ഡിസംബർ
.......................................................
ഞാൻ കാത്തിരുന്ന ഡിസംബർ വീണ്ടും വന്നെത്തി
എന്നത്തെയും പോലെ മൂകമായി.
എൻറെ പ്രിയപ്പെട്ട ഡിസംബർ...
കഴിഞ്ഞുപോയ മാസങ്ങൾ
സ്വപ്നങ്ങളും അനുഭവങ്ങളും പൊടിപ്പും തൊങ്ങലുംവെച്ച്
അയവിറക്കുമ്പോൾ
പാവം ഡിസംബർ മൗനമായിരിക്കുന്നു.
ഒരുപക്ഷെ തൻറെ ഓർമ്മകൾ പറഞ്ഞൊടുങ്ങാൻ
തനിക്കു പിന്നിൽ ആരുമില്ലയെന്ന തോന്നലാകാം.
ഒന്നുമറിയാതെ കടന്നുവരുന്ന പുതുവർഷത്തെ
എങ്ങനെ നിരാശപ്പെടുത്താനാകും.
ദിവസങ്ങൾ പച്ചയുടെയും വെളുപ്പിന്റെയും
ലോകത്തിൽ നിത്യവും മാറ്റങ്ങൾ വരുത്തുന്നു.
അവസാനം അങ്ങിങ്ങായി
വെണ്മയുടെ വീണുകിടക്കുന്ന മേഘക്കീറുകൾ പോലെ
ഉരുകിത്തീരാത്ത ശിശിരത്തിൻറെ
ഓർമ്മക്കുറിപ്പുകൾ മാത്രം ബാക്കിനിൽക്കുന്നു...
മലനിരകൾ മാസങ്ങൾക്കുശേഷം
ഇളംചൂടേൽക്കുന്ന ചൈത്രത്തിൻറെ മധ്യാഹ്നങ്ങൾ.
വെയിൽതെളിയുമ്പോൾ കുന്നിൻചെരുവുകളിൽ
മഞ്ഞുരുകിയ വെള്ളിയൊഴുക്കുകൾ കാണാവുന്നു
ഇന്നലെയുടെ കണ്ണീർചോലകൾ...
എങ്കിലും ഡിസംബറിലെ തണുത്ത മഞ്ഞും മഴയും
വല്ലാതെ കുളിർപ്പിക്കുന്നതാണ്.
കരിങ്കൽ മെനഞ്ഞ പാതയോരത്ത്
തലകുനിച്ചുനില്ക്കുന്ന മുളന്തണ്ടുകളിൽ
മഞ്ഞുകണങ്ങൾ അടർന്നുവീഴാൻ കൊതിക്കുന്നു.
ഇളവെയിലിൽ ഒന്നുതിളങ്ങാൻ തുടങ്ങുമ്പോഴേക്കും
നിലത്തുപതിക്കുന്ന തുള്ളികൾ എൻറെ സ്വപ്നംപോലെ
ചിലനേരം തണുപ്പിച്ചും ചിലനേരം...
ഈ ഡിസംബറിനെന്നും നീലനിറമാണ്
കണ്ണനെപോലെ ഇരുണ്ട നീലനിറം.
പാതയോരത്ത് വീണുകിടക്കുന്ന കൊഴിഞ്ഞപൂവുകൾ
ഇന്നലെയുടെ ബാക്കിപത്രമായി ഉണങ്ങിക്കിടക്കുന്നു.
ചുറ്റും കാറ്റുവിതറിയ കരിയിലകൾക്കെന്തോ ഒരു മൗനം...
എങ്കിലും എൻറെ പ്രിയപ്പെട്ട ഡിസംബർ
എനിക്ക് നിന്നെ വരവേൽക്കാതിരിക്കാനാവുന്നില്ല
നീയെപ്പോഴും നിറങ്ങളിൽ ജ്വലിച്ചു പടികടന്നുപോകുമ്പോൾ
ഞാനെന്നും നിറംമങ്ങി ഇവിടെ നില്ക്കുന്നുണ്ടാവും
നിന്നെയും കാത്ത്...
ഇനിയുമൊരു ഡിസംബറിനു കാതോർത്ത്....
.........................മനു.

No comments:
Post a Comment