Thursday, 1 December 2016

A Sherafuddhin

എ.ഷറഫുദീൻ
കവിത

മോഹങ്ങൾ
_______________________
.
കുളിരുപകരുന്ന പൂമരത്തണലത്തായ്
പതിയെ അലസം നടന്നിടേണം!
തിരകളിളകുന്ന വയലേലകളിൽ
കാറ്റിലിരുന്നേറേ കനവുകൾ കാണേണം!
കായലിലൂടെ ഒരുപാട്ട് മൂളി
അലസമായങ്ങനെ വഞ്ചിതുഴയേണം!
പൂപ്പാലച്ചോട്ടിലായ് പൗർണ്ണമിതിങ്കളെ
ചില്ലകളിലൂടെ കണ്ടുരസിക്കേണം!
പൈകിടാവോടൊത്ത് തുള്ളിക്കളിക്കണ
പൈതങ്ങളോടായ് കിന്നാരം ചൊല്ലേണം!
കുളക്കടവത്തുമാ ഓലത്തുഞ്ചത്തും
മഴയിൽ കുളിരണ കൊറ്റിയേകാണേണം!
മുല്ലപ്പൂക്കളും മാന്തളിരിലകളും
പിച്ചിമണക്കുമ്പോൾ മിഴികളടയേണം!
നാട്ടുമാമ്പഴത്തേൻകണം നുണയവേ
നാവിലായ് നാവികക്കപ്പലുലയേണം!
പ്രിയമുള്ളോരു പ്രിയതര സാനിദ്ധ്യം
പീയൂഷമണെന്നു തിരിച്ചറിഞ്ഞീടേണം!
കുശുമ്പില്ലാത്തൊരു കൂട്ടരോടൊന്നിച്ച്
കളിവാക്കുപറഞ്ഞേറെ ഉല്ലസിച്ചീടേണം!
അണ്ണാറക്കണ്ണന്മാർ വിത്തു കൊറിക്കവേ
തഞ്ചെത്തിലാവോളം കണ്ടുരസിക്കേണം!
കടലോരത്തായിട്ടാ കാറ്റിലിരുന്നിട്ട്
നക്ഷത്രപ്പൂക്കളെയെണ്ണിപ്പെറുക്കേണം!
പറവകൾകൊക്കേയും പയർമണി നല്കവേ
കുയിലിൻെറ പാട്ടിന് മറുപാട്ടുപാടേണം!
വയൽമണംനുകർന്നിട്ടാ വരമ്പിലിരുന്നിട്ട്
പരൽമീൻകുളത്തിലായ് കാലിട്ടടിക്കേണം!
വഴിയേ കാണുന്ന ഓരോരോ രസങ്ങളും
മറനീക്കിവന്നെൻെറ അരികത്തണയവേ
ദൈവംതന്നൊരീ സഹൃദയമാനസ-
മരുമയായെന്നുംഞ്ഞാൻ കാത്തിടുന്നൂ...!
.

No comments:

Post a Comment