Friday, 2 December 2016

Padmini Narayanan Kookkal

ഇന്നെന്റെ കല്യാണമാണ്.,.....
കതിര്മണ്ഡപത്തിലേക്കു കാലെടുത്തുവെയ്ക്കാൻ ഇനി മണിക്കൂറുകൾ മാത്രം.....
ഞാൻ ഇന്ന് ഒരു ഭാര്യയാകാൻ പോകുന്നതിനോടൊപ്പം ഒരു അമ്മയും കൂടി ആകാൻ പോകുന്ന എന്ന സന്തോഷവും എന്നിലുണ്ട്...
ഒരു നിമിഷo നിങ്ങളൊന്നു ഞെട്ടി എന്നെനിക്കറിയാം....
അതെ....
എന്റെ പ്രതിശ്രുതവരൻ ഒരു അച്ഛനാണ് ഞാൻ സ്വയം തിരഞ്ഞെടുത്ത ബന്ധം.
ഇനി എന്റെ കഥയിലേക്ക്‌ ഒന്ന് പോകാം.....
ഞാൻ കാർത്തിക
അഞ്ചക്ക ശമ്പളം വാങ്ങുന്ന ഒരു
സർക്കാർ ഉദ്യോഗസ്ഥ...എനിക്കിളയത് രണ്ടു അനിയന്മാർ.,അവരും പഠിക്കാൻ സമര്ഥരാണ്. .,
എന്റെ അച്ഛനും,അമ്മയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്.ഒരു കലാകാരനായിരുന്ന അച്ഛനെ മദ്യപാനി ആയിരുന്നിട്ടുകൂടി 'അമ്മ സ്നേഹിച്ചത് മാറ്റിയെടുക്കാമെന്ന വിശ്വാസത്തിലായിരിക്കണം...അഞ്ചുവർഷത്തെ അവരുടെ പ്രണയത്തിനുശേഷം ഒരു ദിവസം വീട്ടിൽനിന്നും ഇറങ്ങിവരുമ്പോൾ 'അമ്മ ഓർത്തിട്ടുണ്ടാവില്ല ഒരിക്കലും തിരിച്ചുകിട്ടാത്ത ജീവിതം നഷ്ട്ടപെടുത്തുകയാണെന്നു...
കല്യാണത്തിന്റെ ആദ്യദിനങ്ങളിൽ അവരുടെ ജീവിതം സന്തോഷപരമായിരുന്നെങ്കിലും ഇടേയ്ക്കെപ്പോഴോ അത് താളം തെറ്റാൻ തുടങ്ങി.തങ്ങളെക്കാളും താഴ്ന്ന ജാതിയിൽ പെട്ട അമ്മയോട് ,അച്ഛൻ വീട്ടുകാരും അകൽച്ച കാട്ടിയിരുന്നു...
അച്ഛമ്മയുടെ സ്ഥിരം കുറ്റപ്പെടുത്തലുകളും,അമ്മയുടെ പരിഭവങ്ങളും അച്ഛനെ സ്ഥിരം മദ്യപാനിയാക്കുകയായിരുന്നു...അച്ഛൻ മിക്ക ദിവസവുംവീട്ടിൽ വരാതെയായി..
ആ ദാമ്പത്യത്തിൽ ഞങ്ങൾ 3 മകൾക്കു ജന്മം നൽകി ഒരു മുഴം തുണിയിൽ ജീവിതം അവസാനിപ്പിക്കുമ്പോൾ അറിഞ്ഞിരുന്നില്ല 'അമ്മ എന്ന സത്യം ഇനി തിരിച്ചു വരില്ലായെന്നു...
അന്ന് ഏഴുവയസ്സുമാത്രം പ്രായമായ എന്റെയും ,അനിയന്മാരുടെയും ചുമതല പിന്നെ അച്ഛമ്മയുടെ ചുമലിലായി...അച്ഛമ്മ ഞങ്ങളെ സ്നേഹത്തോടെ തന്നെയായിരുന്നു നോക്കിയിരുന്നത്...അമ്മയുടെ മരണത്തോടെ അച്ഛൻ ജീവച്ഛവമായി മാറുകയായിരുന്നു...
നാട്ടുകാരുടെ പരിഹാസങ്ങൾക്കു ചെവികൊടുക്കാതെ ഞാനും സഹോദരങ്ങളും അച്ഛമ്മയുടെ സംരക്ഷണത്തിൽ ജീവിച്ചുതുടങ്ങുകയായിരുന്നു...ഒരു പരിധിവരെ അനിയന്മാരെ നേർവഴിക്കു നടത്തുവാനും എനിക്ക് കഴിഞ്ഞു
സ്കൂൾ പഠനം കഴിഞ്ഞു കോളേജിൽ എത്തിയപ്പോഴും അനിയന്മാരുടെ ഭാവിയെ കുറിച്ചായിരുന്നു എനിക്ക് ഉത്കണ്ഠ..കൂട്ടുകാരികൾ അവരുടെ പ്രണയം ആസ്വദിക്കുമ്പോൾ അതിനു നേരെ കണ്ണടച്ചാണ്‌ ഞാൻ പിന്മാറിയത്...
കല്യാണപ്രായമെത്തിയപ്പോൾ ഒരുപാട്
ആലോചനകൾ വന്നെങ്കിലും എനിക്ക് ഒന്നിനോടും താല്പര്യം തോന്നിയില്ല...അമ്മയുടെ അനുഭവങ്ങൾ കേട്ടറിഞ്ഞ ഞാൻ ഇനി ഏതു ജാതിയിൽ പെട്ടവനെ തിരഞ്ഞെടുക്കണം അച്ഛന്റെയോ,അമ്മയുടേയോ?
എല്ലാത്തിനും ഉത്തരവുമായാണ് ഒരു മാസംമുൻപ് അയാൾ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്...
അസുഖoമൂലം ഭാര്യമരിച്ച ഒരു
പെൺകുട്ടിയുടെ അച്ഛൻ..അയാളുടെ വാക്കുകളിൽ മുഴുവൻ മകളുടെ ഭാവിയെകുറിച്ചുള്ള ആശങ്കയായിരുന്നു
ചെറുപ്പത്തിലേ 'അമ്മ നഷ്ട്ടപെട്ട എന്നെ ഞാൻ ആ കുട്ടിയിൽ കണ്ടെത്തുകയായിരുന്നു....ഞാനറിയാതെതന്നെ ആ അച്ഛനെയും ,മോളെയുംഞാൻ സ്നേഹിച്ചുതുടങ്ങുകയായിരുന്നു..
സ്നേഹപൂർവ്വം വീട്ടുകാരെ കാര്യങ്ങൾ
പറഞ്ഞു മനസ്സിലാക്കി ഇന്ന് ഞാൻ ആ ധൗത്യത്തിലേക്ക് കടക്കുകയാണ്...ഭാര്യാപദവിയും.ഒപ്പം അമ്മയും...
മൂഹൂർത്തത്തിനുള്ള സമയമായിന്നു തോന്നുന്നു.,അപ്പൊ ഞാൻ അങ്ങോട്ട്...
എല്ലാവരുടെയും അനുഗ്രഹമുണ്ടാകുമെന്നു വിശ്വസിക്കുന്നു..
ശുഭo
പദ്മിനിനാരായണൻ
Padmini Narayanan Kookkal

No comments:

Post a Comment