Friday, 25 November 2016

Saleena Samad

എന്‍റെ അച്ഛൻ
*********-*******
ആനന്ദംപൂണ്ടനിമിഷങ്ങളാലെൻ പിറവിയിൽ,
കൈകാൽ വളരുന്നതുംനോക്കി കാത്തിരുന്നെന്നച്ഛൻ.
കുഞ്ഞരിപല്ലാൽ കൈവിരലിൽ തൂങ്ങിയാടുമ്പോൾ,
കരവല്ലരി പോൽ പുൽകീടുമാവാത്സല്യം.
സൂര്യകിരണങ്ങൾപോൽതഴുകുമാ സ്നേഹത്തിൽ,
തണലായ്‌ കഴിഞ്ഞ നിമിഷങ്ങൾ ധന്യമായ്...
ശാസനകൾ നല്കി നേർവഴിയിൽ നയിക്കുന്ന,
അച്ഛനാണെൻ മാർഗ്ഗദീപം...
നിലക്കാത്ത വാത്സല്യത്തിനുടമയായ് മാറുമ്പോൾ,
അറിയാൻ ശ്രമിച്ചില്ല ആ സ്നേഹത്തിന്നഗാധം.
ജീവിത വഴിയിലെ വ്യഥകൾക്കിടയിലും,
സ്വാന്തനതെന്നലായി മാറുമെന്നച്ഛൻ...
അമ്മതൻ വേർപാടിൽ ഉരുകുന്നമനമായ്,
നോവിന്റെയെരിയുംചിതയിലമരുമ്പോൾ...
അകലെയാണെങ്കിലുമറിയുന്നു ഞാനിന്ന്
ചിറകറ്റ പക്ഷിതൻ നിലക്കാത്ത നൊമ്പരം..
സലീന സമദ്-

No comments:

Post a Comment