Tuesday, 6 December 2016

Indu Vineesh

അങ്ങനെവന്നിട്ടിങ്ങനെപോയിട്ടിങ്ങനെ വന്നോരെ... 
ഇങ്ങനെപോയിട്ടങ്ങനെവന്നിട്ടിങ്ങനെപോയോരെ.... 
കാടും മലയും വെട്ടിക്കീറീട്ടെങ്ങോട്ടൊടുന്നൂ.... നിങ്ങൾ 
കാലത്തിന്നറ്റത്തേക്കാണോ... അതോ 
മാനത്തിന്നറ്റം തേടീട്ടാണോ... 
(അങ്ങനെ )
ഭൂമീലില്ലാത്തൊരു സ്വർഗത്തെ
ആരും കാണാത്തൊരു സ്വർഗത്തെ
സ്വപ്നം കണ്ടു നടക്കുന്നോരെ... നിങ്ങൾ,
ഭൂമീലെ സ്വർഗത്തെ കാണാതെ പോയതെന്തേ ...
(അങ്ങനെ )
ആരു കണ്ടില്ലേലും
ആരു കേട്ടില്ലേലും
ഞങ്ങളൊന്നായ്
തീർക്കുമീ മണ്ണിൽ
ആരും കൊതിക്കും
കൊച്ചുസ്വർഗം....
(അങ്ങനെ )

No comments:

Post a Comment