Friday, 2 December 2016

Najeeb A Nadayara

ഒന്നും മറക്കാൻ കഴിയുന്നില്ല
ഓർമകളിലെവിടെയൊക്കെയൊ
ഉറങ്ങിക്കിടപ്പുണ്ട്
കാലമൊ‌, വിധിയൊ നഷ്ട്ടപ്പെടുത്തിയ ചില ഇഷ്ട്ടങ്ങളുടെ നഷ്ട്ടചിന്തകൾ
ഇടക്കിടക്ക് മനസ്സിനെ വേദനപ്പിക്കുന്ന ചിന്തകളാണ് ആ ഇഷ്ട്ടങ്ങളുടെ നഷ്ട്ടം
ചിലപ്പോഴൊക്കെ മനസ്സിനെ സന്തോഷിപ്പിക്കാറുണ്ട്. ഒരിക്കലും നഷ്ട്ടമാകില്ലെന്ന‌ ചിന്തയിൽ പരസ്പരം പുഞ്ചിരികൾ സമ്മാനിച്ച് ഒരുമിച്ചിരുന്ന നിമിഷങ്ങൾ
കഴിഞ്ഞ്പോയ കാലത്തിന്റെ ഓർമ്മകൾ നിറഞ്ഞ വഴിയിലൂടെ ഞാൻ നടക്കുകയാണ്
ഈ യാത്രയിൽ ഞാൻ ഓർമ്മയിൽ തിരയുന്നത് നീയും ഞാനും ഒരുമിച്ച് നടന്നിരുന്ന നിമിഷങ്ങളെയാണ്
ഓർമ്മകളുടെ ഭാരം ഇറക്കിവെക്കാൻ ആഗ്രഹിച്ച രാത്രികളിൽ മനസ്സ് തേടിയത്
നിന്റെ മടിയിൽ തല ചായ്ച്ച്
നക്ഷത്രമെണ്ണി കിടന്ന സന്ധ്യകളെ ആയായിരുന്നു
ഓർമ്മകളുടെ കെട്ടുകളിറക്കി വെച്ച് ഒന്നുറങ്ങാൻ ശ്രമിക്കുമ്പോഴും, ഇഷ്ട്ടങ്ങളൊക്കെ നഷ്ട്ടങ്ങളായ് കൊഴിഞ്ഞ് പോയ വഴികളിലൂടെ വീണ്ടും ഒന്ന് നടക്കാൻ ആഗ്രഹിക്കുമ്പോഴും
നഷ്ട്ടമായ കാലത്തിന്റെയും ഇഷ്ട്ടങ്ങളുടെയും ഓർമ്മകൾ മനസ്സിൽ പെരുമഴയായ് പെയ്യാൻ തുടങ്ങും
തോരാതെ പെയ്യുന്ന പെരുമഴപോലെ
മനസ്സിൽ ഓർമ്മകളുടെ ഒരു പെരുമഴക്കാലം
നജീബ് നടയറ

No comments:

Post a Comment