Friday, 2 December 2016

Dominic Varghese Varghese

മനുഷ്യന്‍
*************
പഞ്ചനക്ഷത്രഹോട്ടലില്‍ പരവതാനിയില്‍ കാലൂന്നി
വെള്ളിക്കരണ്ടിയാലെ നീ ആഹാരം കഴിക്കുമ്പോള്‍
ഭാഗ്യവാന്‍ ആണെന്ന് കരുതിയെങ്കില്‍ അല്ല
നീ ആഹാരത്തിന് മുന്നിലിരിക്കുമ്പോള്‍ ഒരു നേരത്തെ
അന്നത്തിന് വകയില്ലാത്തവനെക്കുറിച്ച് നീ ഓര്‍ക്കാറുണ്ടോ
എങ്കില്‍ നീയാണ് ഭാഗ്യവാന്‍. പട്ടുമെത്തയില്‍ നീ
കിടക്കുമ്പോള്‍ വിചാരിച്ചിരിക്കാം നീയാണ് നല്ല
മനുഷ്യനെന്ന്, നിനക്കാണ് നല്ല ഉറക്കമെന്ന്, അല്ല,
ഉറങ്ങാന്‍ കിടക്കുമ്പോള്‍ തെരുവില്‍ കഴിയുന്നവനെ
കുറിച്ച് നീ ചിന്തിക്കാറുണ്ടോ അവരെയോര്‍ത്ത് നിന്‍റെ
നെഞ്ച് ഒരു നിമിഷമെങ്കിലും പിടയാറുണ്ടോ എങ്കില്‍
നീയാണ് യഥാര്‍ത്ഥ മനുഷ്യന്‍---സമ്പാദിക്കുന്നവനോ
വെട്ടിപ്പിടിക്കുന്നവനോ അല്ല, അപരന്‍റെ കണ്ണുനീരില്‍
പങ്കുചേരുന്നവനാണ് മനുഷ്യന്‍---
മരുപ്പച്ച

No comments:

Post a Comment