അസൂയയാണെന്ന് കരുതരുത്. കരുതിയാലും കുഴപ്പമില്ല അത്യാവശ്യം കുറച്ച് ഞാനും ഇട്ടിട്ടുണ്ട്...
ഉറക്കമെഴുന്നേൽക്കുന്ന സമയം മുതൽ ഉറങ്ങുന്ന സമയം വരെ തിരിഞ്ഞും മറിഞ്ഞും മലർന്നും സെൽഫികളെടുത്ത് മുഖപുസ്തകത്തിൽ അപ് ലോഡ് ചെയ്യും എന്നിട്ട് കൂടെ ഒരു എഴുതും. എന്നിട്ട് ഒരു കാര്യവുമില്ലാതെ വെറുതെ താഴെ എഴുതിയിരിക്കുന്ന നൈസ് കമന്റുകളിൽ നൈസായി ഒന്ന് പുളകിതരാവും. പിന്നെ സ്ത്രീകളാണ് സെൽഫികളുടെ ഉടമകളെങ്കിൽ. അതിന്റെ താഴെ നൈസ് കമന്റുകളുടെ എണ്ണം കൂടുതലായിരിക്കും.. ദൈവമെ കാഴ്ചയില്ലാതെ ജനിച്ചവൻ ഭാഗ്യവാൻ എന്ന് തോന്നിപ്പോകുന്ന നിമിഷങ്ങൾ
Feeling::: അസഹനീയം
No comments:
Post a Comment