സന്തുഷ്ടകുടുംബം
******************
എന്നു തീരും ചേട്ടാ നമ്മുടെ ഈ കഷ്ടപ്പാട്...?
******************
എന്നു തീരും ചേട്ടാ നമ്മുടെ ഈ കഷ്ടപ്പാട്...?
ഇന്നെങ്കിലും ഈ തേങ്ങകള്‍ വിറ്റ് മോന് കുറച്ച് പുതുവസ്ത്രങ്ങള്‍ വാങ്ങണം.
പാവം എത്രനാളായി മാറിയും തിരിഞ്ഞും ഒന്നുതന്നെയിടുന്നു.
അവന്‍െറ കൂടെയുളള കുട്ടികള്‍ പുതിയതൊക്കെ ഇടുമ്പോള്‍ അവനും കാണില്ലെ ആഗ്രഹം.
അവന് നമ്മുടെ കഷ്ടപ്പാടൊക്കെ അറിയാവുന്നതുകൊണ്ടാ ഒന്നും ഒന്നുംപറയാത്തെ.
ഇന്ന് നമ്മള്‍ ചന്തയിലേക്കിറങ്ങിയപ്പോള്‍ ചേട്ടന്‍ അവന്‍െറ മുഖം ശ്രദ്ധിച്ചോ...?
ഉം.. ഞാന്‍ കണ്ടു നല്ല സന്തോഷമായിരുന്നു ആ മുഖത്ത്.
അവനായി എന്തെങ്കിലും വാങ്ങുമെന്നുകരുതിയിരിക്കും പാവം.
ചേട്ടന്‍ കുട്ടയൊന്ന് താങ്ങിക്കെ ഇവിടെ ഇറക്കി വെയ്ക്കാം.!!
ചേട്ടന്‍ ഇത് വില്‍ക്ക് ഞാന്‍ ഒരു ചായ കുടിച്ചിട്ടുവരാം..
ഉം.. പോയിട്ടുവാ..
പിന്നെ ചേട്ടാ വിലകുറച്ചൊന്നും വില്‍ക്കല്ലേ...?
ഓ ......ഇല്ലേ നീപോയിട്ടു വേഗംവാ....
ദൈവമെ...നല്ല വിലയ്ക്കുതന്നെ കൊടുക്കാന്‍ കഴിഞ്ഞെങ്കില്‍..?
പലരും വന്നു നോക്കുന്നതല്ലാതെ ആരും വാങ്ങുന്നില്ലല്ലോ...?
എന്തുചെയ്യും..?
എടോ..തേങ്ങ മൊത്തമായിട്ട് ഞാനെടുത്തോളാം..!!
ങേ....?
കൊപ്രാക്കച്ചവടക്കാരന്‍ വറീത് മാപ്ള.
എന്നാവിലവേണമെടാഉവ്വേ..
അത് മുതലാളി....?
കേറ്റവും ഇറക്കവും ഒന്നും വേണ്ട ഞാനൊരു വിലയങ്ങുതരും.
കേട്ടോടാഉവ്വേ...
കേട്ടോടാഉവ്വേ...
ശെരി ....മുതലാളി..
അയ്യാള്‍ പണം കൊടുത്തു.
തേങ്ങയുമായിപോയി
തേങ്ങയുമായിപോയി
അല്ലേ ...ഇത്രപെട്ടെന്ന് വിറ്റുകഴിഞ്ഞോ ചേട്ടാ.
അതെ .... ആ വറീതുമുതലാളി മൊത്തത്തിലങ്ങ് എടുത്തു അതും നമ്മള്‍ ഉദ്ധേശിച്ചവിലയിലും കൂടുതല്‍ തന്ന്.
ആണോ..?
ഹോ..ദൈവം തുണച്ചു.
പിന്നെ കുറച്ചു പച്ചക്കറിയും മീനും വാങ്ങാം.
വീട്ടില്‍ അരി കുറച്ചുണ്ട്.!!
എത്രനാളായി മീന്‍കറി കൂട്ടീട്ട് അവള്‍ പറഞ്ഞു.
പിന്നെ മോന് കുറച്ച് ഡ്രസ്സ് എടുക്കണം.
കൂട്ടത്തില്‍ നീ നല്ലൊരു സാരിയും വാങ്ങിച്ചോ.!!
എന്നാല്‍ പിന്നെ നമുക്ക് മൂന്നുപേര്‍ക്കും ആകാം ചേട്ടാ.
എന്നാല്‍ നീ കടയിലേയ്ക്ക് കേറിക്കോ ഞാന്‍ ഇപ്പോള്‍വരാം.!
അയ്യാള്‍ അടുത്തുളള പൂക്കടയിലേയ്ക്ക് നടന്നു.....
തന്‍െറ പ്രിയതമയ്ക്ക് മുല്ലപ്പൂമാല വാങ്ങാന്‍...
Suresh Puthenvilayil
No comments:
Post a Comment