"കുഞ്ഞുവിരൽ തുമ്പും നുകർന്നുകൊ- ണ്ടുണ്ണി ചിരിക്കുന്നു അമ്മയോടായ്, കുഞ്ഞിളംചുണ്ടും വിടർത്തി ചിരിക്കുന്ന ഉണിയോടമ്മ വിതുമ്പിമെല്ലെ. ആരോ കശാപ്പു ചെയ്തന്നം മുടക്കികൊണ്ടുണ്ണി നിന്നച്ചൻ തിരിച്ചുപോയി.. അച്ഛൻ മരിച്ചു പോയെന്നറിഞ്ഞിട്ടും എന്നുണ്ണി കരയാത്തതെന്തിനിയും. അച്ഛനും അമ്മയും സോദര സ്നേഹവും വ്യർത്ഥമായ് തീർത്തോരെൻ ബാല്യകാലം അർത്ഥമില്ലാത്തൊരു ചോദ്യമായ് കണ്‍മിഴിചൊക്കത്തിരിക്കും ഒരനാഥ ജന്മം. കഷ്ട്ടം നരാധമ നിയെന്നെ ഓർത്തില്ല ഇത്തിരി പോന്നോരെൻ കുഞ്ഞിനേയും ....!!!
No comments:
Post a Comment