Thursday, 1 December 2016

Ramshad Chennanath

അമ്മ
29/11/2016
************
സ്നേഹം വാരിക്കോരി മക്കളെ വളർത്തി വലുതാക്കി !
ഒടുവിൽ വാർദ്ദക്ക്യത്തിലേക്ക്‌ പോയപ്പോൾ അമ്മയൊരു കൊച്ചു കുഞ്ഞിനെ പോലെയായി.
അച്ചനമ്മമാർ ഇല്ല്ലാത്ത പലരും നികത്താനാവാത്ത ആ വിടവിനെ കുറിച്ചോത്ത്‌ വിതുബുന്നു!!
അനാഥരായ്‌ വളർന്നു വന്നവർ എന്നുമോർത്ത്‌ വിലപിച്ചിരുന്നതും അവരെ കുറിച്ചോർത്ത്‌ തന്നെ..
ഓരോ മാതാപിതാക്കളും ഒരുപാട്‌ സ്വപ്നം കണ്ടിരിക്കും തന്റെ കുഞ്ഞിനെ ഓർത്ത്‌
ഗർഭകാലത്തിന്റെ ആരംഭം മുതൽ കാണുന്ന ആ സ്വപ്നങ്ങൾക്ക്‌ ഒരു പാട്‌ ബുദ്ദിമുട്ടനുഭവിക്കേണ്ടി വന്നിരുന്നു !
അന്നൊന്നും ഒന്നുമറിയാതെ മക്കളായി നാം ഈ മണ്ണിൽ പിറവി എടുക്കുംബോൾ
പറഞ്ഞറിയിക്കാൻ പറ്റാത്ത വേദന അവർക്ക്‌ സമ്മാനിച്ചിരുന്നു!!
രാത്രിയെന്നോ പകലെന്നോ വിത്യാസമില്ലാതെ കിടന്നു കരയുബോൾ
ഉറക്കം കളഞ്ഞ്‌ അമ്മിഞ്ഞ നൽകി നെഞ്ജോട്‌ ചേർത്ത്‌ ഒരു ഗായിക അല്ലെന്നറിഞ്ഞിട്ടും താരാട്ട്‌ പാടിയിരുന്നു
അതു കേട്ട്‌ നാം ഉറങ്ങിയിരുന്നു!
സ്വന്താമായൊന്നും ചെയാൻ കഴിയാതെ കഴിഞ്ഞിരുന്ന ആ ബാല്യകാലത്ത്‌ ഒരറപ്പും വെറുപ്പും കൂടാതെ നമ്മുടെ എല്ലാകാര്യങ്ങളും അവർ ചെയ്തിരുന്നു!!
അവരുടെ മുഖമൊന്നു കുറച്ചു നേരത്തേക്ക്‌ കാണാതിരുന്നാൽ തേങ്ങി കരഞ്ഞിരുന്നു....
കാലചക്രം തിരിയുന്നതിനനുസരിച്ച്‌ ഒടുവിൽ നാം വളർന്ന് വലുതായപ്പോൾ. അവർ വാർദ്ദക്യത്തിലേക്ക്‌ പോയിരുന്നു!!
ഒന്നുമറിയാത്ത കൊച്ചു കുഞ്ഞുങ്ങളുടെ അവസ്ഥയാണൂ വാർദ്ദക്യം എന്ന ബോധം വളർത്തിവലുതാക്കിയ മക്കളിൽ പലരും മനസ്സിലാക്കാതെ ആ മാതാപിതാക്കളെ തല്ലി നന്നാക്കുന്ന ഒരു തലമുറ ഇന്ന് ഈ മണ്ണിൽ പിറവിയെടുത്തിരിക്കുന്നു!!!!
മാതാവിനെ തല്ലുന്ന വീഡിയോ
തെളിവടക്കം നൽകി പോലീസ്‌ കേസെടുത്തപ്പോഴും ഒരമ്മ പറഞ്ഞത്രെ അവരെന്നെ ഒന്നും ചെയ്തില്ല എന്ന്!!
മരണം വരെ സ്വന്തം കുഞ്ഞിനെ നല്ലതു മാത്രം വരണമെന്ന് ചിന്തിക്കുന്ന മാതാപിതാക്കളെ ദ്രോഹിക്കുന്ന മക്കളെ നിങ്ങൾ മറക്കരുത്‌ നിങ്ങളും നീങ്ങികൊണ്ടിരിക്കുന്നത്‌ ആ വാർദ്ദ്ക്യത്തിലേക്കാണു...
ദെയ്‌വം ആയുസ്സ്‌ നീട്ടി തരുകയാണെങ്കിൽ വാർദ്ദക്യം നാളെ നമ്മളെയും പിടികൂടുക തന്നെ ചെയുമെന്ന സത്യം മറന്നു പോകരുത്‌!
Ramshad Chennanath

No comments:

Post a Comment