കാട്ടുതീ പടര്‍ന്ന വഴികള്‍
ഓഫീസിലെ ജോലിതിരക്കിനിടയിൽ വീണുകിട്ടിയ ഇടവേളയിൽ മുഖപുസ്തകത്തിലൂടെ ഒരു മിന്നൽസന്ദർശനം നടത്തവേയാണ് ആ സൗഹൃദഅപേക്ഷ ഹരിയുടെ ശ്രദ്ധയിൽപ്പെടുന്നത് വൈശാഖ്ദേവരാജൻ.......
പ്രീഡിഗ്രി മുതൽ പിജി വരെ ഏഴുവര്ഷക്കാലം സനാതനധർമ്മ കോളേജിന്റെ ഇടനാഴികളിൽ ഒന്നിച്ചു ജീവിച്ചു തീർത്ത സുഹൃത്ത്,
പ്രണയവും,കമ്മ്യുണിസവും സിരകളിൽ ലഹരിയായി മാറിയ നാളുകൾ.......................
പ്രണയവും,കമ്മ്യുണിസവും സിരകളിൽ ലഹരിയായി മാറിയ നാളുകൾ.......................
"നക്ഷത്രാങ്കിതശുഭ്ര പതാക,വാനിലുയർന്നു
പറക്കുമ്പോൾ "
പറക്കുമ്പോൾ "
ക്യാമ്പസിന്റെ വലത് ഭാഗത്തായുള്ള സമരമരത്തിനു ചോട്ടിലായി കൂടിനിന്ന അനേകംകണ്ഠങ്ങളിൽനിനുയർന്നുവന്ന മുദ്രാവാക്യ ശകലങ്ങൾ കോളേജിലെ ഓരോ മണൽത്തരികളെയും ത്രസിപ്പിക്കവെയാണ് മുൻനിരയിൽ കൊടിയുമേന്തിനിന്ന ഹരിയുടെ കണ്ണുകൾ ആരെയോതിരഞ്ഞു നാലുപാടും വട്ടംചുറ്റിയത്....
"ദീപ്തി അവന്‍ ഏവിടെ വൈശാഖ് "
പ്രകടനത്തിന്റെ പിൻനിരയിലായി അണിനിരന്ന ദീപ്തിയെ മാറ്റിനിർത്തി ഹരി അവളുടെ കാമുകൻകൂടിയായ വൈശാഖിനെ അന്വേഷിച്ചു...................
പ്രകടനത്തിന്റെ പിൻനിരയിലായി അണിനിരന്ന ദീപ്തിയെ മാറ്റിനിർത്തി ഹരി അവളുടെ കാമുകൻകൂടിയായ വൈശാഖിനെ അന്വേഷിച്ചു...................
"ഇത്തിരി മുന്നേ നിങ്ങൾ രണ്ടു പേരും ലൈബ്രറിക്ക് മുന്നിൽ നിന്ന് ആത്മാവിനു പുകകൊടുക്കുന്നത് കണ്ടു , എന്നിട്ട് ഇപ്പോൾ എന്നോട് തിരക്കുന്നോ ? " ...
ഇരുവരുടെയും വൈശാഖിനെ തേടിയുള്ള അലച്ചില്‍ ഒടുവിൽ ലൈബ്രറിഹാളിലെത്തി,
ലൈബ്രറിയിലെ ഇടത്തെമൂലയില്‍ കഴിഞ്ഞആഴ്ച്ചയിലെ വിദ്യാർത്ഥിസംഘർഷത്തിൽ,അംഗഭംഗം വന്ന ബെഞ്ചുകൾകൂട്ടിയിട്ടിരിക്കുന്നതിനു സമീപം കനുസന്യാലിന്റെ ബുക്കും വായിച്ചിരിക്കുന്ന വൈശാഖ്.....
ലൈബ്രറിയിലെ ഇടത്തെമൂലയില്‍ കഴിഞ്ഞആഴ്ച്ചയിലെ വിദ്യാർത്ഥിസംഘർഷത്തിൽ,അംഗഭംഗം വന്ന ബെഞ്ചുകൾകൂട്ടിയിട്ടിരിക്കുന്നതിനു സമീപം കനുസന്യാലിന്റെ ബുക്കും വായിച്ചിരിക്കുന്ന വൈശാഖ്.....
"നീ സമരത്തിനിറങ്ങാതെ ഇവിടെ വന്നു പോത്തകം വായിച്ചിരിക്കുവാണോ " ഹരിയുടെ വാക്കുകളിൽ അമർഷവും,പരിഹാസവും നിറഞ്ഞു...
"അച്ഛന്റെ കേസിന്റെ വിധി വന്നു,അച്ഛൻ നിരപരാധിയെന്നു കണ്ണ് കെട്ടിയ നീതിദേവതക്ക് ബോധ്യപെട്ടില്ല "
വൈശാഖിന്റെ ഇടറിയശബ്ദത്തിൽ വേദനയും അമർഷവുമെല്ലാം ഇടകലർന്നിരുന്നു....
വൈശാഖിന്റെ ഇടറിയശബ്ദത്തിൽ വേദനയും അമർഷവുമെല്ലാം ഇടകലർന്നിരുന്നു....
"നിങ്ങൾ പ്രകടനം നടത്തി വാ ,ഞാൻ ഇത്തിരി നേരം ഇവിടെ ഇരിക്കട്ടെ ,ദീപ്തി നീയുംപോകു " ഹരിക്കൊപ്പം പോകാതെ ലൈബ്രറി മുറിയിൽ വൈശാഖിനെ ചുറ്റികറങ്ങി നിന്ന ദീപ്തിയെയും അവൻ മടക്കിയയച്ചു..................
ദിവസങ്ങൾ വീണ്ടും മുന്നോട്ട് നീങ്ങി,ആ അധ്യായനവർഷത്തിന്റെ അവസാനനാളുകളിലേക്ക്.....
തീഷ്ണമായ വിദ്യാർത്ഥിസമരത്തിന്റെയും ,കോളേജ് യൂണിയന്‍തിരഞ്ഞെടുപ്പിന്റെയുമൊക്കെ നാളുകളിൽ ,കലാലയത്തിലെ വിദ്യാർത്ഥി സംഘടനയെ അമരത്ത് നിന്ന് നയിച്ച ഹരിയും,വൈശാഖും കോളേജിലെ "ലെനിനും സ്റ്റാലിനും " ആയിട്ടാണ് അറിയപ്പെട്ടിരുന്നത് ,എന്നാൽ കുറച്ചു നാളുകളായി കൃത്യമായി പറഞ്ഞാൽ ഏവരും ബഹുമാനിക്കുന്ന വൈശാഖിന്റെ അച്ഛൻ വില്ലേജ്ഓഫീസർ ആയിരുന്ന ദേവരാജൻസാറിന്റെ ആത്മഹത്യക്ക് ശേഷം അവൻ എല്ലാ കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി നിൽക്കുന്നത് ക്യാമ്പസ്സിലാകെ ചർച്ചാവിഷയമായി....................................................
അവസാനവർഷ രസതന്ത്രം ബിരുദാനന്തരബിരുദ ക്ലാസിലെ അപ്പുകുട്ടൻ സാറിന്റെ രസംകൊല്ലിയായ ഏതോ പീരീഡ് കട്ട്ചെയ്ത് ഹോസ്റ്റൽഗേറ്റിന് സമീപമുള്ള കമ്മ്യുണിസ്റ്റ്പച്ചയും ,തൊട്ടാവാടിയും നിറഞ്ഞ,അടുത്തനാളുകളിലെങ്ങും "സേവനവാരം" എത്തിനോക്കിയിട്ടില്ലാത്ത ഒഴിഞ്ഞകോണിലിരുന്നു ആകാശത്തേക്ക് പുകച്ചുരുളുകൾ ഊതിവിടുന്ന ഹരിയും വിശാഖും,അവർക്കരികിലായി മറ്റേതോ ലോകത്തെന്നപോൽ മൗനമായിരിക്കുന്ന ദീപ്തിയും....
"വൈശാഖെ ,നിന്റെ ഈ തീരുമാനം ദോഷമേ ചെയ്യൂ ,നീ സംഘടനാപ്രവർത്തനം നിർത്തിക്കോ സാരമില്ല,പക്ഷെ നീ ഇപ്പോൾ സഞ്ചരിക്കാൻ തിരഞ്ഞെടുത്ത പാത അത് നിനക്ക് മാത്രമല്ല നിന്റെ കുടുംബത്തിനെയും , നിനക്കൊപ്പം ഒരു ജീവിതമാഗ്രഹിക്കുന്ന ദീപ്തിയെയുമടക്കം എല്ലാവരെയും ദോഷമായി ബാധിക്കും "......
ഏറെ നേരത്തെ നിശബ്ദതയെ മുറിച്ചു പുറത്തുവന്ന ഹരിയുടെ വാക്കുകൾക്ക് ,ഇടംചുണ്ടില്‍ വിരിഞ്ഞ ഒരു നനുത്ത പുഞ്ചിരിയായിരുന്നു വൈശാഖിന്റെ ആദ്യമറുപടി...
"ജീവിതത്തിൽ ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത,ഗാന്ധിയൻ ആശയങ്ങൾ പറഞ്ഞുനടക്കാതെ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കിയ ദേവരാജൻ സാറിന് വന്നു ചേർന്ന ദോഷങ്ങൾക്ക് അപ്പുറം എന്ത് ദോഷമാ ഇനി എനിക്കോ എന്റെ വേണ്ടപ്പെട്ടവർക്കോ വന്നു ചേരാനുള്ളത് " വൈശാഖിന്റെ വാക്കുകളുടെ കത്തിജ്വലിക്കുന്ന അഗ്നിസമാനമായ തീവ്രതക്ക് മുന്നില്‍ ദീപ്തിക്കും ഹരിക്കും അപ്പോൾ മറുപടിയുണ്ടായിരുന്നില്ല ......
"ചെയ്യാത്ത കൈക്കൂലി കേസിൽ പ്രതിയാക്കപ്പെട്ട് ,ആരുടേയെക്കൊയോ സ്ഥാപിതതാൽപ്പര്യങ്ങൾക്ക് ഇരയാകേണ്ടി വന്ന,ഒടുവിൽ കുനിഞ്ഞശിരസ്സുമായി,പരിഹാസ വാക്കുകളേറ്റ് ജീവിക്കുന്നതിലും നല്ലത് മരണമെന്ന് തീരുമാനിച്ച് ഒരുമുഴംകയറിൽ തൂങ്ങിയാടിയ എന്റെ അച്ഛന് കിട്ടാത്ത നീതി ,ആ നീതിന്യായ വ്യവസ്ഥയിൽ എനിക്ക്.വിശ്വാസമില്ല ,ഇതുവരെ വിളിച്ചമുദ്രാവാക്യങ്ങളും ഉയർത്തിയ ആശയങ്ങളും തെറ്റാണെന്നു ഞാൻ പറയുന്നില്ല,ഇനിയുള്ള നാളുകളില്‍ എന്റെ വഴി അതല്ല,ഞാൻ സഞ്ചരിക്കുന്ന പുതിയലോകത്തിൽ എനിക്ക് ദീപ്തിയും തടസ്സമാണ്,അതിനാൽ എല്ലാവരും എല്ലാം മറക്കണമെന്നു മാത്രമേ പറയാനുള്ളു "
ഹരിയുടെയും ദീപ്തിയുടെയും മറുവാക്കിനുപോലും ചെവികൊടുക്കാതെ വൈശാഖ് നടന്നകന്നു.....................
ഹരിയുടെയും ദീപ്തിയുടെയും മറുവാക്കിനുപോലും ചെവികൊടുക്കാതെ വൈശാഖ് നടന്നകന്നു.....................
അങ്ങനെയാകലാലയവർഷത്തിന്റെ അറുതിയിൽ ഏഴുവർഷത്തെ മറക്കാനാവാത്ത ഓർമ്മകളും മനസ്സിലേറി കലാലയമുത്തശ്ശിയോട് വിടപറയുമ്പോൾ ഹരിക്കൊപ്പം,അനിവാര്യതയെന്ന പോല്‍ ജീവിതസഖിയായി ദീപ്തിയും എവിടെയോ പോയിമറഞ്ഞ വൈശാഖിനെകുറിച്ചുള്ള ഓർമ്മകളുമായിരുന്നു കൂട്ടിന്.....
ഏറെ കഴിയുമുന്നേ ജീവിതയാതാർഥ്യങ്ങൾ ഹരിയെ വിദ്യാർത്ഥിനേതാവിൽ നിന്നും വിദേശത്തെ ഒരു കുത്തകകമ്പനിയിലെ ജോലിക്കാരനാക്കി മാറ്റിയനാളുകളിലാണ് ജില്ലാ ആസ്ഥാനത്തെ സിവിൽസ്റ്റേഷനിലുണ്ടായ ബോംബ്സ്‌ഫോടനത്തിനു കാരണക്കാരായ പിടികിട്ടാപുള്ളികളുടെ ലിസ്റ്റിൽ വൈശാഖും സ്ഥാനംപിടിച്ചത്.................
പിന്നെയും കാലം ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ മുന്നോട്ട് കുതിക്കുന്നതിനിടയിൽ നാട്ടിൽഅവധിക്ക് ചെല്ലുമ്പോഴൊക്കെ വൈശാഖിനെ കുറിച്ച് അന്വേഷിക്കുമെന്ക്കിലും,ഒരു വിവരവും കലാലയത്തിലെ പഴയ "സ്റ്റാലിനെ " കുറിച്ച് വീട്ടുകാര്‍ക്കോ,സഹപാഠികള്‍ക്കോ ,നാട്ടുകാര്‍ക്കോ ആർക്കുമുണ്ടായിരുന്നില്ല...................................
അതിശൈത്യം ചിറകുവിരിച്ച ഡിസംബറിലെ ഒരുസന്ധ്യയിൽ ദീപ്തിക്കും മകനുമൊപ്പമിരുന്ന് ടെലിവിഷൻ ചാനലിലൂടെ കണ്ണോടിക്കുന്നതിനിടയിലാണ് ആ അക്ഷരങ്ങൾ തീമഴപോലെ ഹരിയിലെക്ക് പടർന്നിറങ്ങിയത്....
"ജാർഖണ്ഡിൽ പോലീസും മാവോയിസ്റ്റ്കളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറു പോലീസുകാരും നാല് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു,കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ ഒരു മലയാളിയും,ആലപ്പുഴ സ്വദേശി വൈശാഖ് ആണ് കൊല്ലപ്പെട്ടത് എന്നാണ് ആദ്യ വിവരങ്ങൾ "...........................................
ഒന്നിച്ചു ഒരുപാട് നാൾ നാളെയെ കുറിച്ച് ഒത്തിരിസ്വപ്‌നങ്ങൾ കണ്ട ദീപ്തിയടക്കം,എല്ലാവരും മറവിയുടെ ചവറ്റുകൂട്ടയിലേക്ക് തള്ളിയ ചങ്ങാതി ,ഏതോ അന്യനാട്ടിൽ വെടിയേറ്റ് മരിച്ചെന്ന വാർത്ത ഹരിക്ക് ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല,ഇപ്പോൾ ഇതാ തന്റെ മുന്നിൽ ഫ്രണ്ട് റിക്വസ്റ്റുമായി ഫേസ്ബുക്കിൽ.........
ഒരുപാട് കാര്യങ്ങൾ ഒന്നിച്ചു ചോദിക്കുവാൻ ഹരിയുടെ മനസ്സ് വെമ്പുകയായിരുന്നു,
"അളിയാ നീ എവിടാ ഇപ്പോൾ,നിന്നെ കുറിച്ച് കേട്ട വർത്തകളൊക്കെ ഫേക്ക് ആയിരുന്നോ " ഹരിയുടെ മനസ്സ് കീബോഡിൽ അക്ഷരങ്ങളായി പതിഞ്ഞുതുടങ്ങി....
"അടങ്ങി കിടക്ക് ഹരി ,നേരുത്തെ പറഞ്ഞതാ ഇന്ന് എനിക്ക് വയ്യാന്നു,പിന്നേം പാതിരാത്രിയിൽ എന്താണിത് "
ദീപ്തിയുടെ അടിവയര്‍ ഹരിക്ക് കീ ബോര്‍ഡായി മാറി ഉറക്കം നഷ്ട്ടപ്പെട്ടതിന്റെ അസ്വസ്ഥത അവളുടെ വാക്കുകളില്‍ പ്രകടമായിരുന്നു...............
ഞെട്ടിയുണർന്ന ഹരി ആ ശൈത്യത്തിലും നന്നായി വിയർത്തിരുന്നു..............
ഞെട്ടിയുണർന്ന ഹരി ആ ശൈത്യത്തിലും നന്നായി വിയർത്തിരുന്നു..............
"വൈശാഖ് എനിക്ക് ഫ്രണ്ട് റീക്വസ്റ്റ് അയച്ചു ഫേസ്ബുക്കിൽ "
ജഗ്ഗിൽ ഇരുന്ന വെള്ളം ആർത്തിയോടെ കുടിക്കുന്നതിനിടയിൽ ഹരിയുടെ വാക്കുകൾ പുറത്തേക്കൊഴുകി,
ജഗ്ഗിൽ ഇരുന്ന വെള്ളം ആർത്തിയോടെ കുടിക്കുന്നതിനിടയിൽ ഹരിയുടെ വാക്കുകൾ പുറത്തേക്കൊഴുകി,
"കിടന്നുറങ്ങാൻ നോക്ക് ഹരി, ഏവിടെയോ കിടന്നു പോലീസുകാരുടെ വെടിയേറ്റ് ചത്തവനെ കുറിച്ചുള്ള ചിന്തയാണല്ലോ എപ്പോഴും "
ബ്ലാങ്കറ്റിനുളളില്‍നിന്നും തലപുറത്തേക്കിട്ട് ദീപ്തി തന്റെ അമർഷം മറച്ചുവെച്ചില്ല....
ബ്ലാങ്കറ്റിനുളളില്‍നിന്നും തലപുറത്തേക്കിട്ട് ദീപ്തി തന്റെ അമർഷം മറച്ചുവെച്ചില്ല....
അപ്പോഴും ഹരിയുടെ മനസ്സിൽ വൈശാഖ് ദേവരാജന്റെ മുഖം,ഇങ്ക്കുലാബിന്റെ മുഴക്കംപോലെ നിറഞ്ഞുനിന്നു..................................
കെ.ആര്‍.രാജേഷ്
No comments:
Post a Comment