മാനംമുട്ടെ നിവർന്നു നിൽക്കും
ഒറ്റത്തടിയായ്
ഉയർന്നു പൊങ്ങും
നാടിൻ പേരിൽ ചേർന്നു
നിൽക്കുമൊരു
സുന്ദരരൂപം നിന്നുടെ രൂപം
പകൽ നിന്നിൽ
എരിഞ്ഞു കത്തുമ്പോൾ
പേമാരി മേനിയിൽ
താണ്ഡവമാടുമ്പോൾ
ആർത്തലക്കും കൊടുങ്കാറ്റിലിളകാതെ
തളരാതെ നീ പിടിച്ചു
നിൽക്കുന്നുവോ
ചക്രവാളങ്ങൾ തൻ
പീഢന ശരവർഷം
ശങ്കയില്ലാതെ നീ
ഏറ്റെടുക്കുന്നുവോ
പറന്നു വരുന്നൊരു
പറവകൾക്കായ് നീ
കൂടുകൾ തീർക്കുവാൻ
സമ്മതം നൽകുന്നു
ചുറ്റിലും മരങ്ങൾ തണലേകി
നിൽക്കുമ്പോൾ
കൂരയിൽ ഓലയായ്
തണലൂ നീ നൽകുന്നു
പൂക്കൾ പിറക്കാതെ
കായകൾ നൽകുന്നു
ദാഹം തീർക്കാനായ്
അമൃതു കൊടുക്കുന്നു
കാണുവാനില്ലിപ്പോൾ
നിന്നെയും കൂട്ടരേം
റബ്ബർ മരങ്ങൾ
വിലാസുന്നയീ നാട്ടിൽ
വംശം നശിച്ച നിന്നെ
കാണുവാൻ
മറുനാട്ടിൽ പോകേണ്ട
കാലം വന്നു പോയ്.....
ഒറ്റത്തടിയായ്
ഉയർന്നു പൊങ്ങും
നാടിൻ പേരിൽ ചേർന്നു
നിൽക്കുമൊരു
സുന്ദരരൂപം നിന്നുടെ രൂപം
പകൽ നിന്നിൽ
എരിഞ്ഞു കത്തുമ്പോൾ
പേമാരി മേനിയിൽ
താണ്ഡവമാടുമ്പോൾ
ആർത്തലക്കും കൊടുങ്കാറ്റിലിളകാതെ
തളരാതെ നീ പിടിച്ചു
നിൽക്കുന്നുവോ
ചക്രവാളങ്ങൾ തൻ
പീഢന ശരവർഷം
ശങ്കയില്ലാതെ നീ
ഏറ്റെടുക്കുന്നുവോ
പറന്നു വരുന്നൊരു
പറവകൾക്കായ് നീ
കൂടുകൾ തീർക്കുവാൻ
സമ്മതം നൽകുന്നു
ചുറ്റിലും മരങ്ങൾ തണലേകി
നിൽക്കുമ്പോൾ
കൂരയിൽ ഓലയായ്
തണലൂ നീ നൽകുന്നു
പൂക്കൾ പിറക്കാതെ
കായകൾ നൽകുന്നു
ദാഹം തീർക്കാനായ്
അമൃതു കൊടുക്കുന്നു
കാണുവാനില്ലിപ്പോൾ
നിന്നെയും കൂട്ടരേം
റബ്ബർ മരങ്ങൾ
വിലാസുന്നയീ നാട്ടിൽ
വംശം നശിച്ച നിന്നെ
കാണുവാൻ
മറുനാട്ടിൽ പോകേണ്ട
കാലം വന്നു പോയ്.....
No comments:
Post a Comment