അണിഞ്ഞൊരുങ്ങിയ അരയന്നം
കാക്കയ്ക്ക് മുന്നിൽ
അരയന്നത്തിനു പരിഹാസച്ചിരി ...
കാക്ക കണ്ണാടിക്കുമുന്നിൽ നിന്ന്
ചാച്ചും ചെരിച്ചും നോക്കി ..
"കറുപ്പാണോ എൻറെ വൈരൂപ്യം ?"
സങ്കടത്തോടെ തിരിഞ്ഞു നടന്നു
ഒരു കുമ്മായക്കൂട്ടിൽ ചാടി ....
നിറത്തിൻറെ പ്രശ്നം തീർന്നു
ഇനിയാ നടത്തം പഠിക്കണം
അരയന്നത്തിൻറെ പിന്നാലെ നടന്നു ..
സ്വന്തം നടത്തം മറന്നു ..അന്നനട കിട്ടിയുമില്ല ..
കുട്ടികൾക്കൊരു ഗുണപാഠം ...
No comments:
Post a Comment