Friday, 9 December 2016
Thursday, 8 December 2016
Abdul Majeed
കള്ളൻ
★★★★
ദൈവമേ കൈതൊഴാം കാക്കുമാറാകണം
കള്ളൻമാരുണ്ട് നാട്ടിൽ
കോടികൾ മുക്കിയതു വീട്ടിൽ
★★★★
ദൈവമേ കൈതൊഴാം കാക്കുമാറാകണം
കള്ളൻമാരുണ്ട് നാട്ടിൽ
കോടികൾ മുക്കിയതു വീട്ടിൽ
കഴുവേറികളുണ്ട് നാട്ടിൽ
കാമത്തിനായ് അരും കൊല ചെയ്യുന്നോർ
കാമത്തിനായ് അരും കൊല ചെയ്യുന്നോർ
കറുത്തിരുണ്ടവർ മുഖം
കറുത്ത ഇരുളിലും കാഴ്ചയുള്ളോർ
കറുത്ത ഇരുളിലും കാഴ്ചയുള്ളോർ
കുലത്തിവർ കള്ളൻ
കലത്തിലും കൈയിടുന്നോർ
കലത്തിലും കൈയിടുന്നോർ
കുലം മുടിക്കുന്നവർ ഇവർ
കുട്ടികളെയെടുത്ത് കുലം ഇല്ലാതാക്കും ഇവർ
കുട്ടികളെയെടുത്ത് കുലം ഇല്ലാതാക്കും ഇവർ
കൂടെത്തന്നെയിരിക്കും
കൂട്ടിനായുമിരിക്കും
കുതന്ത്രങ്ങൾ മെനഞ്ഞ് കുത്തിയെറിയും ഇവർ
കൂട്ടിനായുമിരിക്കും
കുതന്ത്രങ്ങൾ മെനഞ്ഞ് കുത്തിയെറിയും ഇവർ
കുരുടനല്ലിവൻ
കൂടെതന്നെയോടും കരങ്ങളോ കഴുത്തിലേക്കു നോട്ടം
കൂടെതന്നെയോടും കരങ്ങളോ കഴുത്തിലേക്കു നോട്ടം
കണ്ണിലെറിയും കരടുനിറയ്ക്കും
കണ്ണൊന്നു തെറ്റിയാൽ കാശോടെ പോകും
കണ്ണൊന്നു തെറ്റിയാൽ കാശോടെ പോകും
കാർമേഘമായി തഴുകി
കാറും കൊണ്ടോടും
കാറും കൊണ്ടോടും
കൈവിരൽ കാട്ടി കത്തിയും നീട്ടി
കാടിൻ നടുവിലും കാത്തു കാത്തങ്ങു യിരിപ്പോർ
കാടിൻ നടുവിലും കാത്തു കാത്തങ്ങു യിരിപ്പോർ
ഇരുട്ടിലും ഇവർ
പകലിലും ഇവർ
പതുങ്ങിയിരിപ്പുണ്ട്
പലവേഷത്തിലായി
പകലിലും ഇവർ
പതുങ്ങിയിരിപ്പുണ്ട്
പലവേഷത്തിലായി
എ ടി എമ്മിലും കൈയ്യിട്ടു
എത്താത്ത ഇടത്തിലും കൈയ്യിട്ടു
അനുഭവം ഉള്ളവർ പലര്
അതെടുത്ത് ചിലവഴിക്കുന്നു ചിലര്‍
എത്താത്ത ഇടത്തിലും കൈയ്യിട്ടു
അനുഭവം ഉള്ളവർ പലര്
അതെടുത്ത് ചിലവഴിക്കുന്നു ചിലര്‍
കരങ്ങളിൽ വിരൽമഷി പുരട്ടി ചിലര്‍
വെറ്റിലയിൽ മഷി പുരട്ടി നോക്കി പലര്
തെറ്റാണെന്നറിഞ്ഞ് പലര്
തെറ്റാണെന്നറിയാതെ ചിലര്‍
വെറ്റിലയിൽ മഷി പുരട്ടി നോക്കി പലര്
തെറ്റാണെന്നറിഞ്ഞ് പലര്
തെറ്റാണെന്നറിയാതെ ചിലര്‍
കഥകളെ മോഷ്്ടിക്കുന്നു പലര്
കവിതകളും മോഷ്ടിക്കുന്നു ചിലര്‍
കടപ്പാട് എന്നതെന്തെന്നറിയാതെ
കവിതകളും മോഷ്ടിക്കുന്നു ചിലര്‍
കടപ്പാട് എന്നതെന്തെന്നറിയാതെ
പത്തിലും കോപ്പി പഠിച്ചതും കോപ്പി
പത്തായത്തിൽ തന്നെയാ പോപ്പി
പഠിയാത്തതാണീ പീപ്പി
പത്തായത്തിൽ തന്നെയാ പോപ്പി
പഠിയാത്തതാണീ പീപ്പി
കടപ്പാടുമില്ലാതെ ഇനി കിടപ്പാടമില്ലാതെ
തെണ്ടുമാ ചീപ്പി
തെണ്ടുമാ ചീപ്പി
കള്ളനിവൻ പെരും കുള്ളനിവൻ
കണ്ണിൽ എണ്ണയൊഴിച്ചിരിക്കു മിവൻ
കള്ളിയുമുണ്ട് കുള്ളിയുമുണ്ട്
കണ്ണില്ലാത്തവർ കരഘോഷമുയർത്തി
ആഹ്ലാദിച്ചിടുന്നിവർ
കണ്ണിൽ എണ്ണയൊഴിച്ചിരിക്കു മിവൻ
കള്ളിയുമുണ്ട് കുള്ളിയുമുണ്ട്
കണ്ണില്ലാത്തവർ കരഘോഷമുയർത്തി
ആഹ്ലാദിച്ചിടുന്നിവർ
ദൈവമേ കൈതൊഴാം കാക്കുമാറാകണം
മുഖപുസ്തകത്തിലെ കള്ളന്മാരെ ഇല്ലാതാക്കണം
മുഖപുസ്തകത്തിലെ കള്ളന്മാരെ ഇല്ലാതാക്കണം
അബ്ദുൾ മജീദ്
പുതുനഗരം
പാലക്കാട്
പുതുനഗരം
പാലക്കാട്
Karthik Surya
അണിഞ്ഞൊരുങ്ങിയ അരയന്നം
കാക്കയ്ക്ക് മുന്നിൽ
അരയന്നത്തിനു പരിഹാസച്ചിരി ...
കാക്ക കണ്ണാടിക്കുമുന്നിൽ നിന്ന്
ചാച്ചും ചെരിച്ചും നോക്കി ..
"കറുപ്പാണോ എൻറെ വൈരൂപ്യം ?"
സങ്കടത്തോടെ തിരിഞ്ഞു നടന്നു
ഒരു കുമ്മായക്കൂട്ടിൽ ചാടി ....
നിറത്തിൻറെ പ്രശ്നം തീർന്നു
ഇനിയാ നടത്തം പഠിക്കണം
അരയന്നത്തിൻറെ പിന്നാലെ നടന്നു ..
സ്വന്തം നടത്തം മറന്നു ..അന്നനട കിട്ടിയുമില്ല ..
കുട്ടികൾക്കൊരു ഗുണപാഠം ...
അളക നന്ദ
ആരോ വെച്ച് മറന്ന്
പോയൊരു ഹൃദയം
എന്റെ നെഞ്ചോട്
ചേർത്തു പിടിച്ചപ്പോൾ
ഒരു ഹൃദയ മന്ത്രണം
നീ കൊടുത്ത് ഹൃദയം
തിരികെ ലഭിക്കാത്തതു കൊണ്ട്
നിനക്കിത് സ്വീകരിച്ച് കൂടെ
സ്നേഹം നിറഞ്ഞ ആ ഹൃദയം
എന്നോട് മന്ത്രിച്ചു
പോയൊരു ഹൃദയം
എന്റെ നെഞ്ചോട്
ചേർത്തു പിടിച്ചപ്പോൾ
ഒരു ഹൃദയ മന്ത്രണം
നീ കൊടുത്ത് ഹൃദയം
തിരികെ ലഭിക്കാത്തതു കൊണ്ട്
നിനക്കിത് സ്വീകരിച്ച് കൂടെ
സ്നേഹം നിറഞ്ഞ ആ ഹൃദയം
എന്നോട് മന്ത്രിച്ചു
എന്നെ ഇഷ്ടമാകാതിരിക്കുവാൻ
നിനക്കെന്തെങ്കിലും
കാരണം പറയാനുണ്ടൊ
അതെ നിന്റെ പ്രണയം എനിക്ക്
സ്വീകരിക്കാനാവില്ല
പനിനീർ പൂവേ
നിനക്ക് മുമ്പേ എന്റെ ഹൃദയം
എന്റെ ഗുൽമോഹറിനു ഞാൻ
നൽകി പോയി
നിനക്കെന്തെങ്കിലും
കാരണം പറയാനുണ്ടൊ
അതെ നിന്റെ പ്രണയം എനിക്ക്
സ്വീകരിക്കാനാവില്ല
പനിനീർ പൂവേ
നിനക്ക് മുമ്പേ എന്റെ ഹൃദയം
എന്റെ ഗുൽമോഹറിനു ഞാൻ
നൽകി പോയി
Aneesh Kunjumon Kottarakkara
സ്വപ്നം അതൊരു ഭാഗ്യമാണ്
അകലങ്ങളിൽ നിന്ന് അടുത്തേക്ക്
പോവാന്‍ കഴിയുന്ന മഹാഭാഗ്യം...
Niyas Abubaker
ചിന്തകളുടെ താഴ്വരയിൽ നിന്നൊരു ചോദ്യം കൂടി..
മുഖം നോക്കാൻ കണ്ണാടി..
മനസ്സ് നോക്കാൻ..........????
🤔
😊
മനസ്സ് നോക്കാൻ..........????


Wednesday, 7 December 2016
Niharadass Niharika
ഞാനും നീയും
നടന്നുനീങ്ങുന്ന ഓരോ രാപ്പകലുകളിലും
നിൻ മുഖമെൻ കുടെയുണരുന്നു ശയിക്കുന്നു.
നിൻ മുഖമെൻ കുടെയുണരുന്നു ശയിക്കുന്നു.
എൻ മനസങ്ങളിൽ ഒരു ലാളനമേകി
നീ ചിരിക്കുന്നൊരു വെണ്ണവജ്രശോഭയിൽ
ആ ശോഭയേകുന്നുഎൻപുഞ്ചിരിക്കുപതിനേഴക്.
നീ ചിരിക്കുന്നൊരു വെണ്ണവജ്രശോഭയിൽ
ആ ശോഭയേകുന്നുഎൻപുഞ്ചിരിക്കുപതിനേഴക്.
എൻ മാനസ സിംഹാസനത്തിലേറിയവിടെ നീ
രാജാധിരാജനായി നയിക്കുന്നേനെ നിത്യവും.
രാജാധിരാജനായി നയിക്കുന്നേനെ നിത്യവും.
എൻ ചിന്താമണ്ഡലത്തിലിരുന്നു നീയെൻ
വാക്കുകൾക്കു അർത്ഥവും വ്യാപ്തിയുമേകുന്നു.
വാക്കുകൾക്കു അർത്ഥവും വ്യാപ്തിയുമേകുന്നു.
എന്റെ ഒരോ വാക്കും പ്രവർത്തിയുമെല്ലാം
നിന്റെ ആഗ്രഹസാക്ഷ്യാത്കാരത്തിനായിരുന്നു.
നിന്റെ ആഗ്രഹസാക്ഷ്യാത്കാരത്തിനായിരുന്നു.
അങ്ങനെ എന്റെയുള്ളിൽ വസിച്ചുനിയെന്നെ ഞാനാക്കി അതുവഴി ഞാനും നീയും ഒന്നായി
എന്നുമെന്നും ഒന്നായി .....
എന്നുമെന്നും ഒന്നായി .....
Padmini Narayanan Kookkal
ഇനിയൊരു ജന്മമുണ്ടെങ്കിൽ....
....................................................
....................................................
ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കെന്റെ അച്ഛന്റെയും,അമ്മയുടെയും മോളായിട്ടു ജനിക്കണം...
മദ്യപാനം ശീലമാക്കിയ അച്ഛന്റെ സ്നേഹം കിട്ടിയിട്ട് തന്നെ വളരണം.,
അതനുഭവിക്കാനും ഉണ്ട് ഒരു സുഖം.....
അതനുഭവിക്കാനും ഉണ്ട് ഒരു സുഖം.....
നിസംഹയായ 'അമ്മ വയർ മുറക്കികെട്ടി മക്കളെ ഊട്ടുമ്പോൾ അമ്മയുടെ മുഖത്തു നിറയുന്ന ആ സംതൃപ്തി ഇനിയും എനിക്ക് കാണണം..,
മഴവെള്ളം മുറിയിലേക്ക് വീഴുമ്പോൾ ചിമ്മിനിവിളക്കിന്റെ ഇത്തിരി വെട്ടത്തിൽ ഇരുന്നു എനിക്ക് പഠിക്കണം....ആ വിദ്യയ്ക്കുമുണ്ട്,ഒരുപാട് ഗുണങ്ങൾ....
ചാണകമെഴുകിയ തറയിൽ കൂടെപിറപ്പുകൾകൊപ്പം ഇരുന്നു ഇനിയും ഓണസദ്യ ഉണ്ണണം.... ആ സദ്യക്ക്
ഒരു പ്രത്യേക രുചിയാണ്ട്ടോ...
ഒരു പ്രത്യേക രുചിയാണ്ട്ടോ...
തൊടിയിലെ ചെമ്പരത്തിയോടും,ചെക്കിയോടും പരിഭവം പറയണം.എന്നാലേ അടുത്ത ദിവസംകൂടുതൽ പൂവ് വിരിയു....
കുളകടവിൽപോയി ആഴമുള്ള വെള്ളത്തിൽ മുങ്ങാo കുഴിയിടണം..അലക്കാൻ വരുന്നവർ.
ആണായി ജനിക്കേണ്ടിയിരുന്നവൾ
എന്ന് പറയുന്നത് കേൾക്കുമ്പോൾ അവരെ നോക്കി ഒന്ന് ചിരിക്കണം....
ആണായി ജനിക്കേണ്ടിയിരുന്നവൾ
എന്ന് പറയുന്നത് കേൾക്കുമ്പോൾ അവരെ നോക്കി ഒന്ന് ചിരിക്കണം....
നാട്ടിലും,സ്കൂളിലും സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും എനിക്ക് പങ്കെടുക്കണം...ഉച്ചഭാഷിണിയിൽ നിന്നും നമ്മുടെ പേര് കേൾക്കുന്നത് ഒരു സുഖമാണ്ട്ടോ.....
പ്രണയം പറയുന്ന ചെക്കന്മാരോട് അച്ഛന്റെ വീരകൃത്യങ്ങൾ പറഞ്ഞു ഭീഷണിപെടുത്തണം,അവന്മാർ താനേ വിളിച്ചോളും പെങ്ങളേന്ന്..
പാടത്തുകൊയ്യാനിറങ്ങുന്ന പെണ്ണുങ്ങളുടെ കൂടെ അമ്മയോടൊപ്പം എനിക്കും പോകണം,അവരുടെ നാടൻപാട്ടുകൾ കേൾക്കാൻ എന്ത് രസമാ...
ബന്ധുക്കളായ അയൽവീടുകളിൽ പോയി അവരുടെ അനുവാദം കൂടാതെ അടുക്കളയിൽ കയറി വിളമ്പിതിന്നണം...എനിക്ക് കേൾക്കാം പറയുന്നത് കൊതിച്ചി പെണ്ണെന്നു..ആ വാൽസല്യംകിട്ടാനുംവേണം ഭാഗ്യം...
അങ്ങനെയങ്ങനെ വീടിന്റെയും നാടിന്റെയും വാൽസല്യപുത്രിയായി
എനിക്ക് വളരണം.....
എനിക്ക് വളരണം.....
പിന്നെ.കല്യാണo....?
"സ്ത്രീത്വം "അതിന്റെ പൂർണത മാതൃത്വം ആന്നെന്ന് ഈ ജന്മം ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു...
അടുത്ത ജന്മം എനിക്ക് ഒരുപാട് കുട്ടികളുടെ അമ്മയാകണം. ....
കല്യാണത്തിന് വേണ്ടി അച്ഛൻ സമ്പാദിച്ചപൈസകൊണ്ട് ഒരു കുഞ്ഞുവീട് പണിയണം.,....
അനാഥരായ ഒരുപാട് കുട്ടി കളെ (ഇനി അനാഥർ ഉണ്ടാവാതിരിക്കട്ടെ) എനിക്ക് സംരക്ഷിക്കണം..കൂടെ മക്കളാൽ ഉപേക്ഷിക്കപ്പെട്ട അച്ഛനമ്മമാരെയും....
അങ്ങനെ ഒരുപാട് അച്ഛനമ്മമാരുടെ മകളായും ,ഒരുപാട് കുട്ടികളുടെ അമ്മയായും എനിക്ക് ഒരിക്കൽക്കൂടി
ഈ ഭൂമിയിൽ പിറക്കണം .
ഈ ഭൂമിയിൽ പിറക്കണം .
പത്മിനി നാരായണൻ
Akku Aash
എന്തു വന്നാലുമെനിക്കാസ്വദിക്കണം
മുന്തിരിച്ചാറു പോലുള്ളൊരീ ജീവിതം
മുന്തിരിച്ചാറു പോലുള്ളൊരീ ജീവിതം
ജീവിതം നല്കാൻ മടിക്കുന്നതൊക്കെയും
ജീവിച്ചു ജീവിതത്തോട് ഞാൻ വാങ്ങിടും”
ജീവിച്ചു ജീവിതത്തോട് ഞാൻ വാങ്ങിടും”
സ്വന്തം
അക്കു ആഷ്
അക്കു ആഷ്
Venu Naimishika
നിന്റെ നഷ്ടങ്ങൾ..
...........................................
...........................................
നിനക്കെന്തു നഷ്ടമായീ കുഞ്ഞേ..
നിനക്കെന്തു നഷ്ടമായീ.. ?
നിനക്കെന്തു നഷ്ടമായീ.. ?
കുഞ്ഞേ നിനക്ക് പ്രായം നഷ്ടമായി, നിന്റെ
കുട്ടിക്കാലം നഷ്ടമായീ..
പുൽനാമ്പുകൾ നഷ്ടം,
പുൽമേടുകൾ നഷ്ടം..
ഉദയ സൂര്യൻ നഷ്ടം..
ഉദിച്ച ചന്ദ്രനും നഷ്ടം..
പാടവരമ്പ് നഷ്ടം, നിനക്ക്
പകലുറക്കം നഷ്ടം..
കറുക നാമ്പുകൾ നഷ്ടം
കാശിത്തുമ്പയും നഷ്ടം..
തൊട്ടാവാടി നീ കണ്ടതേ ഇല്ല..
തൊടിയിലെ ദലമർമ്മരം നഷ്ടം..
കുയിലിന്റെ പാട്ട് നഷ്ടം
കുളിരും കുളിർമ്മയും നഷ്ടം..
പറമ്പിലെ കുളങ്ങൾ നഷ്ടം..
പാതവക്കിലെ തണൽമരങ്ങൾ നഷ്ടം..
ചുമടുതാങ്ങികൾ നഷ്ടം..
ചടുല താളങ്ങൾ നഷ്ടം..
പുലരെ തുടങ്ങി, അന്തിക്ക് മടങ്ങും
ആനന്ദക്കളികളും നഷ്ടം
കുട്ടിക്കാലം നഷ്ടമായീ..
പുൽനാമ്പുകൾ നഷ്ടം,
പുൽമേടുകൾ നഷ്ടം..
ഉദയ സൂര്യൻ നഷ്ടം..
ഉദിച്ച ചന്ദ്രനും നഷ്ടം..
പാടവരമ്പ് നഷ്ടം, നിനക്ക്
പകലുറക്കം നഷ്ടം..
കറുക നാമ്പുകൾ നഷ്ടം
കാശിത്തുമ്പയും നഷ്ടം..
തൊട്ടാവാടി നീ കണ്ടതേ ഇല്ല..
തൊടിയിലെ ദലമർമ്മരം നഷ്ടം..
കുയിലിന്റെ പാട്ട് നഷ്ടം
കുളിരും കുളിർമ്മയും നഷ്ടം..
പറമ്പിലെ കുളങ്ങൾ നഷ്ടം..
പാതവക്കിലെ തണൽമരങ്ങൾ നഷ്ടം..
ചുമടുതാങ്ങികൾ നഷ്ടം..
ചടുല താളങ്ങൾ നഷ്ടം..
പുലരെ തുടങ്ങി, അന്തിക്ക് മടങ്ങും
ആനന്ദക്കളികളും നഷ്ടം
നിനക്ക് അമ്മയെ നഷ്ടം..
അച്ഛൻ വൈകിട്ടെത്തുന്ന അതിഥി മാത്രം.
മുത്തശ്ശി ഇല്ല.. മുത്തശ്ശൻ എവിടെ?
അണുകുടുംബം നിനക്ക് സ്വന്തം..
നീ വേരിറങ്ങാതെ വളരുന്നു..
വളമില്ലാതെ തളരുന്നു..
നീ ശല്യമായാൽ, റിമോട്ട് നിനക്ക് സ്വന്തം.
ഒന്നാം വയസ്സിലേ.. മൊബൈല്‍ നിന്റെ സ്വന്തം
അച്ഛൻ വൈകിട്ടെത്തുന്ന അതിഥി മാത്രം.
മുത്തശ്ശി ഇല്ല.. മുത്തശ്ശൻ എവിടെ?
അണുകുടുംബം നിനക്ക് സ്വന്തം..
നീ വേരിറങ്ങാതെ വളരുന്നു..
വളമില്ലാതെ തളരുന്നു..
നീ ശല്യമായാൽ, റിമോട്ട് നിനക്ക് സ്വന്തം.
ഒന്നാം വയസ്സിലേ.. മൊബൈല്‍ നിന്റെ സ്വന്തം
ആറാം വയസ്സിൽ,പതിനേഴിന്റെ കുളിരുമായെന്ന ഗാനം
നീ അംഗ വിക്ഷേപങ്ങളോടെ പാടുമ്പോൾ
നിന്റെ മാതാ പിതാക്കൾക്ക് കുളിര് കോരിയിടും..
നീ തന്നെ മുമ്പിൽ, റിയാലിറ്റി ഷോകളിൽ
നീ അംഗ വിക്ഷേപങ്ങളോടെ പാടുമ്പോൾ
നിന്റെ മാതാ പിതാക്കൾക്ക് കുളിര് കോരിയിടും..
നീ തന്നെ മുമ്പിൽ, റിയാലിറ്റി ഷോകളിൽ
നിനക്കെങ്ങിനെ മനസ്സിലായി കുഞ്ഞേ..
പതിനെഴിലെ ഭാവങ്ങൾ ഇത്ര കൃത്യമായി..
അതാണ് പറഞ്ഞത്..
കുഞ്ഞേ നിനക്ക് പ്രായം നഷ്ടമാവുന്നു..
നിനക്ക് പ്രായം നഷ്ടമാവുന്നു
പതിനെഴിലെ ഭാവങ്ങൾ ഇത്ര കൃത്യമായി..
അതാണ് പറഞ്ഞത്..
കുഞ്ഞേ നിനക്ക് പ്രായം നഷ്ടമാവുന്നു..
നിനക്ക് പ്രായം നഷ്ടമാവുന്നു
വേണു 'നൈമിഷിക'
Niyas Abubaker
ചില മൗനങ്ങൾ ഉള്ള് കൊണ്ട് നീറുന്നതാകാം...
ആരോടാണ് പറയുകയെന്ന് കരുതി വിങ്ങി ജീവിക്കുന്ന മനസ്സുകൾക്കൊരു ആശ്വാസമാകാൻ നിനക്ക് കഴിയുമെങ്കിൽ...
നീയൊരു ദൈവ ദൂതനത്രെ...
Aneesh Kunjumon Kottarakkara
''എനിയ്ക്കു നഷ്ട്ടമായത്
നീ എന്നെ സനേഹിച്ചിരുന്നു
എന്ന വിശ്വാസമാണ്
നിനക്കു നഷ്ട്ടമായത്
ജീവനുതുല്യം സനേഹിച്ച
എന്നെയും',
നീ എന്നെ സനേഹിച്ചിരുന്നു
എന്ന വിശ്വാസമാണ്
നിനക്കു നഷ്ട്ടമായത്
ജീവനുതുല്യം സനേഹിച്ച
എന്നെയും',
ഈ ഒരു ചിന്തയേ തെറ്റാണ്
കാരണം നമ്മളെ സനേഹിയ്ക്കാത്തവർക്ക്
ഒരിയ്ക്കലും ഒന്നും
നഷ്ട്ടമാവുന്നില്ല
ഒരിയ്ക്കലും ഒന്നും
നഷ്ട്ടമാവുന്നില്ല
അധവാ ആ നഷ്ട്ടം
മനസ്സിലാക്കുവാൻ
നമ്മളെ സനേഹിയ്ക്കാത്ത
ഒരാൾക്ക് ഒരിയ്ക്കലും
കഴിയുകയുമില്ല
മനസ്സിലാക്കുവാൻ
നമ്മളെ സനേഹിയ്ക്കാത്ത
ഒരാൾക്ക് ഒരിയ്ക്കലും
കഴിയുകയുമില്ല
ഒരിയ്ക്കലും നമ്മളെ
സനേഹിച്ചിട്ടില്ലെന്നു
മനസ്സാലാക്കിക്കഴിഞ്ഞാൽ
ഒരു പിൻവിളിയ്ക്കു കാത്തുനിൽക്കാതെ
തിരിഞ്ഞു നടന്നേക്കുക
സനേഹിച്ചിട്ടില്ലെന്നു
മനസ്സാലാക്കിക്കഴിഞ്ഞാൽ
ഒരു പിൻവിളിയ്ക്കു കാത്തുനിൽക്കാതെ
തിരിഞ്ഞു നടന്നേക്കുക
മരണത്തിലേയ്ക്കല്ല
സ്വപ്നങ്ങളേക്കാൾ
സുന്ദരമായ ജീവിതത്തിലേയ്ക്ക് ശുഭചിന്തകളെ ടെ അനിഷ് കൊട്ടരക്കര
സുന്ദരമായ ജീവിതത്തിലേയ്ക്ക് ശുഭചിന്തകളെ ടെ അനിഷ് കൊട്ടരക്കര
GV Kizhakkambalam
ഒരു മഷിത്തണ്ട് ചെടിയായി പിറക്കുമോ നീയെന്നിൽ
നിന്നോർമ്മകൾ കോറിയിട്ടയെൻ മനമൊന്നു മായ്ക്കുവാനായി...
ചൊല്ലാതെ മറച്ചുവെച്ചൊരായിഷ്ടങ്ങളിന്നെന്നിൽ
നിരാശ നിറഞ്ഞൊരാ സ്വപ്നങ്ങൾതൻ പറുദീസയായിടുന്നു...
നിൻ ഹൃദയത്തിലിടം കിട്ടാതെ പോയൊരായെൻ പ്രണയം
കൊഴിഞ്ഞുവീണോരോ ഇലകൾ പോലെയെന്നും...
മനമറിയാതുതിർന്നുവീണോരോ വാക്കിലും നോവിലും
കണ്ണുനീരിന്റെ ഗന്ധമൊളിപ്പിച്ചുഞാൻ മൗനത്തിൻ കൂടുകൂട്ടി...
കാലമേ നീയെനിക്കേകുമോ മറവിതൻ വരങ്ങളെങ്കിലും
നിന്നോർമ്മയിൽ നിന്നൊരു മോചനത്തിനായ് മാത്രം...
നിന്നോർമ്മകൾ കോറിയിട്ടയെൻ മനമൊന്നു മായ്ക്കുവാനായി...
ചൊല്ലാതെ മറച്ചുവെച്ചൊരായിഷ്ടങ്ങളിന്നെന്നിൽ
നിരാശ നിറഞ്ഞൊരാ സ്വപ്നങ്ങൾതൻ പറുദീസയായിടുന്നു...
നിൻ ഹൃദയത്തിലിടം കിട്ടാതെ പോയൊരായെൻ പ്രണയം
കൊഴിഞ്ഞുവീണോരോ ഇലകൾ പോലെയെന്നും...
മനമറിയാതുതിർന്നുവീണോരോ വാക്കിലും നോവിലും
കണ്ണുനീരിന്റെ ഗന്ധമൊളിപ്പിച്ചുഞാൻ മൗനത്തിൻ കൂടുകൂട്ടി...
കാലമേ നീയെനിക്കേകുമോ മറവിതൻ വരങ്ങളെങ്കിലും
നിന്നോർമ്മയിൽ നിന്നൊരു മോചനത്തിനായ് മാത്രം...
ജിവി കിഴക്കമ്പലം
Tuesday, 6 December 2016
Suresh Naduvath
കമ്മുക്കാക്ക
••••••••••••••••••••••••
[ ഭൂതായനം/57/]
•••••••••••••••••••••••••
നല്ലൊരു മഴക്കാലം... സ്കൂളിൽ നിന്ന് ഓടി വീട്ടിൽ വന്നു കയറിയതാണ്... നേരെ ലക്ഷ്യം അടുക്കള...ഉമ്മറത്തെ ഓട് പൊട്ടി കുറച്ചു വെള്ളം പരന്നു കിടക്കുന്നതറിയാതെ ഓടിയതോർമ്മയുണ്ട്..
••••••••••••••••••••••••
[ ഭൂതായനം/57/]
•••••••••••••••••••••••••
നല്ലൊരു മഴക്കാലം... സ്കൂളിൽ നിന്ന് ഓടി വീട്ടിൽ വന്നു കയറിയതാണ്... നേരെ ലക്ഷ്യം അടുക്കള...ഉമ്മറത്തെ ഓട് പൊട്ടി കുറച്ചു വെള്ളം പരന്നു കിടക്കുന്നതറിയാതെ ഓടിയതോർമ്മയുണ്ട്..
ഒരൊറ്റ വീഴ്ച.. കയ്യും അടിച്ച്.. എന്നാണ് നടന്നതെന്നറിയാൻ പിന്നെയും സമയമെടുത്തു.. കയ്യ് അകത്തേക്ക് കടക്കുന്ന വാതിലിന്റെ കട്ട്ളപ്പടിയിൽ അടിച്ചതാണ്...
കണ്ണും മൂക്കും ല്ലാണ്ടെ ഓടരുത് ന്ന് പറഞ്ഞാ കേക്കില്ല... നിന്തൊക്കെ കാണണോ ആവോ.. മുത്തശ്ശി തുടങ്ങി.. അഛനും അമ്മയും എത്തീട്ടില്ല... മാതുവമ്മ കുറച്ച് വെള്ളം കൂട്ടി ഉഴിയാൻ കൈയ്യ് ഉയർത്തി... അയ്യോ.... സ്വർഗം കാണുന്ന വേദന... " കയ്യിമ്മ നീര്ണ്ട്... പൊട്ട്ണ്ട് ന്നാ തോന്നണത്" മാതുവമ്മ കൈ പിടിച്ചു നോക്കി പറഞ്ഞു....കൈയ്യ് അനക്കാതെ പിടിച്ചോ... അപ്പൂം ശ്യാമളേം വരട്ടെ... മാത്വോ... കുട്ടിക്ക് ചായകൊടുക്ക്... മുത്തശ്ശിടെ കൽപന....
ഓട്ടോറിക്ഷകളൊന്നും റോട്ടിലിറങ്ങിയിട്ടില്ല ആ കാലത്ത്... അഛൻ കേട്ടയുടനേ രണ്ട് ചാട്ടം.. " അഹമദിയുടെ കൊടുമുടി.'ഓരോ പണിയുണ്ടാക്കിത്തന്നോളും "
മെല്ലെ പുറത്തിറങ്ങി... ഒരു കൈ നെഞ്ചോട് ചേർത്ത് പിടിച്ചാണ് പാടവരമ്പിലൂടെ നടത്തം...
മെല്ലെ പുറത്തിറങ്ങി... ഒരു കൈ നെഞ്ചോട് ചേർത്ത് പിടിച്ചാണ് പാടവരമ്പിലൂടെ നടത്തം...
"എങ്ങട്ടാ മാസ്റ്റേ കുട്ടീനേം കൊണ്ട് സ്കൂള്‍ ന്ന് ബന്ന ഒട നേ" പലചരക്ക് മൂസാക്കായാണ്..." ചെക്കൻകയ്യൊടിച്ച് വച്ചിക്കണ് മൂസാക്കാ....: " അപ്പൊ കമ്വാക്കാന്റെ അട്ത്ത് ക്ക് തന്നെ വിട്ടോളീ "
വണ്ടൂരെത്തും മുൻപേ പുളിക്കൽ വളവുണ്ട്... അവിടെ പി.എ.കെ കാരുടെ പാടം മറുവശത്ത്.. റോഡരികിൽ ഓടിട്ട ഒരു നീണ്ട കെട്ടിടം... അതാണ് കമ്മു കാക്കായുടെ തിരുമ്മൽ കേന്ദ്രം... വഴിക്കടവ്, മഞ്ചേരി ,മേലാറ്റൂർ, കാളികാവ്, തുടങ്ങിയ ധാരാളം സ്ഥലങ്ങളിൽ നിന്നു പോലും എല്ലിന് എന്തെങ്കിലും പൊട്ടലോ ചതവോ ഉളുക്കലോ ഉണ്ടായാൽ കമ്മു വാക്കയെ തേടി ആളുകൾ എത്താറുണ്ടായിരുന്നു..
മുൻപിൽ നീണ്ട ഒരു മേശ... ഒരു നീലപെയ്ന്റ് അടിച്ചതാണത്.. അതിൻമേലിരുത്തിയാണ് ആദ്യ പരിശോധന.. കൂടുതൽ വേണമെങ്കിൽ ഉള്ളിലിരുത്തും... കിടത്തിയിട്ടാണെങ്കിൽ അതിനും ഉളളിൽ മറ്റൊരു മുറിയുണ്ട്...
ആശുപത്രി, എക്സ് റേ, ഓർത്തോ. പ്ളാസ്റ്റർ ഇവയൊക്കെ പ്രചാരത്തിലാവുംമുമ്പ് എല്ലുകളുടെ പൊട്ടലും ചീറ്റലും ചികിൽസിച്ചിരുന്ന പാരമ്പര്യ വൈദ്യനായിരുന്നു കമ്വാക്ക..
ആശുപത്രി, എക്സ് റേ, ഓർത്തോ. പ്ളാസ്റ്റർ ഇവയൊക്കെ പ്രചാരത്തിലാവുംമുമ്പ് എല്ലുകളുടെ പൊട്ടലും ചീറ്റലും ചികിൽസിച്ചിരുന്ന പാരമ്പര്യ വൈദ്യനായിരുന്നു കമ്വാക്ക..
ഉയരം കുറഞ്ഞ് വെളുത്തൊരാൾ.. തലയിൽ ചെറിയ കഷണ്ടി.. നെറ്റിയിൽ നിസ്കാരത്തഴമ്പ്... തോളത്ത് പച്ച മരുന്നിന്റെയും കുഴമ്പിന്റെയും മണമുള്ള ഒരു തോർത്ത്....
അഛൻ വിവരം പറഞ്ഞപ്പോൾ കമ്മുവാക്ക എന്നെ ഒന്നിരുത്തിനോക്കി ചിരിച്ചു... അഞ്ചിലോ ആറിലോ ആണന്ന് പഠിക്കുന്നത്..
കുട്ടി ഈ മേശപ്പുറത്തേക്കിരിക്കി... നോക്കട്ടെ... പതുക്കെ മേശപ്പുറത്ത് ഇരുത്തി കമ്മു കാക്ക എന്റെ വലതുകൈ പിടിച്ചു.... ഒരു നിമിഷം എന്റെ കണ്ണിൽ നോക്കിച്ചിരിച്ചു കൊണ്ട് മൂപ്പർ പതുക്കെ പറഞ്ഞു... കൈ നൂർത്തിപ്പിടിക്കി കുട്ട്യേ.. പെരുവിരലും തള്ളവിരലും കൊണ്ട് പതുക്കെ അമർത്തുന്നതിനിടയിൽ ഒന്നു രണ്ടിടത്ത് ഞാൻ ആ ''ആ.. എന്ന് വേദനിച്ചു പുളഞ്ഞിരുന്നു.
കുട്ടി ഈ മേശപ്പുറത്തേക്കിരിക്കി... നോക്കട്ടെ... പതുക്കെ മേശപ്പുറത്ത് ഇരുത്തി കമ്മു കാക്ക എന്റെ വലതുകൈ പിടിച്ചു.... ഒരു നിമിഷം എന്റെ കണ്ണിൽ നോക്കിച്ചിരിച്ചു കൊണ്ട് മൂപ്പർ പതുക്കെ പറഞ്ഞു... കൈ നൂർത്തിപ്പിടിക്കി കുട്ട്യേ.. പെരുവിരലും തള്ളവിരലും കൊണ്ട് പതുക്കെ അമർത്തുന്നതിനിടയിൽ ഒന്നു രണ്ടിടത്ത് ഞാൻ ആ ''ആ.. എന്ന് വേദനിച്ചു പുളഞ്ഞിരുന്നു.
മാഷേ കെണിപ്പ് തെറ്റീട്ട്ണ്ട്.. ഒരു പൊട്ടും ണ്ട്... കൊയപ്പല്ല... സര്യാക്കാം.... കമ്മുവാക്ക ചിരിച്ചു..'."എത്രാം ക്ലാസിലാ കുട്ടി പഠിക്കണത്..? അഞ്ചില്‍.. ചോദ്യം എന്നോടാണെങ്കിലും ശ്രദ്ധ കൈയ്യിൽത്തന്നെ... അതിനിടയിൽ അകത്തേക്ക് നോക്കി കുഞ്ഞുട്ട്യേ... ഈ കുട്ടിക്ക് അവലും പഴോം കൊട്ത്താന്നും പറയണുണ്ട്...
കമ്മുക്കാക്കയുടെ മകൻ കുഞ്ഞുട്ടി ചിരിച്ചു കൊണ്ട് അവിലും പഴവും കൊണ്ട് വന്നു.. അഛൻ അത് എന്റെ വായിൽ നിറച്ചു.. പഴവും അവിലും ചവക്കാൻ തുടങ്ങുമ്പോൾ കയ്യിൽ പച്ച നിറമുള്ള ഒരു കുഴമ്പ് കമ്മുക്കാക്ക ഒഴിച്ചു... പിന്നെ ഒരു പ്രയോഗം..... ഉഴിഞ്ഞതല്ല കെണിപ്പ് പിടിച്ചിട്ടതാണ്...!ഈശ്വരാ.. സ്വർഗ്ഗവും നരകവും പാതാളവും ഒരൊറ്റ പിടുത്തത്തിൽ കണ്ടു.. വായിൽ അവിലായതിനാൽ മിണ്ടാനും വയ്യ... കെണിപ്പ് ശരിയാക്കി പൊട്ടിയ ഇടത്ത് തൈലമിട്ട് വലിയ കെട്ടുകെട്ടി തൂക്കിയിടാൻ ചെറിയ കെട്ടും കഴുത്തിൽ റഡിയാക്കി... ഇനി പത്ത് ദെവസം കഴിഞ്ഞ് ബന്നോളീ... മൂന്ന് കെട്ടോണ്ട് സരിയാവും.."
" മീൻ കൂട്ടുലല്ലോ..? നാടൻ മുട്ടേന്റെ വെള്ളരണ്ടെണ്ണം തിന്നോണ്ടു... പച്ചക്ക് കുടിച്ചാലും മതി... പാല് കുടിച്ചോണ്ടൂ ദെവസോം..ഉസാറാവും"..ആകെട്ട് ആദ്യം നീരിന്റെ കനത്താൽ വിങ്ങി.. പക്ഷേ പച്ചമരുന്നിന്റെ തണുപ്പിലും കുഴമ്പിന്റെ തലോടലിലും പതുക്കെ പതുക്കെ കൈയ്യിന് പഴയ സ്വാധീനശേഷി തിരികെ കിട്ടി...
കാലോ കൈയ്യോ ഒടിഞ്ഞാൽ, ഞരമ്പ് പിണഞ്ഞാൽ, കെണിപ്പ് തെറ്റിയാൽ, പടം മറിഞ്ഞാൽ, ഉളുക്കിയാൽ എല്ലാം കമ്മു കാക്കയുടെ കൈയ്യാണ് സഹായം.... തോളിളകിയാലും വാരി പൊട്ടിയാലും എല്ലാം തൊട്ടു നോക്കി ചികിൽസ നടപ്പാക്കിയിരുന്ന കടുകിട തെറ്റാത്ത നാട്ടുവൈദ്യം..
ഏത് എക്സ് റേ കണ്ണുകളാണ് ഇവരുടെ കൈകളിൽ ദൈവം അനുഗ്രഹിച്ചുറപ്പിച്ചത്..!
•••••••••••••••••••••••••••••••••
•••••••••••••••••••••••••••••••••
സുരേഷ് നടുവത്ത്
••••••••••••••••••••••••••••••••••
••••••••••••••••••••••••••••••••••
Indu Vineesh
അങ്ങനെവന്നിട്ടിങ്ങനെപോയിട്ടിങ്ങനെ വന്നോരെ...
ഇങ്ങനെപോയിട്ടങ്ങനെവന്നിട്ടിങ്ങനെപോയോരെ....
കാടും മലയും വെട്ടിക്കീറീട്ടെങ്ങോട്ടൊടുന്നൂ.... നിങ്ങൾ
കാലത്തിന്നറ്റത്തേക്കാണോ... അതോ
മാനത്തിന്നറ്റം തേടീട്ടാണോ...
(അങ്ങനെ )
ഭൂമീലില്ലാത്തൊരു സ്വർഗത്തെ
ആരും കാണാത്തൊരു സ്വർഗത്തെ
സ്വപ്നം കണ്ടു നടക്കുന്നോരെ... നിങ്ങൾ,
ഭൂമീലെ സ്വർഗത്തെ കാണാതെ പോയതെന്തേ ...
(അങ്ങനെ )
ആരു കണ്ടില്ലേലും
ആരു കേട്ടില്ലേലും
ഞങ്ങളൊന്നായ്
തീർക്കുമീ മണ്ണിൽ
ആരും കൊതിക്കും
കൊച്ചുസ്വർഗം....
(അങ്ങനെ )
ഇങ്ങനെപോയിട്ടങ്ങനെവന്നിട്ടിങ്ങനെപോയോരെ....
കാടും മലയും വെട്ടിക്കീറീട്ടെങ്ങോട്ടൊടുന്നൂ.... നിങ്ങൾ
കാലത്തിന്നറ്റത്തേക്കാണോ... അതോ
മാനത്തിന്നറ്റം തേടീട്ടാണോ...
(അങ്ങനെ )
ഭൂമീലില്ലാത്തൊരു സ്വർഗത്തെ
ആരും കാണാത്തൊരു സ്വർഗത്തെ
സ്വപ്നം കണ്ടു നടക്കുന്നോരെ... നിങ്ങൾ,
ഭൂമീലെ സ്വർഗത്തെ കാണാതെ പോയതെന്തേ ...
(അങ്ങനെ )
ആരു കണ്ടില്ലേലും
ആരു കേട്ടില്ലേലും
ഞങ്ങളൊന്നായ്
തീർക്കുമീ മണ്ണിൽ
ആരും കൊതിക്കും
കൊച്ചുസ്വർഗം....
(അങ്ങനെ )
Monday, 5 December 2016
Aneesh Kunjumon Kottarakkara
കാത്തിരുന്ന് കാത്തിരുന്ന് കാലം
കഴിയുമ്പോൾ, ഓർത്തിരുന്ന്
ഓർത്തിരുന്ന് എന്നെ വെറുക്കരുതേ...
കഴിയുമ്പോൾ, ഓർത്തിരുന്ന്
ഓർത്തിരുന്ന് എന്നെ വെറുക്കരുതേ...
Karthik Surya
തുലാത്തിൽ ഇല്ലാത്ത മഴ
വൃശ്ചികത്തിൽ ബുദ്ധിമുട്ടിക്കാനായി
ഡിസംബർ മുഖം വീർപ്പിച്ച്
പൂച്ചെടികൾക്ക് മുഖം തെളിയാതെ
ചാവളിടാത്ത പ്ലാവ്
പൂക്കാത്ത മാവ്
പെയ്യാത്ത മഞ്ഞിൽ
കിനാവില്ലാതെ കവിത .
മനു വാസു ദേവ്
മാനംമുട്ടെ നിവർന്നു നിൽക്കും
ഒറ്റത്തടിയായ്
ഉയർന്നു പൊങ്ങും
നാടിൻ പേരിൽ ചേർന്നു
നിൽക്കുമൊരു
സുന്ദരരൂപം നിന്നുടെ രൂപം
പകൽ നിന്നിൽ
എരിഞ്ഞു കത്തുമ്പോൾ
പേമാരി മേനിയിൽ
താണ്ഡവമാടുമ്പോൾ
ആർത്തലക്കും കൊടുങ്കാറ്റിലിളകാതെ
തളരാതെ നീ പിടിച്ചു
നിൽക്കുന്നുവോ
ചക്രവാളങ്ങൾ തൻ
പീഢന ശരവർഷം
ശങ്കയില്ലാതെ നീ
ഏറ്റെടുക്കുന്നുവോ
പറന്നു വരുന്നൊരു
പറവകൾക്കായ് നീ
കൂടുകൾ തീർക്കുവാൻ
സമ്മതം നൽകുന്നു
ചുറ്റിലും മരങ്ങൾ തണലേകി
നിൽക്കുമ്പോൾ
കൂരയിൽ ഓലയായ്
തണലൂ നീ നൽകുന്നു
പൂക്കൾ പിറക്കാതെ
കായകൾ നൽകുന്നു
ദാഹം തീർക്കാനായ്
അമൃതു കൊടുക്കുന്നു
കാണുവാനില്ലിപ്പോൾ
നിന്നെയും കൂട്ടരേം
റബ്ബർ മരങ്ങൾ
വിലാസുന്നയീ നാട്ടിൽ
വംശം നശിച്ച നിന്നെ
കാണുവാൻ
മറുനാട്ടിൽ പോകേണ്ട
കാലം വന്നു പോയ്.....
ഒറ്റത്തടിയായ്
ഉയർന്നു പൊങ്ങും
നാടിൻ പേരിൽ ചേർന്നു
നിൽക്കുമൊരു
സുന്ദരരൂപം നിന്നുടെ രൂപം
പകൽ നിന്നിൽ
എരിഞ്ഞു കത്തുമ്പോൾ
പേമാരി മേനിയിൽ
താണ്ഡവമാടുമ്പോൾ
ആർത്തലക്കും കൊടുങ്കാറ്റിലിളകാതെ
തളരാതെ നീ പിടിച്ചു
നിൽക്കുന്നുവോ
ചക്രവാളങ്ങൾ തൻ
പീഢന ശരവർഷം
ശങ്കയില്ലാതെ നീ
ഏറ്റെടുക്കുന്നുവോ
പറന്നു വരുന്നൊരു
പറവകൾക്കായ് നീ
കൂടുകൾ തീർക്കുവാൻ
സമ്മതം നൽകുന്നു
ചുറ്റിലും മരങ്ങൾ തണലേകി
നിൽക്കുമ്പോൾ
കൂരയിൽ ഓലയായ്
തണലൂ നീ നൽകുന്നു
പൂക്കൾ പിറക്കാതെ
കായകൾ നൽകുന്നു
ദാഹം തീർക്കാനായ്
അമൃതു കൊടുക്കുന്നു
കാണുവാനില്ലിപ്പോൾ
നിന്നെയും കൂട്ടരേം
റബ്ബർ മരങ്ങൾ
വിലാസുന്നയീ നാട്ടിൽ
വംശം നശിച്ച നിന്നെ
കാണുവാൻ
മറുനാട്ടിൽ പോകേണ്ട
കാലം വന്നു പോയ്.....
Ansari Kouzari
അന്യരെ സംശയ ദൃഷ്ടിയോടെ കാണുന്നവര്‍ക്ക് മറ്റുള്ളവരില്‍ വിശ്വാസം കുറവായിരിക്കും.
എവിടെയും കള്ളവും ചതിയുമാണ് നിലനില്‍ക്കുന്നത് എന്ന് ഇവര്‍ വിശ്വസിക്കും.
എവിടെ നോക്കിയാലും ഈ വിശ്വാസത്തെ ബലപ്പെടുത്തുന്ന കണ്ടെത്തലുകളാണ് ഇവര്‍ നടത്തുക.
Sunday, 4 December 2016
A Sherafuddin
.
എ. ഷറഫുദീ൯
കവിത
.
കവിത
.
മൊഞ്ചത്തി'
____________________
____________________
അവളുടെ നാടെനിക്കൊത്തിരി ഇഷ്ടമാ-
ണവിടെയാണവൾ വസിപ്പതല്ലോ!
അവളുടെ വാക്കുകൾ ഒത്തിരി മധുരമാ-
ഖൽബൊരു മധുര തടാകമല്ലോ!
കണ്ണിലായ് കരിമഷി എഴുതിടേണ്ട!
ചുണ്ടിലായ് ചായവും തേക്കവേണ്ട!
കൈകളിൽ മൈലാഞ്ചി ചാന്തു വേണ്ട!
ചന്തത്തിന് ലോലാക്കും ചാർത്തിടേണ്ട!
ചില്ലിക്കൊടികളെ ചേലിലുമാക്കേണ്ട!
വാർമുടി കുലകളിൽ വാസന തേക്കേണ്ട!
അരിമുല്ല പല്ലിലായ് അഴകുവരുത്തേണ്ട!
മന്ദം നടക്കുമെൻ മന്ദാരപ്പൂവല്ലെ...
എന്താണുനിന്റെ മനസു കുറുകുവ-
തെന്നാലുമെന്നോട് ചൊല്ലുകില്ലേ?
പതിനാലാംരാവിലെ പൂനിലാപ്പെണ്ണേ നിൻ
കാർമുകിൽ തട്ടമൊന്നുയർത്തിടാമോ?
കണ്ണുകൾ നാണത്താൾ തിളങ്ങണല്ലൊ!
പുഞ്ചിരി നല്ലോണം വിളങ്ങണല്ലൊ!
ഖൽബിലെ കനകമേ ചൊല്ലിടാമോ
എന്നെ നിനക്കേറെ ഇഷ്ടമാണോ...!?
ണവിടെയാണവൾ വസിപ്പതല്ലോ!
അവളുടെ വാക്കുകൾ ഒത്തിരി മധുരമാ-
ഖൽബൊരു മധുര തടാകമല്ലോ!
കണ്ണിലായ് കരിമഷി എഴുതിടേണ്ട!
ചുണ്ടിലായ് ചായവും തേക്കവേണ്ട!
കൈകളിൽ മൈലാഞ്ചി ചാന്തു വേണ്ട!
ചന്തത്തിന് ലോലാക്കും ചാർത്തിടേണ്ട!
ചില്ലിക്കൊടികളെ ചേലിലുമാക്കേണ്ട!
വാർമുടി കുലകളിൽ വാസന തേക്കേണ്ട!
അരിമുല്ല പല്ലിലായ് അഴകുവരുത്തേണ്ട!
മന്ദം നടക്കുമെൻ മന്ദാരപ്പൂവല്ലെ...
എന്താണുനിന്റെ മനസു കുറുകുവ-
തെന്നാലുമെന്നോട് ചൊല്ലുകില്ലേ?
പതിനാലാംരാവിലെ പൂനിലാപ്പെണ്ണേ നിൻ
കാർമുകിൽ തട്ടമൊന്നുയർത്തിടാമോ?
കണ്ണുകൾ നാണത്താൾ തിളങ്ങണല്ലൊ!
പുഞ്ചിരി നല്ലോണം വിളങ്ങണല്ലൊ!
ഖൽബിലെ കനകമേ ചൊല്ലിടാമോ
എന്നെ നിനക്കേറെ ഇഷ്ടമാണോ...!?
.
Friday, 2 December 2016
Rajesh Yogishwer
തരുമോയെൻ ബാല്യം
----------------------------------
കാലമേ തരുമോ നീ
തിരികെയെന്‍ ബാല്യത്തെ
പകരം തരാം സമൃദ്ധിയുടെ ഓര്‍മ്മകള്‍
തിരികെ തന്നുകില് ആ നല്ല ദിനങ്ങള്‍
വീണ്ടുമെന്‍ മാനസവള്ളികള് പൂത്തിടും
വീണ്ടുമീ മുല്ലവള്ളികള്‍ ചുറ്റിപടരും
തേന്മാവില് ചില്ലകളില്‍
നറുമണം ചാര്‍ത്തി എന്‍ ഓര്‍മകളെ
ഞാന്‍ കൊണ്ടുപോകാം
ആ തേന്മാവില്ചുവട്ടില്
ഓര്‍മതന്‍ ബാല്യം തിരികെ തരൂ കാലമേ
ഒരിക്കല്‍മാത്രം..
കണ്ണന്‍ച്ചിരട്ടയില്‍ മണ്ണപ്പം ചുട്ടതും
മിന്നി മറയുന്നു മാനസ സരോവരത്തില്‍
കൂടെ ബാല്യകാല സഖിയും
മഞ്ചാടി പെറുക്കിയെടുത്തു
ചേറുകൊണ്ടാക്കിയ പ്രതിമയ്ക്ക്
കണ്ണുകള്‍ വെക്കാന്‍
പ്ലാവിന്റെ ഇലയില്‍ സദ്യവിളംബാന്
കാലമേ നീ തിരികെ തരൂ എന്റെ ബാല്യത്തെ
ഒരിക്കല്‍മാത്രം..............
പിച്ചിയും മാന്തിയും കരയുന്ന
നിന് മിഴികള്‍ തുടക്കാനും തരുമോ
എന്റെ ബാല്യത്തെ.........
ഓര്‍മയുടെ ആ നല്ല നഷ്ടബാല്യം
എങ്ങോ മാഞ്ഞുപോയി.....
--------------------------------------------
രാജേഷ്യോഗിശ്വര്
----------------------------------
കാലമേ തരുമോ നീ
തിരികെയെന്‍ ബാല്യത്തെ
പകരം തരാം സമൃദ്ധിയുടെ ഓര്‍മ്മകള്‍
തിരികെ തന്നുകില് ആ നല്ല ദിനങ്ങള്‍
വീണ്ടുമെന്‍ മാനസവള്ളികള് പൂത്തിടും
വീണ്ടുമീ മുല്ലവള്ളികള്‍ ചുറ്റിപടരും
തേന്മാവില് ചില്ലകളില്‍
നറുമണം ചാര്‍ത്തി എന്‍ ഓര്‍മകളെ
ഞാന്‍ കൊണ്ടുപോകാം
ആ തേന്മാവില്ചുവട്ടില്
ഓര്‍മതന്‍ ബാല്യം തിരികെ തരൂ കാലമേ
ഒരിക്കല്‍മാത്രം..
കണ്ണന്‍ച്ചിരട്ടയില്‍ മണ്ണപ്പം ചുട്ടതും
മിന്നി മറയുന്നു മാനസ സരോവരത്തില്‍
കൂടെ ബാല്യകാല സഖിയും
മഞ്ചാടി പെറുക്കിയെടുത്തു
ചേറുകൊണ്ടാക്കിയ പ്രതിമയ്ക്ക്
കണ്ണുകള്‍ വെക്കാന്‍
പ്ലാവിന്റെ ഇലയില്‍ സദ്യവിളംബാന്
കാലമേ നീ തിരികെ തരൂ എന്റെ ബാല്യത്തെ
ഒരിക്കല്‍മാത്രം..............
പിച്ചിയും മാന്തിയും കരയുന്ന
നിന് മിഴികള്‍ തുടക്കാനും തരുമോ
എന്റെ ബാല്യത്തെ.........
ഓര്‍മയുടെ ആ നല്ല നഷ്ടബാല്യം
എങ്ങോ മാഞ്ഞുപോയി.....
--------------------------------------------
രാജേഷ്യോഗിശ്വര്
Najeeb A Nadayara
അസൂയയാണെന്ന് കരുതരുത്. കരുതിയാലും കുഴപ്പമില്ല അത്യാവശ്യം കുറച്ച് ഞാനും ഇട്ടിട്ടുണ്ട്...
ഉറക്കമെഴുന്നേൽക്കുന്ന സമയം മുതൽ ഉറങ്ങുന്ന സമയം വരെ തിരിഞ്ഞും മറിഞ്ഞും മലർന്നും സെൽഫികളെടുത്ത് മുഖപുസ്തകത്തിൽ അപ് ലോഡ് ചെയ്യും എന്നിട്ട് കൂടെ ഒരു എഴുതും. എന്നിട്ട് ഒരു കാര്യവുമില്ലാതെ വെറുതെ താഴെ എഴുതിയിരിക്കുന്ന നൈസ് കമന്റുകളിൽ നൈസായി ഒന്ന് പുളകിതരാവും. പിന്നെ സ്ത്രീകളാണ് സെൽഫികളുടെ ഉടമകളെങ്കിൽ. അതിന്റെ താഴെ നൈസ് കമന്റുകളുടെ എണ്ണം കൂടുതലായിരിക്കും.. ദൈവമെ കാഴ്ചയില്ലാതെ ജനിച്ചവൻ ഭാഗ്യവാൻ എന്ന് തോന്നിപ്പോകുന്ന നിമിഷങ്ങൾ
Feeling::: അസഹനീയം
Venu Naimishika
ഈ കണ്ണിന്റെ ഒരുകാര്യം !
......................................................
കണ്ണിലൊരു കരടുപോയല്ലോയിപ്പോൾ
കണ്ണാകെ ചുവന്നുകലങ്ങിയല്ലോ
കണ്ണിന്റെ വേദന ഞാനറിയുന്നു
കണ്ണല്ലേ സൂക്ഷിക്കണമെന്നു കണ്ണും !
......................................................
കണ്ണിലൊരു കരടുപോയല്ലോയിപ്പോൾ
കണ്ണാകെ ചുവന്നുകലങ്ങിയല്ലോ
കണ്ണിന്റെ വേദന ഞാനറിയുന്നു
കണ്ണല്ലേ സൂക്ഷിക്കണമെന്നു കണ്ണും !
കണ്ണിലൊരു തടിയുള്ളൊരുത്തൻ പുമാൻ
കണ്ണിലെ കരടുനീക്കാൻ നടത്തുന്നു ശ്രമം വൃഥാ
കണ്ണാകെയൂതിപ്പറപ്പിക്കുന്നുണ്ട് പിന്നെ
കണ്ണിന്റെ പോളകൾ തട്ടിയുണർത്തുന്നുമുണ്ട് !
കണ്ണിലെ കരടുനീക്കാൻ നടത്തുന്നു ശ്രമം വൃഥാ
കണ്ണാകെയൂതിപ്പറപ്പിക്കുന്നുണ്ട് പിന്നെ
കണ്ണിന്റെ പോളകൾ തട്ടിയുണർത്തുന്നുമുണ്ട് !
കണ്ണാലെകണ്ടൊരു യുവകോമളനോ
കണ്ണിന്റെ ചിത്രമെടുത്തു രസിക്കുന്നു
കണ്ണിലെ കൃഷ്ണമണികളെ ത്രസിപ്പിക്കുവാനായി
കണ്ണിലൊരു കുത്തുകൊടുത്തുനോക്കിയവൻ !
കണ്ണിന്റെ ചിത്രമെടുത്തു രസിക്കുന്നു
കണ്ണിലെ കൃഷ്ണമണികളെ ത്രസിപ്പിക്കുവാനായി
കണ്ണിലൊരു കുത്തുകൊടുത്തുനോക്കിയവൻ !
കണ്ണിന്റെവേദന ശമിക്കുന്നുമില്ലാ, യെന്റെ
കണ്ണാകെ നീറിപ്പുകയുന്നുമുണ്ട് ചൊവ്വേ
കണ്ണിന്റെ കണ്ണായോരെൻറെ ഭൈമി, തീഷ്ണ-
ക്കണ്ണോടെ നോക്കിയെന്നെ കണ്ണുരുട്ടി !
കണ്ണാകെ നീറിപ്പുകയുന്നുമുണ്ട് ചൊവ്വേ
കണ്ണിന്റെ കണ്ണായോരെൻറെ ഭൈമി, തീഷ്ണ-
ക്കണ്ണോടെ നോക്കിയെന്നെ കണ്ണുരുട്ടി !
കണ്ണിലേക്കരടൊരാഗോളപ്രശ്നമായി
കണ്ണിലേക്കരടുമാറ്റാൻ വിദഗ്ധരെയിറക്കിടേണം
കണ്ണിൽക്കരടുവീണതു ദോഷമത്രേ, ചൊൽ-
ക്കണ്ണാളതു ചൊല്ലിയെന്റെ സ്നേഹംപിടിച്ചു !
കണ്ണിലേക്കരടുമാറ്റാൻ വിദഗ്ധരെയിറക്കിടേണം
കണ്ണിൽക്കരടുവീണതു ദോഷമത്രേ, ചൊൽ-
ക്കണ്ണാളതു ചൊല്ലിയെന്റെ സ്നേഹംപിടിച്ചു !
കണ്ണുരുട്ടി വരുന്നുണ്ട് നേതാക്കന്മാർ, യെന്റെ
കണ്ണുകുത്തിത്തുരക്കാമെന്നു ഭിഷഗ്വരന്മാർ
കണ്ണിന്റെ ചിത്രങ്ങൾ നിരത്തീ നവമാധ്യമങ്ങൾ
കണ്ണിനെ ചിത്രവധം ചെയ്തു കൃതാർത്ഥരായി !
കണ്ണുകുത്തിത്തുരക്കാമെന്നു ഭിഷഗ്വരന്മാർ
കണ്ണിന്റെ ചിത്രങ്ങൾ നിരത്തീ നവമാധ്യമങ്ങൾ
കണ്ണിനെ ചിത്രവധം ചെയ്തു കൃതാർത്ഥരായി !
കണ്ണൊന്നു കരഞ്ഞു, പിടഞ്ഞൂ പതിവുപോൽ
കണ്ണിലെക്കരടും കണ്ണീരിന്നൊഴിക്കിലൂടെ
കണ്ണെത്താദൂരത്തങ്ങൊഴുകിയൊലിച്ചുപോയ്
കണ്ണിന്റെ കദനം ഞാൻ പാടെമറന്നുപോയ് !
കണ്ണിലെക്കരടും കണ്ണീരിന്നൊഴിക്കിലൂടെ
കണ്ണെത്താദൂരത്തങ്ങൊഴുകിയൊലിച്ചുപോയ്
കണ്ണിന്റെ കദനം ഞാൻ പാടെമറന്നുപോയ് !
വേണു 'നൈമിഷിക'
Padmini Narayanan Kookkal
ഇന്നെന്റെ കല്യാണമാണ്.,.....
കതിര്മണ്ഡപത്തിലേക്കു കാലെടുത്തുവെയ്ക്കാൻ ഇനി മണിക്കൂറുകൾ മാത്രം.....
ഞാൻ ഇന്ന് ഒരു ഭാര്യയാകാൻ പോകുന്നതിനോടൊപ്പം ഒരു അമ്മയും കൂടി ആകാൻ പോകുന്ന എന്ന സന്തോഷവും എന്നിലുണ്ട്...
ഒരു നിമിഷo നിങ്ങളൊന്നു ഞെട്ടി എന്നെനിക്കറിയാം....
അതെ....
എന്റെ പ്രതിശ്രുതവരൻ ഒരു അച്ഛനാണ് ഞാൻ സ്വയം തിരഞ്ഞെടുത്ത ബന്ധം.
ഇനി എന്റെ കഥയിലേക്ക് ഒന്ന് പോകാം.....
ഞാൻ കാർത്തിക
അഞ്ചക്ക ശമ്പളം വാങ്ങുന്ന ഒരു
സർക്കാർ ഉദ്യോഗസ്ഥ...എനിക്കിളയത് രണ്ടു അനിയന്മാർ.,അവരും പഠിക്കാൻ സമര്‍ഥരാണ്. .,
സർക്കാർ ഉദ്യോഗസ്ഥ...എനിക്കിളയത് രണ്ടു അനിയന്മാർ.,അവരും പഠിക്കാൻ സമര്‍ഥരാണ്. .,
എന്റെ അച്ഛനും,അമ്മയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്.ഒരു കലാകാരനായിരുന്ന അച്ഛനെ മദ്യപാനി ആയിരുന്നിട്ടുകൂടി 'അമ്മ സ്നേഹിച്ചത് മാറ്റിയെടുക്കാമെന്ന വിശ്വാസത്തിലായിരിക്കണം...അഞ്ചുവർഷത്തെ അവരുടെ പ്രണയത്തിനുശേഷം ഒരു ദിവസം വീട്ടിൽനിന്നും ഇറങ്ങിവരുമ്പോൾ 'അമ്മ ഓർത്തിട്ടുണ്ടാവില്ല ഒരിക്കലും തിരിച്ചുകിട്ടാത്ത ജീവിതം നഷ്ട്ടപെടുത്തുകയാണെന്നു...
കല്യാണത്തിന്റെ ആദ്യദിനങ്ങളിൽ അവരുടെ ജീവിതം സന്തോഷപരമായിരുന്നെങ്കിലും ഇടേയ്ക്കെപ്പോഴോ അത് താളം തെറ്റാൻ തുടങ്ങി.തങ്ങളെക്കാളും താഴ്ന്ന ജാതിയിൽ പെട്ട അമ്മയോട് ,അച്ഛൻ വീട്ടുകാരും അകൽച്ച കാട്ടിയിരുന്നു...
അച്ഛമ്മയുടെ സ്ഥിരം കുറ്റപ്പെടുത്തലുകളും,അമ്മയുടെ പരിഭവങ്ങളും അച്ഛനെ സ്ഥിരം മദ്യപാനിയാക്കുകയായിരുന്നു...അച്ഛൻ മിക്ക ദിവസവുംവീട്ടിൽ വരാതെയായി..
അച്ഛമ്മയുടെ സ്ഥിരം കുറ്റപ്പെടുത്തലുകളും,അമ്മയുടെ പരിഭവങ്ങളും അച്ഛനെ സ്ഥിരം മദ്യപാനിയാക്കുകയായിരുന്നു...അച്ഛൻ മിക്ക ദിവസവുംവീട്ടിൽ വരാതെയായി..
ആ ദാമ്പത്യത്തിൽ ഞങ്ങൾ 3 മകൾക്കു ജന്മം നൽകി ഒരു മുഴം തുണിയിൽ ജീവിതം അവസാനിപ്പിക്കുമ്പോൾ അറിഞ്ഞിരുന്നില്ല 'അമ്മ എന്ന സത്യം ഇനി തിരിച്ചു വരില്ലായെന്നു...
അന്ന് ഏഴുവയസ്സുമാത്രം പ്രായമായ എന്റെയും ,അനിയന്മാരുടെയും ചുമതല പിന്നെ അച്ഛമ്മയുടെ ചുമലിലായി...അച്ഛമ്മ ഞങ്ങളെ സ്നേഹത്തോടെ തന്നെയായിരുന്നു നോക്കിയിരുന്നത്...അമ്മയുടെ മരണത്തോടെ അച്ഛൻ ജീവച്ഛവമായി മാറുകയായിരുന്നു...
നാട്ടുകാരുടെ പരിഹാസങ്ങൾക്കു ചെവികൊടുക്കാതെ ഞാനും സഹോദരങ്ങളും അച്ഛമ്മയുടെ സംരക്ഷണത്തിൽ ജീവിച്ചുതുടങ്ങുകയായിരുന്നു...ഒരു പരിധിവരെ അനിയന്മാരെ നേർവഴിക്കു നടത്തുവാനും എനിക്ക് കഴിഞ്ഞു
സ്കൂൾ പഠനം കഴിഞ്ഞു കോളേജിൽ എത്തിയപ്പോഴും അനിയന്മാരുടെ ഭാവിയെ കുറിച്ചായിരുന്നു എനിക്ക് ഉത്കണ്ഠ..കൂട്ടുകാരികൾ അവരുടെ പ്രണയം ആസ്വദിക്കുമ്പോൾ അതിനു നേരെ കണ്ണടച്ചാണ് ഞാൻ പിന്മാറിയത്...
കല്യാണപ്രായമെത്തിയപ്പോൾ ഒരുപാട്
ആലോചനകൾ വന്നെങ്കിലും എനിക്ക് ഒന്നിനോടും താല്പര്യം തോന്നിയില്ല...അമ്മയുടെ അനുഭവങ്ങൾ കേട്ടറിഞ്ഞ ഞാൻ ഇനി ഏതു ജാതിയിൽ പെട്ടവനെ തിരഞ്ഞെടുക്കണം അച്ഛന്റെയോ,അമ്മയുടേയോ?
ആലോചനകൾ വന്നെങ്കിലും എനിക്ക് ഒന്നിനോടും താല്പര്യം തോന്നിയില്ല...അമ്മയുടെ അനുഭവങ്ങൾ കേട്ടറിഞ്ഞ ഞാൻ ഇനി ഏതു ജാതിയിൽ പെട്ടവനെ തിരഞ്ഞെടുക്കണം അച്ഛന്റെയോ,അമ്മയുടേയോ?
എല്ലാത്തിനും ഉത്തരവുമായാണ് ഒരു മാസംമുൻപ് അയാൾ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്...
അസുഖoമൂലം ഭാര്യമരിച്ച ഒരു
പെൺകുട്ടിയുടെ അച്ഛൻ..അയാളുടെ വാക്കുകളിൽ മുഴുവൻ മകളുടെ ഭാവിയെകുറിച്ചുള്ള ആശങ്കയായിരുന്നു
ചെറുപ്പത്തിലേ 'അമ്മ നഷ്ട്ടപെട്ട എന്നെ ഞാൻ ആ കുട്ടിയിൽ കണ്ടെത്തുകയായിരുന്നു....ഞാനറിയാതെതന്നെ ആ അച്ഛനെയും ,മോളെയുംഞാൻ സ്നേഹിച്ചുതുടങ്ങുകയായിരുന്നു..
അസുഖoമൂലം ഭാര്യമരിച്ച ഒരു
പെൺകുട്ടിയുടെ അച്ഛൻ..അയാളുടെ വാക്കുകളിൽ മുഴുവൻ മകളുടെ ഭാവിയെകുറിച്ചുള്ള ആശങ്കയായിരുന്നു
ചെറുപ്പത്തിലേ 'അമ്മ നഷ്ട്ടപെട്ട എന്നെ ഞാൻ ആ കുട്ടിയിൽ കണ്ടെത്തുകയായിരുന്നു....ഞാനറിയാതെതന്നെ ആ അച്ഛനെയും ,മോളെയുംഞാൻ സ്നേഹിച്ചുതുടങ്ങുകയായിരുന്നു..
സ്നേഹപൂർവ്വം വീട്ടുകാരെ കാര്യങ്ങൾ
പറഞ്ഞു മനസ്സിലാക്കി ഇന്ന് ഞാൻ ആ ധൗത്യത്തിലേക്ക് കടക്കുകയാണ്...ഭാര്യാപദവിയും.ഒപ്പം അമ്മയും...
പറഞ്ഞു മനസ്സിലാക്കി ഇന്ന് ഞാൻ ആ ധൗത്യത്തിലേക്ക് കടക്കുകയാണ്...ഭാര്യാപദവിയും.ഒപ്പം അമ്മയും...
മൂഹൂർത്തത്തിനുള്ള സമയമായിന്നു തോന്നുന്നു.,അപ്പൊ ഞാൻ അങ്ങോട്ട്...
എല്ലാവരുടെയും അനുഗ്രഹമുണ്ടാകുമെന്നു വിശ്വസിക്കുന്നു..
എല്ലാവരുടെയും അനുഗ്രഹമുണ്ടാകുമെന്നു വിശ്വസിക്കുന്നു..
ശുഭo
പദ്മിനിനാരായണൻ
Padmini Narayanan Kookkal
Bindu Shanil
ഒന്നിച്ചു നനഞ്ഞ മഴകളേക്കാൾ നനയാതെ പോയ മഴകളായിരുന്നു കൂടുതൽ..
ഒന്നിച്ചു കേട്ട പാട്ടുകളേക്കാൾ കേൾക്കാത്ത പാട്ടുകളായിരുന്നു കൂടുതൽ..
ഒന്നിച്ചു കണ്ട കാഴ്ചകളെക്കാൾ കാണാതെ പോയവയായിരുന്നു കൂടുതൽ..
ഇനിയിപ്പോ ബാക്കിവെച്ച ആഗ്രഹങ്ങളൊക്കെ പൂർത്തീകരിക്കാൻ പുനർജ്ജന്മം എന്നൊന്നുണ്ടാവോ ആവോ ??!! ഇല്ലെങ്കിൽ പെട്ട്......
Karthik Surya
പത്തുരൂപ സ്വന്തമായി വേണം എന്ന് തോന്നാത്ത നിർവികാരത പൊതിയുകയാണ് .ജീവിതത്തിൽ ഇനി ഒന്നും നേടാനില്ല .സങ്കടപെരുമഴയിൽ നനഞ്ഞു ...സങ്കടപെരുമ്പുഴയിൽ ഒഴുകിയൊഴുകി ...സങ്കടപ്പെരുങ്കടലിൽ മുങ്ങിപ്പൊങ്ങി എൻറെ ദിനങ്ങൾ .ദിവസങ്ങൾക്കു ശേഷം തൂലിക വിരൽത്തുമ്പിൽ മനസ്സ് ശൂന്യം ..ജീവിതം കടങ്കഥയായി ബാക്കി .വേദനയുടെ ചാരം മൂടിക്കിടക്കുന്ന ഓർമ്മകളായി തീർന്നവ .തുലാമഴ...പെയ്യാതെ വൃശ്ചികത്തിലെത്തി മഴയില്ലാത്ത ...മഞ്ഞില്ലാത്ത തെളിഞ്ഞ വെയിൽ പോലുമില്ലാത്ത ദിനങ്ങൾ ...ചെടികൾ പൂക്കാൻ മടിക്കുന്നു .ഋതുക്കൾ മറന്ന കാലം .നമ്മെ എന്താണ് കാത്തിരിക്കുന്നത്
Dominic Varghese Varghese
മനുഷ്യന്
*************
*************
പഞ്ചനക്ഷത്രഹോട്ടലില്‍ പരവതാനിയില്‍ കാലൂന്നി
വെള്ളിക്കരണ്ടിയാലെ നീ ആഹാരം കഴിക്കുമ്പോള്‍
ഭാഗ്യവാന് ആണെന്ന് കരുതിയെങ്കില്‍ അല്ല
നീ ആഹാരത്തിന് മുന്നിലിരിക്കുമ്പോള്‍ ഒരു നേരത്തെ
അന്നത്തിന് വകയില്ലാത്തവനെക്കുറിച്ച് നീ ഓര്‍ക്കാറുണ്ടോ
എങ്കില്‍ നീയാണ് ഭാഗ്യവാന്. പട്ടുമെത്തയില്‍ നീ
കിടക്കുമ്പോള്‍ വിചാരിച്ചിരിക്കാം നീയാണ് നല്ല
മനുഷ്യനെന്ന്, നിനക്കാണ് നല്ല ഉറക്കമെന്ന്, അല്ല,
ഉറങ്ങാന്‍ കിടക്കുമ്പോള്‍ തെരുവില്‍ കഴിയുന്നവനെ
കുറിച്ച് നീ ചിന്തിക്കാറുണ്ടോ അവരെയോര്‍ത്ത് നിന്റെ
നെഞ്ച് ഒരു നിമിഷമെങ്കിലും പിടയാറുണ്ടോ എങ്കില്‍
നീയാണ് യഥാര്‍ത്ഥ മനുഷ്യന്---സമ്പാദിക്കുന്നവനോ
വെട്ടിപ്പിടിക്കുന്നവനോ അല്ല, അപരന്റെ കണ്ണുനീരില്‍
പങ്കുചേരുന്നവനാണ് മനുഷ്യന്---
വെള്ളിക്കരണ്ടിയാലെ നീ ആഹാരം കഴിക്കുമ്പോള്‍
ഭാഗ്യവാന് ആണെന്ന് കരുതിയെങ്കില്‍ അല്ല
നീ ആഹാരത്തിന് മുന്നിലിരിക്കുമ്പോള്‍ ഒരു നേരത്തെ
അന്നത്തിന് വകയില്ലാത്തവനെക്കുറിച്ച് നീ ഓര്‍ക്കാറുണ്ടോ
എങ്കില്‍ നീയാണ് ഭാഗ്യവാന്. പട്ടുമെത്തയില്‍ നീ
കിടക്കുമ്പോള്‍ വിചാരിച്ചിരിക്കാം നീയാണ് നല്ല
മനുഷ്യനെന്ന്, നിനക്കാണ് നല്ല ഉറക്കമെന്ന്, അല്ല,
ഉറങ്ങാന്‍ കിടക്കുമ്പോള്‍ തെരുവില്‍ കഴിയുന്നവനെ
കുറിച്ച് നീ ചിന്തിക്കാറുണ്ടോ അവരെയോര്‍ത്ത് നിന്റെ
നെഞ്ച് ഒരു നിമിഷമെങ്കിലും പിടയാറുണ്ടോ എങ്കില്‍
നീയാണ് യഥാര്‍ത്ഥ മനുഷ്യന്---സമ്പാദിക്കുന്നവനോ
വെട്ടിപ്പിടിക്കുന്നവനോ അല്ല, അപരന്റെ കണ്ണുനീരില്‍
പങ്കുചേരുന്നവനാണ് മനുഷ്യന്---
മരുപ്പച്ച
യാമങ്ങളുടെ കാവൽക്കാരൻ
മുന്തിരി വള്ളികൾ നീ അടുക്കിവച്ചു
മുന്തിരി പൂക്കൾ കൊണ്ട് ഒരു തലപ്പാവും
മുന്തിരി പഴങ്ങൾ കൊണ്ട് സ്നേഹ നീരും .
ഞാൻ എത്തുവാൻ വൈകിപ്പോയി
ഒരു കാലത്തിന്റെ കാത്തിരിപ്പെന്ന പോലെ ...
നിന്റെ നോട്ടവും .
നോക്കു നിന്റെ നോട്ടത്തിനു പോലും
മാംബൂ ശരത്തിന്റെ കുത്തികയറ്റം .
ഒരു പരിലാളന കൊണ്ട് ...
വീണ്ടും നമ്മൾ പുണർന്നു.
എന്റെ യാത്രയിലെ കാഴ്ചകൾ
നിന്നിലേകൊഴിച്ചു തന്നു .
എന്നാൽ നീ അപ്പോഴും
ചുണ്ടിലെ മുതിരി ചാറിന്റെ
മധുരത്തെ വാഴ്ത്തുകയായിരുന്നു.
നോക്കു എനിക്കീ മലര്പാവ്
ഒത്തിരിയിനക്കമുണ്ടല്ലേ?
എന്നിരുന്നാലും എനിക്കുനിറെ
ചേലയിൽ ചയുവനാനിഷ്ട്ടം .
നീ ഉറങ്ങിയോ?
നീ എന്റെ സ്വപ്ന മുന്തിരിക്കു
വെള്ളമൊഴികാതെയ് പ്രണയ
ചാറ്റലേറ്റ് കൊണ്ട് ഉറങ്ങുകയോ?
സബി പുലരിയിൽ
മഞ്ഞു പൊഴിയുമ്പോൾ
നമ്മുടെ പ്രണയഗ്ന്നി ആരുണര്‍ത്തും?....
മുന്തിരി പൂക്കൾ കൊണ്ട് ഒരു തലപ്പാവും
മുന്തിരി പഴങ്ങൾ കൊണ്ട് സ്നേഹ നീരും .
ഞാൻ എത്തുവാൻ വൈകിപ്പോയി
ഒരു കാലത്തിന്റെ കാത്തിരിപ്പെന്ന പോലെ ...
നിന്റെ നോട്ടവും .
നോക്കു നിന്റെ നോട്ടത്തിനു പോലും
മാംബൂ ശരത്തിന്റെ കുത്തികയറ്റം .
ഒരു പരിലാളന കൊണ്ട് ...
വീണ്ടും നമ്മൾ പുണർന്നു.
എന്റെ യാത്രയിലെ കാഴ്ചകൾ
നിന്നിലേകൊഴിച്ചു തന്നു .
എന്നാൽ നീ അപ്പോഴും
ചുണ്ടിലെ മുതിരി ചാറിന്റെ
മധുരത്തെ വാഴ്ത്തുകയായിരുന്നു.
നോക്കു എനിക്കീ മലര്പാവ്
ഒത്തിരിയിനക്കമുണ്ടല്ലേ?
എന്നിരുന്നാലും എനിക്കുനിറെ
ചേലയിൽ ചയുവനാനിഷ്ട്ടം .
നീ ഉറങ്ങിയോ?
നീ എന്റെ സ്വപ്ന മുന്തിരിക്കു
വെള്ളമൊഴികാതെയ് പ്രണയ
ചാറ്റലേറ്റ് കൊണ്ട് ഉറങ്ങുകയോ?
സബി പുലരിയിൽ
മഞ്ഞു പൊഴിയുമ്പോൾ
നമ്മുടെ പ്രണയഗ്ന്നി ആരുണര്‍ത്തും?....
Manu Karma
ഡിസംബർ
.......................................................
ഞാൻ കാത്തിരുന്ന ഡിസംബർ വീണ്ടും വന്നെത്തി
എന്നത്തെയും പോലെ മൂകമായി.
എൻറെ പ്രിയപ്പെട്ട ഡിസംബർ...
കഴിഞ്ഞുപോയ മാസങ്ങൾ
സ്വപ്നങ്ങളും അനുഭവങ്ങളും പൊടിപ്പും തൊങ്ങലുംവെച്ച്
അയവിറക്കുമ്പോൾ
പാവം ഡിസംബർ മൗനമായിരിക്കുന്നു.
ഒരുപക്ഷെ തൻറെ ഓർമ്മകൾ പറഞ്ഞൊടുങ്ങാൻ
തനിക്കു പിന്നിൽ ആരുമില്ലയെന്ന തോന്നലാകാം.
ഒന്നുമറിയാതെ കടന്നുവരുന്ന പുതുവർഷത്തെ
എങ്ങനെ നിരാശപ്പെടുത്താനാകും.
ദിവസങ്ങൾ പച്ചയുടെയും വെളുപ്പിന്റെയും
ലോകത്തിൽ നിത്യവും മാറ്റങ്ങൾ വരുത്തുന്നു.
അവസാനം അങ്ങിങ്ങായി
വെണ്മയുടെ വീണുകിടക്കുന്ന മേഘക്കീറുകൾ പോലെ
ഉരുകിത്തീരാത്ത ശിശിരത്തിൻറെ
ഓർമ്മക്കുറിപ്പുകൾ മാത്രം ബാക്കിനിൽക്കുന്നു...
മലനിരകൾ മാസങ്ങൾക്കുശേഷം
ഇളംചൂടേൽക്കുന്ന ചൈത്രത്തിൻറെ മധ്യാഹ്നങ്ങൾ.
വെയിൽതെളിയുമ്പോൾ കുന്നിൻചെരുവുകളിൽ
മഞ്ഞുരുകിയ വെള്ളിയൊഴുക്കുകൾ കാണാവുന്നു
ഇന്നലെയുടെ കണ്ണീർചോലകൾ...
എങ്കിലും ഡിസംബറിലെ തണുത്ത മഞ്ഞും മഴയും
വല്ലാതെ കുളിർപ്പിക്കുന്നതാണ്.
കരിങ്കൽ മെനഞ്ഞ പാതയോരത്ത്
തലകുനിച്ചുനില്‍ക്കുന്ന മുളന്തണ്ടുകളിൽ
മഞ്ഞുകണങ്ങൾ അടർന്നുവീഴാൻ കൊതിക്കുന്നു.
ഇളവെയിലിൽ ഒന്നുതിളങ്ങാൻ തുടങ്ങുമ്പോഴേക്കും
നിലത്തുപതിക്കുന്ന തുള്ളികൾ എൻറെ സ്വപ്നംപോലെ
ചിലനേരം തണുപ്പിച്ചും ചിലനേരം...
ഈ ഡിസംബറിനെന്നും നീലനിറമാണ്
കണ്ണനെപോലെ ഇരുണ്ട നീലനിറം.
പാതയോരത്ത് വീണുകിടക്കുന്ന കൊഴിഞ്ഞപൂവുകൾ
ഇന്നലെയുടെ ബാക്കിപത്രമായി ഉണങ്ങിക്കിടക്കുന്നു.
ചുറ്റും കാറ്റുവിതറിയ കരിയിലകൾക്കെന്തോ ഒരു മൗനം...
എങ്കിലും എൻറെ പ്രിയപ്പെട്ട ഡിസംബർ
എനിക്ക് നിന്നെ വരവേൽക്കാതിരിക്കാനാവുന്നില്ല
നീയെപ്പോഴും നിറങ്ങളിൽ ജ്വലിച്ചു പടികടന്നുപോകുമ്പോൾ
ഞാനെന്നും നിറംമങ്ങി ഇവിടെ നില്ക്കുന്നുണ്ടാവും
നിന്നെയും കാത്ത്...
ഇനിയുമൊരു ഡിസംബറിനു കാതോർത്ത്....
.........................മനു.
.......................................................
ഞാൻ കാത്തിരുന്ന ഡിസംബർ വീണ്ടും വന്നെത്തി
എന്നത്തെയും പോലെ മൂകമായി.
എൻറെ പ്രിയപ്പെട്ട ഡിസംബർ...
കഴിഞ്ഞുപോയ മാസങ്ങൾ
സ്വപ്നങ്ങളും അനുഭവങ്ങളും പൊടിപ്പും തൊങ്ങലുംവെച്ച്
അയവിറക്കുമ്പോൾ
പാവം ഡിസംബർ മൗനമായിരിക്കുന്നു.
ഒരുപക്ഷെ തൻറെ ഓർമ്മകൾ പറഞ്ഞൊടുങ്ങാൻ
തനിക്കു പിന്നിൽ ആരുമില്ലയെന്ന തോന്നലാകാം.
ഒന്നുമറിയാതെ കടന്നുവരുന്ന പുതുവർഷത്തെ
എങ്ങനെ നിരാശപ്പെടുത്താനാകും.
ദിവസങ്ങൾ പച്ചയുടെയും വെളുപ്പിന്റെയും
ലോകത്തിൽ നിത്യവും മാറ്റങ്ങൾ വരുത്തുന്നു.
അവസാനം അങ്ങിങ്ങായി
വെണ്മയുടെ വീണുകിടക്കുന്ന മേഘക്കീറുകൾ പോലെ
ഉരുകിത്തീരാത്ത ശിശിരത്തിൻറെ
ഓർമ്മക്കുറിപ്പുകൾ മാത്രം ബാക്കിനിൽക്കുന്നു...
മലനിരകൾ മാസങ്ങൾക്കുശേഷം
ഇളംചൂടേൽക്കുന്ന ചൈത്രത്തിൻറെ മധ്യാഹ്നങ്ങൾ.
വെയിൽതെളിയുമ്പോൾ കുന്നിൻചെരുവുകളിൽ
മഞ്ഞുരുകിയ വെള്ളിയൊഴുക്കുകൾ കാണാവുന്നു
ഇന്നലെയുടെ കണ്ണീർചോലകൾ...
എങ്കിലും ഡിസംബറിലെ തണുത്ത മഞ്ഞും മഴയും
വല്ലാതെ കുളിർപ്പിക്കുന്നതാണ്.
കരിങ്കൽ മെനഞ്ഞ പാതയോരത്ത്
തലകുനിച്ചുനില്‍ക്കുന്ന മുളന്തണ്ടുകളിൽ
മഞ്ഞുകണങ്ങൾ അടർന്നുവീഴാൻ കൊതിക്കുന്നു.
ഇളവെയിലിൽ ഒന്നുതിളങ്ങാൻ തുടങ്ങുമ്പോഴേക്കും
നിലത്തുപതിക്കുന്ന തുള്ളികൾ എൻറെ സ്വപ്നംപോലെ
ചിലനേരം തണുപ്പിച്ചും ചിലനേരം...
ഈ ഡിസംബറിനെന്നും നീലനിറമാണ്
കണ്ണനെപോലെ ഇരുണ്ട നീലനിറം.
പാതയോരത്ത് വീണുകിടക്കുന്ന കൊഴിഞ്ഞപൂവുകൾ
ഇന്നലെയുടെ ബാക്കിപത്രമായി ഉണങ്ങിക്കിടക്കുന്നു.
ചുറ്റും കാറ്റുവിതറിയ കരിയിലകൾക്കെന്തോ ഒരു മൗനം...
എങ്കിലും എൻറെ പ്രിയപ്പെട്ട ഡിസംബർ
എനിക്ക് നിന്നെ വരവേൽക്കാതിരിക്കാനാവുന്നില്ല
നീയെപ്പോഴും നിറങ്ങളിൽ ജ്വലിച്ചു പടികടന്നുപോകുമ്പോൾ
ഞാനെന്നും നിറംമങ്ങി ഇവിടെ നില്ക്കുന്നുണ്ടാവും
നിന്നെയും കാത്ത്...
ഇനിയുമൊരു ഡിസംബറിനു കാതോർത്ത്....
.........................മനു.
Ansari Kouzari
ജീവിതമെന്നത് മാറ്റി വെക്കാനാവാത്ത ഒരു യാത്രയാണ്.
വഴി എത്ര മോശമായിരുന്നാലും സൗകര്യങ്ങൾഎത്ര കുറവായിരുന്നാലും,
ഓരോരുത്തരും ഈയാത്ര നടത്തിയേ മതിയാകൂ.
Suresh Puthanvilayil
സന്തുഷ്ടകുടുംബം
******************
എന്നു തീരും ചേട്ടാ നമ്മുടെ ഈ കഷ്ടപ്പാട്...?
******************
എന്നു തീരും ചേട്ടാ നമ്മുടെ ഈ കഷ്ടപ്പാട്...?
ഇന്നെങ്കിലും ഈ തേങ്ങകള്‍ വിറ്റ് മോന് കുറച്ച് പുതുവസ്ത്രങ്ങള്‍ വാങ്ങണം.
പാവം എത്രനാളായി മാറിയും തിരിഞ്ഞും ഒന്നുതന്നെയിടുന്നു.
അവന്‍െറ കൂടെയുളള കുട്ടികള്‍ പുതിയതൊക്കെ ഇടുമ്പോള്‍ അവനും കാണില്ലെ ആഗ്രഹം.
അവന് നമ്മുടെ കഷ്ടപ്പാടൊക്കെ അറിയാവുന്നതുകൊണ്ടാ ഒന്നും ഒന്നുംപറയാത്തെ.
ഇന്ന് നമ്മള് ചന്തയിലേക്കിറങ്ങിയപ്പോള് ചേട്ടന് അവന്‍െറ മുഖം ശ്രദ്ധിച്ചോ...?
ഉം.. ഞാന്‍ കണ്ടു നല്ല സന്തോഷമായിരുന്നു ആ മുഖത്ത്.
അവനായി എന്തെങ്കിലും വാങ്ങുമെന്നുകരുതിയിരിക്കും പാവം.
ചേട്ടന് കുട്ടയൊന്ന് താങ്ങിക്കെ ഇവിടെ ഇറക്കി വെയ്ക്കാം.!!
ചേട്ടന് ഇത് വില്ക്ക് ഞാന്‍ ഒരു ചായ കുടിച്ചിട്ടുവരാം..
ഉം.. പോയിട്ടുവാ..
പിന്നെ ചേട്ടാ വിലകുറച്ചൊന്നും വില്‍ക്കല്ലേ...?
ഓ ......ഇല്ലേ നീപോയിട്ടു വേഗംവാ....
ദൈവമെ...നല്ല വിലയ്ക്കുതന്നെ കൊടുക്കാന്‍ കഴിഞ്ഞെങ്കില്‍..?
പലരും വന്നു നോക്കുന്നതല്ലാതെ ആരും വാങ്ങുന്നില്ലല്ലോ...?
എന്തുചെയ്യും..?
എടോ..തേങ്ങ മൊത്തമായിട്ട് ഞാനെടുത്തോളാം..!!
ങേ....?
കൊപ്രാക്കച്ചവടക്കാരന്‍ വറീത് മാപ്ള.
എന്നാവിലവേണമെടാഉവ്വേ..
അത് മുതലാളി....?
കേറ്റവും ഇറക്കവും ഒന്നും വേണ്ട ഞാനൊരു വിലയങ്ങുതരും.
കേട്ടോടാഉവ്വേ...
കേട്ടോടാഉവ്വേ...
ശെരി ....മുതലാളി..
അയ്യാള് പണം കൊടുത്തു.
തേങ്ങയുമായിപോയി
തേങ്ങയുമായിപോയി
അല്ലേ ...ഇത്രപെട്ടെന്ന് വിറ്റുകഴിഞ്ഞോ ചേട്ടാ.
അതെ .... ആ വറീതുമുതലാളി മൊത്തത്തിലങ്ങ് എടുത്തു അതും നമ്മള് ഉദ്ധേശിച്ചവിലയിലും കൂടുതല്‍ തന്ന്.
ആണോ..?
ഹോ..ദൈവം തുണച്ചു.
പിന്നെ കുറച്ചു പച്ചക്കറിയും മീനും വാങ്ങാം.
വീട്ടില്‍ അരി കുറച്ചുണ്ട്.!!
എത്രനാളായി മീന്‍കറി കൂട്ടീട്ട് അവള് പറഞ്ഞു.
പിന്നെ മോന് കുറച്ച് ഡ്രസ്സ് എടുക്കണം.
കൂട്ടത്തില്‍ നീ നല്ലൊരു സാരിയും വാങ്ങിച്ചോ.!!
എന്നാല്‍ പിന്നെ നമുക്ക് മൂന്നുപേര്‍ക്കും ആകാം ചേട്ടാ.
എന്നാല്‍ നീ കടയിലേയ്ക്ക് കേറിക്കോ ഞാന്‍ ഇപ്പോള്‍വരാം.!
അയ്യാള് അടുത്തുളള പൂക്കടയിലേയ്ക്ക് നടന്നു.....
തന്‍െറ പ്രിയതമയ്ക്ക് മുല്ലപ്പൂമാല വാങ്ങാന്‍...
Suresh Puthenvilayil
Karthik Surya
നിന്റെ നോട്ടത്തിൽ ഞാൻ സ്നേഹം കണ്ടു
നിന്റെ കണ്ണിൽ പ്രേമം കണ്ടു
നിന്റെ നോട്ടത്തിൽ ഞാൻ കാമം കണ്ടു
നിന്റെ നോക്കിൽ പരിഹാസം കണ്ടു
നിന്റെ നോട്ടത്തിൽ ഞാൻ സഹതാപം കണ്ടു
നിന്റെ കണ്ണിൽ നിറയും കണ്ണീരിൽ കാരുണ്യവും കണ്ടു
കാരണം ഞാൻ പെണ്ണായിരുന്നു.
നിന്റെ കണ്ണിൽ പ്രേമം കണ്ടു
നിന്റെ നോട്ടത്തിൽ ഞാൻ കാമം കണ്ടു
നിന്റെ നോക്കിൽ പരിഹാസം കണ്ടു
നിന്റെ നോട്ടത്തിൽ ഞാൻ സഹതാപം കണ്ടു
നിന്റെ കണ്ണിൽ നിറയും കണ്ണീരിൽ കാരുണ്യവും കണ്ടു
കാരണം ഞാൻ പെണ്ണായിരുന്നു.
Suresh Naduvath
കൂകൂ കൂകൂ തീവണ്ടി....!!
••••••••••••••••••••••••••••••••••••
[ ഭൂതായനം/56/]
•••••••••••••••••••••••••••••••••••••
നിലമ്പൂർ ഷൊർണൂർ റയിൽ പാത.. എത്ര കാലം പഴക്കമുണ്ടാവും അതിന്... ചരിത്രാന്വേഷികൾക്ക് കൃത്യവിവരം അന്വേഷിക്കാം.. ബ്രിട്ടീഷ് പ്രാഭവത്തെ ഓർമ്മിപ്പിക്കുന്ന ചില അടയാളങ്ങളിൽ ഒന്നാണീ തീവണ്ടി... പഴമയിൽ നിന്ന് ഓർമ്മപ്പുറങ്ങളിലേക്ക് കൂവി വിളിച്ച് വരുന്നൊരു തീവണ്ടി..
••••••••••••••••••••••••••••••••••••
[ ഭൂതായനം/56/]
•••••••••••••••••••••••••••••••••••••
നിലമ്പൂർ ഷൊർണൂർ റയിൽ പാത.. എത്ര കാലം പഴക്കമുണ്ടാവും അതിന്... ചരിത്രാന്വേഷികൾക്ക് കൃത്യവിവരം അന്വേഷിക്കാം.. ബ്രിട്ടീഷ് പ്രാഭവത്തെ ഓർമ്മിപ്പിക്കുന്ന ചില അടയാളങ്ങളിൽ ഒന്നാണീ തീവണ്ടി... പഴമയിൽ നിന്ന് ഓർമ്മപ്പുറങ്ങളിലേക്ക് കൂവി വിളിച്ച് വരുന്നൊരു തീവണ്ടി..
നടുവത്ത് നിന്നാൽ വെള്ളാമ്പ്രം വഴി പോകുന്ന ട്രെയിനിന്റെ വിസിൽ കേൾക്കാം....
ഏറെ പഴയോർമ്മകൾ ആ തീവണ്ടി തന്നിട്ടുണ്ട്... ഗുരുവായൂർക്ക് വാണിയമ്പലത്ത് നിന്ന് മുത്തശ്ശിയോടൊപ്പം കയറി ചെറുകരയിറങ്ങി പോയിരുന്ന ഒരു കുട്ടിക്കാലമുണ്ടായിരുന്നു
രാവിലെ 6.30 മണിയോടെ ഷൊർണൂരിൽ നിന്ന് പുറപ്പെട്ട് 8.30 ന് നിലമ്പൂർ എത്തുകയും പിന്നെ നിലമ്പൂർ നിന്ന് 9.15ന് പുറപ്പെട്ട് II 30 ന് ഷൊർണൂർ എത്തുകയും ചെയ്യുന്ന ഒരു ട്രിപ്പ്.. വൈകീട്ട് 3 മണിയോടെ ഷൊർണൂരിൽ നിന്നും പുറപ്പെട്ട് 5 മണിക്ക് നിലമ്പൂരിൽ നിന്നും തിരിച്ച് ഷൊർണൂരേക്ക് പോകുന്ന രണ്ടാമത്തെ ട്രിപ്പ്.. 6.50 ആവുമ്പോഴേക്കും ഷൊർണൂരെത്തും... ഇങ്ങനെ രണ്ടു ട്രിപ്പുകളിൽ എത്ര കാലം പാളങ്ങളിലൂടെ ഓടിത്തീർന്നിരിക്കും അറിയില്ല
എനിക്ക് ഓർമ്മ വക്കുമ്പൊഴേ ആ തീവണ്ടിയുണ്ട്... 70 കാലങ്ങളിലൊക്കെ ഉള്ള അതിന്റെ കൂക്കൽ ഇപ്പൊഴും കാതിലുണ്ട്...
നിലമ്പൂരെത്തിയാൽ എൻജിൻ വേർപെടുത്തി കുറച്ചു ദൂരം മുൻപോട്ടോടി തിരിച്ച് മറ്റൊരു പാളത്തിലൂടെ എൻജിൻ മാത്രം മുക്കട്ട റോഡിലെ ലെവൽ ക്രോസും കടന്ന് പോയി റിവേർസിൽ വന്ന് പിന്നിലെ ബോഗിക്ക് കണക്കാക്കി ഷണ്ടിംഗ് ചെയ്ത് കുടുക്കുന്നത് വായും പൊളിച്ച് നോക്കി നിന്നിട്ടുണ്ട്..
വാര്യത്തെ വിജയേട്ടൻ.തട്ടാൻ അപ്പുട്ടൻ തുടങ്ങിയവരോടൊപ്പം ഒരിക്കൽ നടുവത്ത് നിന്ന് നടന്ന് വെള്ളാമ്പ്രം റെയിൽവേ ഗേറ്റിൽ എത്തി റെയിൽവേ പാളത്തിലൂടെ നടന്ന് കാരാടും കുതിരപ്പുഴപ്പാലവും കടന്ന് നിലമ്പൂർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത് പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു.. കുതിരപ്പുഴപ്പാല'ത്തിൽ തീവണ്ടി വരുമ്പോൾ കയറി നിൽക്കാൻ രണ്ട് ഇരുമ്പിന്റെ ചതുരക്കൂടുകൾ ഉണ്ടായിരുന്നു... ഒമ്പത് മണിയുടെ വണ്ടിയെ ഈ പാലത്തിലെ കുട്ടിൽ നിന്നാണ് അന്ന് എതിരേറ്റത്... പാളത്തിൽ കോമരച്ചിലമ്പിന്റെ വന്യ താളവുമായി അകമ്പടിക്കാറ്റിന്റെ ഹുങ്കാരവുമായി ഗംഭീര ശബ്ദകോലാഹലവുമായി നീണ്ട ആ ട്രെയിൻ കുതിച്ചു പാഞ്ഞു പോയപ്പോൾ വിറക്കുന്ന പാലത്തിൽ കിടുകിടുത്തു നിന്നത് മറക്കാത്ത ഒരോർമ്മ
നിലമ്പൂരിലെ ചൂളം വിളി കഴിഞ്ഞാലും വണ്ടി ചിലപ്പോൾ നിർത്തും.. ബസിറങ്ങി ഓടി വരുന്നവരെ കണ്ടാൽ ഡ്രൈവർ നിറുത്തുന്ന നിലമ്പൂർ വണ്ടിയെ കൈകാണിച്ചാൽ നിർത്തുന്ന തീവണ്ടി എന്ന് വിളിച്ചിട്ടുണ്ട് ആരോ..
വലിയൊരു ആലിൻ ചുവടാണ് നിലമ്പൂരിലെ സ്റ്റാർട്ടിംഗ് പോയന്റ്... ചെറിയൊരു പ്ളാറ്റ്ഫോം നിലമ്പൂരുണ്ട്.. അവിടെ നിന്ന് റെയിൽവേ ക്രോസും പിന്നിട്ട് രാമൻകുത്തിലെ തേക്കിൻകാട് കഴിഞ്ഞാൽ കുതിരപ്പുഴപ്പാലമായി... പാലത്തിൽ ട്രയിൻകയറിയാൽ വല്ലാത്തൊരു ശബ്ദമാണ്..
കാരാട്ടെ വി.കെ.എസിന്റെ റബ്ബർ തോട്ടത്തിലൂടെ ഇന്നില്ലാത്ത വെള്ളാമ്പുറം സ്റ്റേഷനിൽ വണ്ടി കിതച്ചു നിൽക്കും... അടുത്ത കുതിപ്പ് വാണിയമ്പലം പാറയെ ചുറ്റിക്കൊണ്ടാണ്.. പാറ തുരന്നാൽ ഈ പ്രദേശം മുഴുവൻ വെള്ളത്തിനടിയിലാവും എന്ന കണ്ടെത്തലാണ് ബ്രിട്ടീഷുകാരെ പാറ ചുറ്റി റയിലിടാൻ പ്രേരിപ്പിച്ച സംഗതിയത്രേ.. വലിയ ഒരു പാറയാണ് വാണിയമ്പലം പാറ.. അതിനു മുകളിൽ വറ്റാത്ത ഒരു കിണറും കുളവും ഉണ്ടായിരുന്നു... ചട്ടുകക്കിണറും, ഉരുളിക്കുളവും....
വാണിയമ്പലം ചെറിയൊരു പ്ളാറ്റ്ഫോമുണ്ടായിരുന്നു.. പിന്നെ നേരെ തൊടികപ്പുലം.. ഉൾനാടുകളുടെ ഭംഗിപ്പുളപ്പിലൂടെ പാടപ്പച്ചത്തുരുത്തുകളിലൂടെ ഒരു തീവണ്ടി..
തുവ്വൂർ ആണ് അടുത്ത സ്റ്റേഷൻ.. അവിടെയൊന്നും ആദ്യകാലത്ത് പ്ളാറ്റ്ഫോമില്ല... ഇവിടെ മുഴുവൻ വൃക്ഷ നിബിഡത.. മഴക്കാലമായാൽ വളഞ്ഞു നിൽക്കുന്ന വൃക്ഷങ്ങൾ പാളത്തിലേക്ക് മറിഞ്ഞു വീഴും.. പ്രദേശവാസികൾ മഴുവും കത്തിയുമായെത്തി വണ്ടിക്ക് പോകാൻ വഴി യൊരുക്കും.
കവുങ്ങിൻ തോട്ടങ്ങളും വെള്ളമൊലിക്കുന്ന തോടുകളും നാട്ടിൻപുറ വീടുകളും കടന്ന് മേലാറ്റൂർ സ്റ്റേഷൻ...നിരയായി ആൽത്തണുപ്പ്..
മേലാറ്റൂർ റയിൽവേ ക്രോസിൽ പാലക്കാടൻ കാറ്റുമായി വരുന്ന വണ്ടികൾ ഹോണടിച്ച് അക്ഷമയോടെ നിൽക്കുന്നത് കാണാം.. മേലാറ്റൂർ പുഴക്കാഴ്ച്ച മുകളിൽ നിന്ന് വല്ലാത്തൊരനുഭവം...
പച്ച വയലേലകൾക്കു നടുവിലൂടെ പടിക്കാട് സ്റ്റേഷൻ... പെരിന്തൽമണ്ണ ബസുകൾക്ക് സലാം പറഞ്ഞ് റയിൽവേ ക്രോസ് കടന്നാൽ പിന്നെ വൃക്ഷ നിബിഡമായ അങ്ങാടിപ്പുറം സ്റ്റേഷൻ
തിരുമാന്ധാംകുന്നിലെ പൂരക്കാലമൊക്കെ പഴമക്കാരുടെ മനസിൽ ഒരു തീവണ്ടിയായി ഓടുന്നുണ്ട്.. പൂരം കഴിഞ്ഞ് രാവിലെ മടങ്ങിയിരുന്ന കാലങ്ങൾ ഉറക്കച്ചടവോടെ മരത്തിന്റെ പടികൾ ഉറപ്പിച്ച സീറ്റിൽ എത്ര ഇരുന്നിട്ടുണ്ടാവാം..
ഏലംകുളത്ത് ആദ്യകാലത്ത് സ്റ്റേഷൻ ഉണ്ടായിരുന്നു.. ഇ.എം എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ ട്രയിനിൽ ഇവിടെ വന്നിറങ്ങിയിരുന്നു.പിന്നെ യെപ്പോഴോ ആ സ്റ്റേഷനും നിർത്തലാക്കി...
ചെറുകര റെയിൽവേ ക്രോസിനടുത്ത് ചെറിയൊരു ക്ഷേത്രമുണ്ട്.. വൃക്ഷത്തണുപ്പുകളുടെ സ്വാഗതം പറച്ചിലാണ് ചെറുകര... പിന്നെ പാലക്കാടൻ മണ്ണായി..
കുലുക്കല്ലൂർ, വല്ലപ്പുഴ, ഗുരുവായൂർ പാലക്കാട് ബസുകൾ കാത്ത് കിടക്കുന്ന വാടാനാം കുറിശി സ്റ്റേഷനും റെയിൽവേ ക്രോസും.പിന്നെ ഷൊർണൂരെത്തും മുമ്പ് കോഴിക്കോടൻ പാളത്തിനരികെ ഒരിത്തിരി നിൽപ്.. ചിലപ്പോൾ എകസ് പ്രസുകൾക്ക് പിറകേ ഷൊർണൂരിലേ വലിയ പ്ലാറ്റ് ഫോറത്തിലേക്കുള്ള പതിഞ്ഞണയൽ..
ഒരു വല്ലാത്ത അനുഭവമാണ് നിലമ്പൂർ ഷൊർണൂർ തീവണ്ടിയാത്ര.. എത്രമാത്രം കുറുക്കുവഴിയിലൂടെയാണ് ഇംഗ്ലീഷുകാരൻ ഈ തീവണ്ടിപ്പാത നിലമ്പൂരേക്ക് പണിതത് എന്നത് മറ്റൊരത്ഭുതം.. നാല് മണിക്കൂർ ബസിനെടുക്കുമ്പോൾ 2 മണിക്കൂർ മതി വണ്ടിക്ക്..
കയ്യിൽ ഒരു പെട്ടിയും വെള്ളപ്പാൻറും ഷർട്ടുമായി പിന്നിലെ ബോഗിയിൽ കയറുന്ന ഉദ്യോഗസ്ഥൻ.. ചെറിയ ഒരു ചില്ലിലൂടെ നോക്കി വണ്ടി ഓടിക്കുന്ന എൻജിൻ ഡ്രൈവർ... ഒരിക്കലും ടിക്കറ്റ് പരിശോധകർ വരാത്ത കംപാർട്ട്മെന്റുകൾ...രാമനുണ്ണി ബിസ്കറ്റിന്റെ മധുരമുണ്ടെന്ന് പറഞ്ഞ് അറിയാതെ തിന്ന ടിക്കറ്റുകൾ ഡ്രൈവർ സ്റ്റേഷനിലെത്തുമ്പോൾ എറിഞ്ഞു കൊടുക്കുന്ന 8 പോലുള്ള വടിയും തുകൽ സഞ്ചിയും. ഓർമകൾ ഒരു തീവണ്ടിയിൽ എത്രയെത്ര !
മരയഴികളുള്ള വശങ്ങളിലെ ഒറ്റ സീറ്റിലിരുന്ന് കൽക്കരിയുടെ കറുപ്പ് ശ്വസിച്ച് ചക്കും മുക്കും താളത്തിൽ ആ തീവണ്ടിയിലിരുന്ന് കുട്ടിക്കാലം കുറച്ചൊന്നുമല്ല യാത്ര ചെയ്തിട്ടുള്ളത്.. നിഗൂഢമായ ഭൂതകാലത്തിന്റെ വള്ളിപ്പടർപ്പുകളും കാട്ടുവഴികളും താണ്ടി ഇപ്പോഴും ഒരു ഓർമ്മത്തീവണ്ടി ഇരമ്പി ഓടിക്കൊണ്ടിരിക്കുന്നുണ്ട്.. പച്ചയും ചുകപ്പും സിഗ്നലോ നീട്ടിയുള്ള വിസിലോ ബിസ്ക്കറ്റിന്റെ കട്ടിയുള്ള ടിക്കറ്റോ ഇല്ലാതെ'ഭൂതായനത്തിന്റെ പാളങ്ങളിലൂടെ...!
••••••••••••••••••••••••••••••••••••
സുരേഷ് നടുവത്ത്
•••••••••••••••••••••••••••••••••••••
•••••••••••••••••••••••••••••••••••••
Najeeb A Nadayara
ഒന്നും മറക്കാൻ കഴിയുന്നില്ല
ഓർമകളിലെവിടെയൊക്കെയൊ
ഉറങ്ങിക്കിടപ്പുണ്ട്
ഓർമകളിലെവിടെയൊക്കെയൊ
ഉറങ്ങിക്കിടപ്പുണ്ട്
കാലമൊ, വിധിയൊ നഷ്ട്ടപ്പെടുത്തിയ ചില ഇഷ്ട്ടങ്ങളുടെ നഷ്ട്ടചിന്തകൾ
ഇടക്കിടക്ക് മനസ്സിനെ വേദനപ്പിക്കുന്ന ചിന്തകളാണ് ആ ഇഷ്ട്ടങ്ങളുടെ നഷ്ട്ടം
ചിലപ്പോഴൊക്കെ മനസ്സിനെ സന്തോഷിപ്പിക്കാറുണ്ട്. ഒരിക്കലും നഷ്ട്ടമാകില്ലെന്ന ചിന്തയിൽ പരസ്പരം പുഞ്ചിരികൾ സമ്മാനിച്ച് ഒരുമിച്ചിരുന്ന നിമിഷങ്ങൾ
കഴിഞ്ഞ്പോയ കാലത്തിന്റെ ഓർമ്മകൾ നിറഞ്ഞ വഴിയിലൂടെ ഞാൻ നടക്കുകയാണ്
ഈ യാത്രയിൽ ഞാൻ ഓർമ്മയിൽ തിരയുന്നത് നീയും ഞാനും ഒരുമിച്ച് നടന്നിരുന്ന നിമിഷങ്ങളെയാണ്
ഓർമ്മകളുടെ ഭാരം ഇറക്കിവെക്കാൻ ആഗ്രഹിച്ച രാത്രികളിൽ മനസ്സ് തേടിയത്
നിന്റെ മടിയിൽ തല ചായ്ച്ച്
നക്ഷത്രമെണ്ണി കിടന്ന സന്ധ്യകളെ ആയായിരുന്നു
നിന്റെ മടിയിൽ തല ചായ്ച്ച്
നക്ഷത്രമെണ്ണി കിടന്ന സന്ധ്യകളെ ആയായിരുന്നു
ഓർമ്മകളുടെ കെട്ടുകളിറക്കി വെച്ച് ഒന്നുറങ്ങാൻ ശ്രമിക്കുമ്പോഴും, ഇഷ്ട്ടങ്ങളൊക്കെ നഷ്ട്ടങ്ങളായ് കൊഴിഞ്ഞ് പോയ വഴികളിലൂടെ വീണ്ടും ഒന്ന് നടക്കാൻ ആഗ്രഹിക്കുമ്പോഴും
നഷ്ട്ടമായ കാലത്തിന്റെയും ഇഷ്ട്ടങ്ങളുടെയും ഓർമ്മകൾ മനസ്സിൽ പെരുമഴയായ് പെയ്യാൻ തുടങ്ങും
തോരാതെ പെയ്യുന്ന പെരുമഴപോലെ
മനസ്സിൽ ഓർമ്മകളുടെ ഒരു പെരുമഴക്കാലം
നജീബ് നടയറ
തോരാതെ പെയ്യുന്ന പെരുമഴപോലെ
മനസ്സിൽ ഓർമ്മകളുടെ ഒരു പെരുമഴക്കാലം
നജീബ് നടയറ
Shamsu Pooma
മൂസ്സ രേവ് പ്രധാൻ കണ്ണൻ .........................
::::::::::::::::::::::::::::::::::::::::. ;;;;;;;;;;;;;;;
കണ്ണൻ യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ,മുഖത്ത് പ്രകാശത്തിന്റെ
തിരിനാളം തെളിഞ്ഞ പോലെ .. അവിസ്മരണീയമായ മുഹൂർത്തങ്ങളൊന്നും ഉണ്ടായിട്ടുമില്ല ,ക്ഷണിക്കപ്പെട്ട അതിഥികളിൽ ഒരാൾ ...
തിരിനാളം തെളിഞ്ഞ പോലെ .. അവിസ്മരണീയമായ മുഹൂർത്തങ്ങളൊന്നും ഉണ്ടായിട്ടുമില്ല ,ക്ഷണിക്കപ്പെട്ട അതിഥികളിൽ ഒരാൾ ...
പലരിലും സന്തോഷ പ്രകടനത്തിന് ,വ്യത്യസ്ഥ തലങ്ങൾ കാണും.
മുൻപ് രണ്ടോ ,മൂന്നോ തവണ മാത്രമെ നേരിൽ കണ്ടിട്ടുള്ളൂ ,
ഇപ്പോൾ കാണുന്നത് മൂന്നുവർഷത്തിന് ശേഷവും .
മുൻപ് രണ്ടോ ,മൂന്നോ തവണ മാത്രമെ നേരിൽ കണ്ടിട്ടുള്ളൂ ,
ഇപ്പോൾ കാണുന്നത് മൂന്നുവർഷത്തിന് ശേഷവും .
തിരക്കിനിടയിലും ,ഗേററ് വരെ ചെന്ന് യാത്രയാക്കി , കേരളത്തിന്
പുറത്ത് നിന്ന് വന്ന പ്രധാന അതിഥി , എന്റെബിസിനസ്സിന്റെ തുടക്കം മുതൽ, ഉള്ള വലിയ ബിസിനസ്സുകാരൻ ,വെള്ളി പാദസര
നിർമ്മാണത്തിൽ പ്രധാനി ...
അദ്ദേഹത്തിന്റെ കുടുംബവുമൊത്തുള്ള വരവ് , എന്നോടുള്ള
ഇഷ്ടത്തിന്റെ പ്രകടനമാല്ലോ ....
പുറത്ത് നിന്ന് വന്ന പ്രധാന അതിഥി , എന്റെബിസിനസ്സിന്റെ തുടക്കം മുതൽ, ഉള്ള വലിയ ബിസിനസ്സുകാരൻ ,വെള്ളി പാദസര
നിർമ്മാണത്തിൽ പ്രധാനി ...
അദ്ദേഹത്തിന്റെ കുടുംബവുമൊത്തുള്ള വരവ് , എന്നോടുള്ള
ഇഷ്ടത്തിന്റെ പ്രകടനമാല്ലോ ....
തിരക്കല്ലാംഒരുവിധംകഴിഞ്ഞു,ക്ഷണിക്കപ്പെട്ടവർ,സന്തോഷത്തിൽ പങ്കുചേർന്ന് യാത്ര പറഞ്ഞ് പോയി .
കാല് നീട്ടി സോഫയിൽ ഒന്നു ഇരുന്നു.... പത്ത് മണിക്കൂറോളം
ആയി ഒന്ന് ഇരുന്നിട്ട് , കലഷമായ ക്ഷീണവും ,കുളിക്കണം .
സ്വന്തമായ ഒരു വീട് ,അതിലേക്ക് താമസം മാറ്റുക ,ജീവിതത്തിലെ
പ്രധാനപ്പെട്ട സന്തോഷങ്ങളിൽ ഒന്ന് ... ആ ഹ്ളാദത്തിന് അതിരില്ല ...
ആയി ഒന്ന് ഇരുന്നിട്ട് , കലഷമായ ക്ഷീണവും ,കുളിക്കണം .
സ്വന്തമായ ഒരു വീട് ,അതിലേക്ക് താമസം മാറ്റുക ,ജീവിതത്തിലെ
പ്രധാനപ്പെട്ട സന്തോഷങ്ങളിൽ ഒന്ന് ... ആ ഹ്ളാദത്തിന് അതിരില്ല ...
സേലത്ത് നിന്ന് വന്ന കണ്ണന് കുട്ടികളില്ലെ ?
ബാപ്പയുടേതാണ് ചോദ്യം
ബാപ്പയുടേതാണ് ചോദ്യം
ബാപ്പ അദ്ദേഹത്തോട് അങ്ങിനെയങ്ങാനും ചോദിച്ചോ,?
അങ്ങിനെയുള്ള ചോദ്യം ഇഷ്ടമല്ലന്ന് എനിക്കറിയാം ,ബാപ്പയെ പരിചയപ്പെടുത്തുമ്പോൾ ,അതൊന്നും ഞാൻ പറഞ്ഞതുമില്ല ..
പ്രത്യേകമായി ഞാൻ ഒന്നും ചോദിച്ചില്ലല്ലോ.. ,മോനെ "....
മക്കളുടെ സന്തോഷത്തിൽ ,പങ്കാളിയാവുന്ന ,ഈ ബാപ്പയുടെ
സന്തോഷം കണ്ടിട്ടാവാം ,
നമ്മുടെ കുടുംബവിശേഷണങ്ങളും ,മക്കളുടെ സ്ഥിതിയെല്ലാം
അദേഹം എന്നോട് ചോദിച്ചറിഞ്ഞത് .
മക്കളുടെ സന്തോഷത്തിൽ ,പങ്കാളിയാവുന്ന ,ഈ ബാപ്പയുടെ
സന്തോഷം കണ്ടിട്ടാവാം ,
നമ്മുടെ കുടുംബവിശേഷണങ്ങളും ,മക്കളുടെ സ്ഥിതിയെല്ലാം
അദേഹം എന്നോട് ചോദിച്ചറിഞ്ഞത് .
കണ്ണന് മക്കളില്ല ,ഇരുപത് വർഷം കഴിഞ്ഞു കല്ല്യാണം കഴിഞ്ഞിട്ട്
എപ്പോഴും , സൻജുവിന്റെയും ,അമ്മൂനെയും (മക്കളെ അങ്ങിനെയാ വിളിക്കാറ് ) വിശേഷങ്ങൾ ചോദിച്ചറിയും ..
പന്ത്രണ്ട് മക്കളുണ്ടന്ന് പറഞ്ഞപ്പോൾ ,എന്നോട് എന്തന്നില്ലാത്ത
ആരാധന
എപ്പോഴും , സൻജുവിന്റെയും ,അമ്മൂനെയും (മക്കളെ അങ്ങിനെയാ വിളിക്കാറ് ) വിശേഷങ്ങൾ ചോദിച്ചറിയും ..
പന്ത്രണ്ട് മക്കളുണ്ടന്ന് പറഞ്ഞപ്പോൾ ,എന്നോട് എന്തന്നില്ലാത്ത
ആരാധന
നിങ്ങൾ എന്നെ അനുഗ്രഹിക്കണം!!!! ..
എഴുന്നേറ്റ് ശിരസ്സ് താഴ്ത്തി ,പാദസ്പർശനം നടത്താനുള്ള പുറപ്പാട്
പാടില്ല... വിലക്കി
ദൈവ സൃഷ്ടികൾ എല്ലാംസമന്മാരണ് ,മറ്റൊരുത്തന്റെ പാദങ്ങളിൽ സ്പർശിച്ച് അനുഗ്രഹം വാങ്ങുന്നതിൽ ,എനിക്ക് യോജിക്കാൻ നിർവ്വാഹമില്ലന്ന് ,വിഷമം ഒട്ടും തോന്നാത്ത വിധത്തിൽ പറഞ്ഞ് മനസ്സിലാക്കി ...
പാടില്ല... വിലക്കി
ദൈവ സൃഷ്ടികൾ എല്ലാംസമന്മാരണ് ,മറ്റൊരുത്തന്റെ പാദങ്ങളിൽ സ്പർശിച്ച് അനുഗ്രഹം വാങ്ങുന്നതിൽ ,എനിക്ക് യോജിക്കാൻ നിർവ്വാഹമില്ലന്ന് ,വിഷമം ഒട്ടും തോന്നാത്ത വിധത്തിൽ പറഞ്ഞ് മനസ്സിലാക്കി ...
അതിൽ നിനക്ക് വല്ല കുഴപ്പവും ?
ഏയ് ഒന്നുമില്ല ,ഞാൻ മറുപടിപറഞ്ഞു
ഏയ് ഒന്നുമില്ല ,ഞാൻ മറുപടിപറഞ്ഞു
നിങ്ങൾക്ക് കൂട്ടികൾ ഉണ്ടാവും ,ഉറപ്പാണ് .. പന്ത്രണ്ട് മക്കളുള്ള
ഈ ബാപ്പായുടെ ഉറപ്പ് ...
തീർത്തും നിഷ്കളങ്കമായ നോട്ടം എന്നിലേക്ക് ,രണ്ടു കണ്ണുകളും
നനയുന്നുണ്ടായിരുന്നു .
കണ്ണന്റെ തലയിൽ രണ്ട് കൈകളും വെച്ച് ദൈവത്തോട് പ്രാർത്ഥിച്ചു ...
അതായിരിക്കും, മുഖം പ്രകാശമാനമായത്, അടുത്ത് തന്നെ ഇവിടെക്ക് വരും, എന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചതും.
ഈ ബാപ്പായുടെ ഉറപ്പ് ...
തീർത്തും നിഷ്കളങ്കമായ നോട്ടം എന്നിലേക്ക് ,രണ്ടു കണ്ണുകളും
നനയുന്നുണ്ടായിരുന്നു .
കണ്ണന്റെ തലയിൽ രണ്ട് കൈകളും വെച്ച് ദൈവത്തോട് പ്രാർത്ഥിച്ചു ...
അതായിരിക്കും, മുഖം പ്രകാശമാനമായത്, അടുത്ത് തന്നെ ഇവിടെക്ക് വരും, എന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചതും.
സാധാരണയിൽ ഫോൺ ശബ്ദിക്കാറില്ല , രാത്രിപന്ത്രണ്ടു മണിയായി കാണും ,സന്തോഷത്തിന്റെ വാക്കുകൾ ,കണ്ഡം ഇടറിക്കൊണ്ട്....
എന്റെ സ്വപ്നം പൂവണിഞ്ഞു .... നിന്റെ അച്ഛനെ ഇപ്പോൾ തന്നെ
വിശേഷം അറിയിക്കണം. കണ്ണന്റെ ശബ്ദം ...
എന്റെ സ്വപ്നം പൂവണിഞ്ഞു .... നിന്റെ അച്ഛനെ ഇപ്പോൾ തന്നെ
വിശേഷം അറിയിക്കണം. കണ്ണന്റെ ശബ്ദം ...
ആവാല്ലോ!!!....കണ്ണാ... ഇപ്പോഴായിരിക്കും,ദൈവനിശ്ചയം ,അവൾഇളകാതെ കിടക്കണം ഓർമ്മപ്പെടുത്തി .
അച്ഛനെ കാണാൻ ഈഅവസരത്തിൽ അവളേയും കൂട്ടി, വരാൻ പറ്റില്ല ...
വേണ്ട ..
അല്ലേൽ, അചഛനെ ഞാൻ നാളെ വിളിക്കാം ...
കാലത്ത് തന്നെ ബാപ്പയോട് വിശേഷം പറഞ്ഞപ്പോൾ ,ദൈവമാണ്
ഏറ്റവും വലിയവൻ ,എന്ന ഒറ്റവാക്കിലുള്ള മറുപടി .
ഏറ്റവും വലിയവൻ ,എന്ന ഒറ്റവാക്കിലുള്ള മറുപടി .
പിന്നീട് അങ്ങോട്ടുള്ള, മാസങ്ങളിൽ ബിസിനസ്സിന്റെ ,സംസാരങ്ങൾ
പോലുംനന്നേ കുറച്ചു,കൊടുക്കാനുള്ള പണത്തിന്റെ കാര്യം പോലും
മറന്ന പോലെ ,ആഹ്ലാത വിശേഷണങ്ങളിൽ മാത്രം ഒതുങ്ങി....
പോലുംനന്നേ കുറച്ചു,കൊടുക്കാനുള്ള പണത്തിന്റെ കാര്യം പോലും
മറന്ന പോലെ ,ആഹ്ലാത വിശേഷണങ്ങളിൽ മാത്രം ഒതുങ്ങി....
കണ്ണന് ഒരാൺകുഞ്ഞു പിറന്നു , ബാപ്പയോട് വിശേഷം പങ്കുവെച്ചു ..
നമുക്ക്ഒന്ന്പോയാലോ?
ബൈപാസ്സ് ഓപ്പറേഷൻ ,കഴിഞ്ഞ് മൂന്ന് മാസമെ ആയുള്ളൂ... ഇപ്പൊ വേണ്ട ,
കണ്ണന്റെ കുഞ്ഞിന് ബാപ്പപേരിടണം, എന്ന ഒരാഗ്രഹം അവൻ
പറഞ്ഞിട്ടുണ്ടു് ,മൂന്നാം മാസം അവർ ഇവിടത്തേക്ക് വരും ..
കണ്ണന്റെ കുഞ്ഞിന് ബാപ്പപേരിടണം, എന്ന ഒരാഗ്രഹം അവൻ
പറഞ്ഞിട്ടുണ്ടു് ,മൂന്നാം മാസം അവർ ഇവിടത്തേക്ക് വരും ..
എന്നാ അങ്ങിനെ ആവാം ,സന്തോഷത്തോടെ ...
മൂന്ന് മാസം തികഞ്ഞില്ല ,ബാപ്പയുടെ മരണം .....കണ്ണൻ വന്നു
കൈ കുഞ്ഞുമായി ... മൂടിപ്പുതച്ച ബാപ്പായുടെ ശരീരത്തിനരികിൽ നിന്നും., സൌരാഷ്ട്ര സ്വദേശിയായ കണ്ണൻ
കുഞ്ഞിനെ പേരു ചൊല്ലി വിളിച്ചു ... മൂസ്സ രേവ് പ്രധാൻ കണ്ണൻ .....
കൈ കുഞ്ഞുമായി ... മൂടിപ്പുതച്ച ബാപ്പായുടെ ശരീരത്തിനരികിൽ നിന്നും., സൌരാഷ്ട്ര സ്വദേശിയായ കണ്ണൻ
കുഞ്ഞിനെ പേരു ചൊല്ലി വിളിച്ചു ... മൂസ്സ രേവ് പ്രധാൻ കണ്ണൻ .....
ഷംസു പൂമ ....
യാമങ്ങളുടെ കാവൽക്കാരൻ
..........സംഗമം............
ഞാനും നീയും തുഴഞ്ഞുകൊണ്ടിരി
ക്കുകയാണ്
ചിന്തയുടെ തോണി .
ഒരിക്കലും അടുക്കില്ലെന്ന മട്ടിൽ
പരസ്പരം അകലം തീർത്ത്.
എങ്കില്ലും ഞാൻ പ്രതീക്ഷിക്കുന്
നു
നിന്നിലുമെന്നിലും ഈ ജന്മ്മത്തിലൊരു
സംഗമം ,ചിന്താസംഗമം .
ഇതാ ഈ നിമിഷം ഞാൻ നിന്നിലെ ...
ചിന്തകൾ കണ്ടു .
നിന്നിൽ മുഴുവൻ ഞാനെന്നതിൽ
എൻ മനസ് കുളിർത്തതുപോൽ
എന്നിലെ നീ
നിന്നെയും കുളിര്‍പ്പിച്ചുവോ ?
സമുദ്രം ഒന്നായിരിക്കുന്നു
ചെറു തോണികൾ ഒന്നായിരിക്കുന്
നു .
മുഖത്തോട് മുഖം നോക്കി
ഒരേ തിരയിളക്കത്തിൽ
രണ്ടു മനുഷ്യ കവികൾ.
ഞാനും നീയും തുഴഞ്ഞുകൊണ്ടിരി
ക്കുകയാണ്
ചിന്തയുടെ തോണി .
ഒരിക്കലും അടുക്കില്ലെന്ന മട്ടിൽ
പരസ്പരം അകലം തീർത്ത്.
എങ്കില്ലും ഞാൻ പ്രതീക്ഷിക്കുന്
നു
നിന്നിലുമെന്നിലും ഈ ജന്മ്മത്തിലൊരു
സംഗമം ,ചിന്താസംഗമം .
ഇതാ ഈ നിമിഷം ഞാൻ നിന്നിലെ ...
ചിന്തകൾ കണ്ടു .
നിന്നിൽ മുഴുവൻ ഞാനെന്നതിൽ
എൻ മനസ് കുളിർത്തതുപോൽ
എന്നിലെ നീ
നിന്നെയും കുളിര്‍പ്പിച്ചുവോ ?
സമുദ്രം ഒന്നായിരിക്കുന്നു
ചെറു തോണികൾ ഒന്നായിരിക്കുന്
നു .
മുഖത്തോട് മുഖം നോക്കി
ഒരേ തിരയിളക്കത്തിൽ
രണ്ടു മനുഷ്യ കവികൾ.
Subscribe to:
Posts (Atom)