Friday, 25 November 2016

Hridya Rakesh

*എന്‍റെ അച്ഛന്‍*
മദ്യത്തിന്‍റെ ആലസ്യമായ ചൂരും
പുകയിലതന്‍ വീര്‍പ്പുമുട്ടിക്കും-
ഗന്ധവും നിറം മങ്ങിയൊരു കൈലിയും -
തോളിലെ മുഷിഞ്ഞ തോര്‍ത്തും
അതായിരുന്നെന്‍റെയച്ഛന്‍...
എന്‍റെ ഓര്‍മകളിലെ അച്ഛന്‍..
അമ്മതന്‍ വാത്സല്യത്തിലലിയുംപോഴും
കാര്‍ക്കശ്യത്തിലൊളിപ്പിച്ച സ്നേഹത്താല്‍
മടിക്കുത്തില്‍ നിന്നെച്ചനെടുക്കുന്ന
കടലമിട്ടായിക്കുപോലും കള്ളിന്റെ-
മണമായിരുന്നു.. അതായിരുന്നെ-
ന്റച്ചന്റെ മണവും...
മോളേയെന്നരികില്‍ വിളിച്ചെന്‍റെ-
നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചപ്പോഴും
മുടിയിഴകളില്‍ തഴുകിയപ്പോഴും
ഇനി ഞാനൊന്നുറങ്ങട്ടെന്നും പറഞ്ഞാ-
വെറും നിലത്ത് കിടന്നപ്പോഴും
അറിയാതെപോയി ഞാന്‍
മടക്കമില്ലാത്ത ലോകത്തേക്കുള്ള
യാത്രക്ക് മുന്‍പുള്ള വിട-
വാങ്ങലായിരുന്നൂവതെന്ന്...
പേറ്റുനോവിന്‍ ചൂടിലമ്മ-
പിടഞ്ഞപ്പോഴും തന്‍റെ-
പ്രിയയ്ക്കും ഉള്ളിലെ ജീവനും
വേണ്ടി മനമുരുകി നേദിച്ച
പിച്ചവെച്ചു പഠിക്കുമ്പോള്‍
കാലൊന്നു തെറ്റിയാല്‍ -
ചിരിയിലൊളിപ്പിച്ച
നിറഞ്ഞ കണ്ണുകളാലേ
മറ്റൊരിടത്തേക്കെന്നെ
കൈപിടിച്ചയച്ച വെണ്ണ-
പോലലിഞ്ഞ ജന്മമായിരുന്നെ-
ന്റെയച്ചന്‍...ഒരു സാധു ജന്മം..
ഹന്ത കഷ്ടം !!
അറിയാതെപോയി ... അറിഞ്ഞപ്പഴോ...
അടുക്കാനാകാത്ത വിധം അകന്നും ...
..............................ഹൃദ്യ രാകേഷ്.........................

No comments:

Post a Comment