പ്രവാസിയുടെ കുഞ്ഞോമന
:::::::::::::::::::::::::::::::::::::::::
:Ramshad chennanath ഇന്നെന്താടാ പ്രത്യേകത.. ഡ്യൂട്ടിക്ക് പോയ ഞാൻ. പതിവില്ലാതെ എല്ലാവർക്കും സ്വീറ്റ് കൊടുത്തപ്പോൾ എല്ലാവരുടെയും ചോദ്യം അതായിരുന്നു....
മ്മ്.. ഒരു വിശേഷമുണ്ട് .. ഭാര്യാ പ്രസവിച്ചു.....
ആഹാ "എന്താ കുഞ്ഞ്"??
"ആൺകുട്ടി"
കുഴപ്പമൊന്നുമില്ലല്ലോ? സുഖ പ്രസവമായിരുന്നോ????
"മ്മ്" കുഴപ്പമൊന്നുമില്ല...
എല്ലാവർക്കും സ്വീറ്റ് കൊടുത്തു ഞാൻ ടീ റൂമിലേക്ക് പോയി.. ഹോസ്പിറ്റലിലേക്ക്‌ഒന്ന് വിളിക്കാതെ മനസ്സിനു ഒരു സമാധാനവും കിട്ടുന്നില്ല....

.. !ഉമ്മാടെ നബറിലേക്ക് ഡയൽ ചെയ്തു...
എന്താ ഉമ്മാ വിശേഷം...
കുഴപ്പമൊന്നുമില്ല മോനെ.. കുട്ടിക്കും ഓൾക്കും ഒരു കുഴപ്പവുമില്ല.. മോൻ നിന്റെ അതെ പോലെ തന്നെയാ... ഒരു വിശമവും വിചാരിക്കണ്ട.. ദയ്‌ര്യായിട്ട് ഇരുന്നോ"
ഇനി കുറച്ച് കഴിഞ്ഞാ റൂമിലെക്ക് മാറ്റും.. നേരത്തെ ഇങ്ങോട്ട് കൊടുന്നിരുന്നു.. എല്ലാരെയും ഇങ്ങനെ കണ്ണു തുറിച്ച് നോക്കി അന്റെ മോൻ.. ഉമ്മ അതും പറഞ്ഞു ചിരിച്ചു...
"അവളെ റൂമീക്ക് കൊടുന്ന പറയണട്ടാ" ഞാൻ ഫോൺ വെച്ചു..
ഈ സമയത്തെല്ലാം അവിടെ വേണ്ടതായിരുന്നു അവൾക്കരികിൽ'
വിശേഷായതു മുതൽ അവൾ എന്നും പറയുന്ന ഒറ്റ കാര്യാ.. ഇക്കാ ഡെലിവറിക്ക് വരാൻ പറ്റോന്ന്.."ഇങ്ങളുണ്ടെങ്കിൽ ഇക്കൊരു ദയ്‌ര്യാന്നു" അപ്പോഴൊക്കെ ഞാൻ മാക്സിമം ശ്രമിക്കാം എന്ന് പറഞ്ഞങ്ങു സമാധാനിപ്പിക്കും"
പോകാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല! എന്താ ചെയ്യാ പ്രവാസിയായിപോയാൽ പ്രസവം മാത്രമല്ല പലതും നശ്ട പെടെണ്ടി വരും
എല്ലാം വിധിയാണെന്ന് ഓർത്ത് സമാധാനിച്ചു.. ദിവസ്സങ്ങളിങ്ങനെ കഴിയുംതോറും
മോന്റെ ഓരോ ഫോട്ടൊകളും നോക്കി യിരിക്കും .. സത്യംപറഞ്ഞാ ഇന്നത്തെ ഞാനടക്കമുള്ള പ്രവാസികൾ പണ്ടത്തെ പ്രവാസികളെ വെച്ചു നോക്കുബോൾ എത്ര ഭാഗ്യവാൻ മാരാ.. ഇന്നിപ്പോ നാട്ടിലെ എല്ലാ കാര്യങ്ങളും ലെയ്‌വായി കാണാം ഒരു വിരൽ തുബിൽ പ്രിയപെട്ടവരുടെ ഫോട്ടകൾ കാണാം . പണ്ടത്തെ പ്രാവാസികളെ സമ്മതിക്കണം ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഉപ്പ നിന്നെ കണ്ടത് 5 വർഷം കഴിൻഞ്ഞിട്ടാണെന്ന്. അന്നത്തെ ആളുകൾ എത്രമാത്രം വിശമിച്ചിട്ടുണ്ടാവും പാത്തുണ്ണിത്താടെ മാത്രേ അന്ന് ഫോണുള്ളു അന്ന് ആരെലും വീട്ടി വന്ന് പറയും. 5 :30 വിളിക്കാന്ന് പറഞ്ഞിണ്ട് ഇങ്ങളോട് അവിടെ വന്നിരിക്കാൻ പറഞ്ഞു പാവം ഉമ്മ 5 മണിക്കെ പോവും ചിലപ്പോഴൊക്കെ ഞാനും പിന്നാലെ പോവും. 5 30 എന്നുള്ളത് ചിലപ്പൊ 6 ഉം 7ഉം ഒക്കെ ആകാറുള്ളതിന്റെ കാരണം ഇവിടെ വന്നപ്പോഴാ മനസ്സിലായത് റോഡ് സെയ്ഡിൽ പോടിപിടിച്ച് കിടക്കുന്ന ആ ഫോണിനു ഭയങ്കര ഡിമാന്റായിരുന്നെന്ന് ഒരിക്കൽ വേണുവെട്ടൻ പറഞ്ഞു തന്നു
"ഇവടുന്നു മുതൽ ദാ ആ അറ്റം വരെ ഉണ്ടാവും ലെയ്നു" എന്തോരു തിക്കും തിരക്കാച്ചിട്ടാ അന്ന്.. ഞാൻ ആ പൊടിപിടിച്ചിരിക്കുന്ന ഫോണിലേക്ക് നോക്കി അന്നത്തെ ഒത്തിരി പേരുടെ സുഖ സന്തോഷങ്ങൾക്ക് സാക്ഷ്യം വഹിച്ചവൻ ഇന്ന് ആരും തിരിഞ്ഞ് നോക്കാനില്ലതെ കിടക്കുന്നു.
ദിവസ്സങ്ങളിങ്ങനെ മാറി മറഞ്ഞു മോനു 6 മാസ്സമായപ്പൊ ലീവു കിട്ടി 40 ദിവസ്സം"
എന്തോരു സന്തോഷായിരുന്നു അപ്പോ
"വീട്ടിക്ക് കയറിചെന്നപ്പോ മോനുറങ്ങായിരുന്നെന്ന് തോന്നുന്നു. അവൾ മോനെ എടുത്ത് എന്റ് കയിലേക്ക് അങ്ങടു ഏൽപ്പിച്ചപ്പൊ സന്തോഷം കൊണ്ടാണോന്ന് അറിയില്ല എനിക്ക് കരച്ചിൽ വന്നു. 'അവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്ത് അവനെ ഇങ്ങെടുത്തു'കുറുബൻ എന്നെ ഒന്ന് നോക്കി. നെറ്റത്ത് ഒരുമ്മ കൊടുത്തു.. പിന്നെയുള്ള. 40 ദിവസ്സം പെരുന്നാളു തന്നെ ആയിരുന്നു എന്തൊരു സന്തോഷമായിരുന്നു. തിരിച്ച് ഞാനിങ്ങടു വരാൻ വിരലിലെണ്ണാവുന്ന ദിവസ്സം ബാക്കിയാകുംബൊ തുടങ്ങും നെഞ്ജിലൊരു പിടച്ചിൽ .. ആ. ഒരു തിരിച്ച് വരവിന്റെ "വേദന അതു. എഴുതിയാ തിരിയൂലടൊ അമ്മാതിരി ടെൻഷനാവും.. തിരിച്ചിവടെ എത്തിയതു മുതൽ വല്ലാത്തോരു ടെൻഷൻ തന്നെയാണു കുറച്ച് ദിവസ്സത്തേക്ക് ഞാൻ ഫോണിന്റെ ഗാലറി നോക്കാറില്ല. ആ വേക്കെഷനു എടുത്ത്‌ഫോട്ടൊ ഒക്കെ കാണുബോ വല്ലാത്തൊരു ഇടങ്ങറ. പിന്നെ എല്ലവരൊടും കൂടിയായ് പറയും "ഞാൻ റിസയ്ൻ ചെയ്ത് പോവാണു "ഇവടെ ഇനി നിക്കാൻ വയ്യാന്നൊക്കെ പിന്നെ ഒരു മാസ്സം ഒക്കെ അങ്ങടാകുംബോഴെക്കും ടെൻഷൻ ഇത്തിരി കുറയും. ഒരു നിലക്ക് പറഞ്ഞാൽ കുറക്കും. അപ്പോഴെക്കും ബാങ്കിൽ നിന്നു
വിളി വന്നിട്ടുണ്ടാവും. ലോണിന്റെ അടവ്.
പണ്ടം പണയം വെച്ചത്. അപ്പൊ പിന്നെ റിസയ്ൻ വേണ്ടാന്നു വെക്കും ഒന്നു രണ്ടു മാസം കയ്ഞ്ഞാൾ പിന്നെ നമ്മളെ കളിയാക്കും അതും പറഞ്ഞ് "ഡാ നീല്ലെ മതിയാക്കി പോവാണു ന്ന് പറഞ്ഞത്".
ആ പോവുംബോ പറയാം ന്നു പറഞ്ഞു മെല്ലെ അവിടുന്നു സ്കൂട്ടാവും.
ഇപ്പൊ മോനു ഒരു വയസ്സ് കഴിഞ്ഞു ബർത്ത് ഡെക്ക് എന്തായാലും വരണട്ടാ. ഓളെപ്പഴും പറഞ്ഞിരുന്നതാ. "അതും കൂടാൻ പറ്റിയില്ലാ !എന്നാലും ബർത്ത് ഡെ ആഘോഷംഉശാറാക്കി കൊടുത്തു.
ഇപ്പോ വിളിക്കുംബോ അവൾ പറയും മോനാളു പോക്കിരിയാ.. എന്ത് രസ അവനുമായി ഇരിക്കാൻ "
ഇപ്പൊ പതുക്കെ പിടിച്ച് നടക്കും "
മോന്റെ ഓരോ കാര്യങ്ങൾ അവളിങ്ങനെ പറയുംബോൾ ഈ കടലിനക്കരെ ഇരുന്ന് ഞാനിങ്ങനെ കാണും എന്റെ മനസ്സിന്റെയുള്ളിൽ .. എന്റെ പോന്നോമനയുടെ ആ കളിയും ചിരിയും"അടുത്ത വേക്കെഷൻ ആവുന്നതും കാത്ത്!!!
Ramshad Chennanath

No comments:
Post a Comment