ഒരു മഷിത്തണ്ട് ചെടിയായി പിറക്കുമോ നീയെന്നിൽ
നിന്നോർമ്മകൾ കോറിയിട്ടയെൻ മനമൊന്നു മായ്ക്കുവാനായി...
ചൊല്ലാതെ മറച്ചുവെച്ചൊരായിഷ്ടങ്ങളിന്നെന്നിൽ
നിരാശ നിറഞ്ഞൊരാ സ്വപ്നങ്ങൾതൻ പറുദീസയായിടുന്നു...
നിൻ ഹൃദയത്തിലിടം കിട്ടാതെ പോയൊരായെൻ പ്രണയം
കൊഴിഞ്ഞുവീണോരോ ഇലകൾ പോലെയെന്നും...
മനമറിയാതുതിർന്നുവീണോരോ വാക്കിലും നോവിലും
കണ്ണുനീരിന്റെ ഗന്ധമൊളിപ്പിച്ചുഞാൻ മൗനത്തിൻ കൂടുകൂട്ടി...
കാലമേ നീയെനിക്കേകുമോ മറവിതൻ വരങ്ങളെങ്കിലും
നിന്നോർമ്മയിൽ നിന്നൊരു മോചനത്തിനായ് മാത്രം...

ജിവി കിഴക്കമ്പലം
No comments:
Post a Comment