Friday, 2 December 2016

Shamsu Pooma

മൂസ്സ രേവ് പ്രധാൻ കണ്ണൻ .........................
::::::::::::::::::::::::::::::::::::::::. ;;;;;;;;;;;;;;;
കണ്ണൻ യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ,മുഖത്ത് പ്രകാശത്തിന്റെ
തിരിനാളം തെളിഞ്ഞ പോലെ .. അവിസ്മരണീയമായ മുഹൂർത്തങ്ങളൊന്നും ഉണ്ടായിട്ടുമില്ല ,ക്ഷണിക്കപ്പെട്ട അതിഥികളിൽ ഒരാൾ ...
പലരിലും സന്തോഷ പ്രകടനത്തിന് ,വ്യത്യസ്ഥ തലങ്ങൾ കാണും.
മുൻപ് രണ്ടോ ,മൂന്നോ തവണ മാത്രമെ നേരിൽ കണ്ടിട്ടുള്ളൂ ,
ഇപ്പോൾ കാണുന്നത് മൂന്നുവർഷത്തിന് ശേഷവും .
തിരക്കിനിടയിലും ,ഗേററ് വരെ ചെന്ന് യാത്രയാക്കി , കേരളത്തിന്
പുറത്ത് നിന്ന് വന്ന പ്രധാന അതിഥി , എന്റെബിസിനസ്സിന്റെ തുടക്കം മുതൽ, ഉള്ള വലിയ ബിസിനസ്സുകാരൻ ,വെള്ളി പാദസര
നിർമ്മാണത്തിൽ പ്രധാനി ...
അദ്ദേഹത്തിന്റെ കുടുംബവുമൊത്തുള്ള വരവ് , എന്നോടുള്ള
ഇഷ്ടത്തിന്റെ പ്രകടനമാല്ലോ ....
തിരക്കല്ലാംഒരുവിധംകഴിഞ്ഞു,ക്ഷണിക്കപ്പെട്ടവർ,സന്തോഷത്തിൽ പങ്കുചേർന്ന് യാത്ര പറഞ്ഞ് പോയി .
കാല് നീട്ടി സോഫയിൽ ഒന്നു ഇരുന്നു.... പത്ത് മണിക്കൂറോളം
ആയി ഒന്ന് ഇരുന്നിട്ട് , കലഷമായ ക്ഷീണവും ,കുളിക്കണം .
സ്വന്തമായ ഒരു വീട് ,അതിലേക്ക് താമസം മാറ്റുക ,ജീവിതത്തിലെ
പ്രധാനപ്പെട്ട സന്തോഷങ്ങളിൽ ഒന്ന് ... ആ ഹ്ളാദത്തിന് അതിരില്ല ...
സേലത്ത് നിന്ന് വന്ന കണ്ണന് കുട്ടികളില്ലെ ?
ബാപ്പയുടേതാണ് ചോദ്യം
ബാപ്പ അദ്ദേഹത്തോട് അങ്ങിനെയങ്ങാനും ചോദിച്ചോ,?
അങ്ങിനെയുള്ള ചോദ്യം ഇഷ്ടമല്ലന്ന് എനിക്കറിയാം ,ബാപ്പയെ പരിചയപ്പെടുത്തുമ്പോൾ ,അതൊന്നും ഞാൻ പറഞ്ഞതുമില്ല ..
പ്രത്യേകമായി ഞാൻ ഒന്നും ചോദിച്ചില്ലല്ലോ.. ,മോനെ "....
മക്കളുടെ സന്തോഷത്തിൽ ,പങ്കാളിയാവുന്ന ,ഈ ബാപ്പയുടെ
സന്തോഷം കണ്ടിട്ടാവാം ,
നമ്മുടെ കുടുംബവിശേഷണങ്ങളും ,മക്കളുടെ സ്ഥിതിയെല്ലാം
അദേഹം എന്നോട് ചോദിച്ചറിഞ്ഞത് .
കണ്ണന് മക്കളില്ല ,ഇരുപത് വർഷം കഴിഞ്ഞു കല്ല്യാണം കഴിഞ്ഞിട്ട്
എപ്പോഴും , സൻജുവിന്റെയും ,അമ്മൂനെയും (മക്കളെ അങ്ങിനെയാ വിളിക്കാറ് ) വിശേഷങ്ങൾ ചോദിച്ചറിയും ..
പന്ത്രണ്ട് മക്കളുണ്ടന്ന് പറഞ്ഞപ്പോൾ ,എന്നോട് എന്തന്നില്ലാത്ത
ആരാധന
നിങ്ങൾ എന്നെ അനുഗ്രഹിക്കണം!!!! ..
എഴുന്നേറ്റ് ശിരസ്സ് താഴ്ത്തി ,പാദസ്പർശനം നടത്താനുള്ള പുറപ്പാട്
പാടില്ല... വിലക്കി
ദൈവ സൃഷ്ടികൾ എല്ലാംസമന്മാരണ് ,മറ്റൊരുത്തന്റെ പാദങ്ങളിൽ സ്പർശിച്ച് അനുഗ്രഹം വാങ്ങുന്നതിൽ ,എനിക്ക് യോജിക്കാൻ നിർവ്വാഹമില്ലന്ന് ,വിഷമം ഒട്ടും തോന്നാത്ത വിധത്തിൽ പറഞ്ഞ് മനസ്സിലാക്കി ...
അതിൽ നിനക്ക് വല്ല കുഴപ്പവും ?
ഏയ് ഒന്നുമില്ല ,ഞാൻ മറുപടിപറഞ്ഞു
നിങ്ങൾക്ക് കൂട്ടികൾ ഉണ്ടാവും ,ഉറപ്പാണ് .. പന്ത്രണ്ട് മക്കളുള്ള
ഈ ബാപ്പായുടെ ഉറപ്പ് ...
തീർത്തും നിഷ്കളങ്കമായ നോട്ടം എന്നിലേക്ക് ,രണ്ടു കണ്ണുകളും
നനയുന്നുണ്ടായിരുന്നു .
കണ്ണന്റെ തലയിൽ രണ്ട് കൈകളും വെച്ച് ദൈവത്തോട് പ്രാർത്ഥിച്ചു ...
അതായിരിക്കും, മുഖം പ്രകാശമാനമായത്, അടുത്ത് തന്നെ ഇവിടെക്ക് വരും, എന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചതും.
സാധാരണയിൽ ഫോൺ ശബ്ദിക്കാറില്ല , രാത്രിപന്ത്രണ്ടു മണിയായി കാണും ,സന്തോഷത്തിന്റെ വാക്കുകൾ ,കണ്ഡം ഇടറിക്കൊണ്ട്....
എന്റെ സ്വപ്നം പൂവണിഞ്ഞു .... നിന്റെ അച്ഛനെ ഇപ്പോൾ തന്നെ
വിശേഷം അറിയിക്കണം. കണ്ണന്റെ ശബ്ദം ...
ആവാല്ലോ!!!....കണ്ണാ... ഇപ്പോഴായിരിക്കും,ദൈവനിശ്ചയം ,അവൾഇളകാതെ കിടക്കണം ഓർമ്മപ്പെടുത്തി .
അച്ഛനെ കാണാൻ ഈഅവസരത്തിൽ അവളേയും കൂട്ടി, വരാൻ പറ്റില്ല ...
വേണ്ട ..
അല്ലേൽ, അചഛനെ ഞാൻ നാളെ വിളിക്കാം ...
കാലത്ത് തന്നെ ബാപ്പയോട് വിശേഷം പറഞ്ഞപ്പോൾ ,ദൈവമാണ്
ഏറ്റവും വലിയവൻ ,എന്ന ഒറ്റവാക്കിലുള്ള മറുപടി .
പിന്നീട് അങ്ങോട്ടുള്ള, മാസങ്ങളിൽ ബിസിനസ്സിന്റെ ,സംസാരങ്ങൾ
പോലുംനന്നേ കുറച്ചു,കൊടുക്കാനുള്ള പണത്തിന്റെ കാര്യം പോലും
മറന്ന പോലെ ,ആഹ്ലാത വിശേഷണങ്ങളിൽ മാത്രം ഒതുങ്ങി....
കണ്ണന് ഒരാൺകുഞ്ഞു പിറന്നു , ബാപ്പയോട് വിശേഷം പങ്കുവെച്ചു ..
നമുക്ക്ഒന്ന്പോയാലോ?
ബൈപാസ്സ് ഓപ്പറേഷൻ ,കഴിഞ്ഞ് മൂന്ന് മാസമെ ആയുള്ളൂ... ഇപ്പൊ വേണ്ട ,
കണ്ണന്റെ കുഞ്ഞിന് ബാപ്പപേരിടണം, എന്ന ഒരാഗ്രഹം അവൻ
പറഞ്ഞിട്ടുണ്ടു് ,മൂന്നാം മാസം അവർ ഇവിടത്തേക്ക് വരും ..
എന്നാ അങ്ങിനെ ആവാം ,സന്തോഷത്തോടെ ...
മൂന്ന് മാസം തികഞ്ഞില്ല ,ബാപ്പയുടെ മരണം .....കണ്ണൻ വന്നു
കൈ കുഞ്ഞുമായി ... മൂടിപ്പുതച്ച ബാപ്പായുടെ ശരീരത്തിനരികിൽ നിന്നും., സൌരാഷ്ട്ര സ്വദേശിയായ കണ്ണൻ
കുഞ്ഞിനെ പേരു ചൊല്ലി വിളിച്ചു ... മൂസ്സ രേവ് പ്രധാൻ കണ്ണൻ .....
ഷംസു പൂമ ....

No comments:

Post a Comment