Wednesday, 7 December 2016

Niharadass Niharika

ഞാനും നീയും
നടന്നുനീങ്ങുന്ന ഓരോ രാപ്പകലുകളിലും
നിൻ മുഖമെൻ കുടെയുണരുന്നു ശയിക്കുന്നു.
എൻ മനസങ്ങളിൽ ഒരു ലാളനമേകി
നീ ചിരിക്കുന്നൊരു വെണ്ണവജ്രശോഭയിൽ
ആ ശോഭയേകുന്നുഎൻപുഞ്ചിരിക്കുപതിനേഴക്.
എൻ മാനസ സിംഹാസനത്തിലേറിയവിടെ നീ
രാജാധിരാജനായി നയിക്കുന്നേനെ നിത്യവും.
എൻ ചിന്താമണ്ഡലത്തിലിരുന്നു നീയെൻ
വാക്കുകൾക്കു അർത്ഥവും വ്യാപ്തിയുമേകുന്നു.
എന്റെ ഒരോ വാക്കും പ്രവർത്തിയുമെല്ലാം
നിന്റെ ആഗ്രഹസാക്ഷ്യാത്കാരത്തിനായിരുന്നു.
അങ്ങനെ എന്റെയുള്ളിൽ വസിച്ചുനിയെന്നെ ഞാനാക്കി അതുവഴി ഞാനും നീയും ഒന്നായി
എന്നുമെന്നും ഒന്നായി .....

No comments:

Post a Comment