.
എ. ഷറഫുദീ൯
കവിത
.
കവിത
.
മൊഞ്ചത്തി'
____________________
____________________
അവളുടെ നാടെനിക്കൊത്തിരി ഇഷ്ടമാ-
ണവിടെയാണവൾ വസിപ്പതല്ലോ!
അവളുടെ വാക്കുകൾ ഒത്തിരി മധുരമാ-
ഖൽബൊരു മധുര തടാകമല്ലോ!
കണ്ണിലായ് കരിമഷി എഴുതിടേണ്ട!
ചുണ്ടിലായ് ചായവും തേക്കവേണ്ട!
കൈകളിൽ മൈലാഞ്ചി ചാന്തു വേണ്ട!
ചന്തത്തിന്‍ ലോലാക്കും ചാർത്തിടേണ്ട!
ചില്ലിക്കൊടികളെ ചേലിലുമാക്കേണ്ട!
വാർമുടി കുലകളിൽ വാസന തേക്കേണ്ട!
അരിമുല്ല പല്ലിലായ് അഴകുവരുത്തേണ്ട!
മന്ദം നടക്കുമെൻ മന്ദാരപ്പൂവല്ലെ...
എന്താണുനിന്റെ മനസു കുറുകുവ-
തെന്നാലുമെന്നോട് ചൊല്ലുകില്ലേ?
പതിനാലാംരാവിലെ പൂനിലാപ്പെണ്ണേ നിൻ
കാർമുകിൽ തട്ടമൊന്നുയർത്തിടാമോ?
കണ്ണുകൾ നാണത്താൾ തിളങ്ങണല്ലൊ!
പുഞ്ചിരി നല്ലോണം വിളങ്ങണല്ലൊ!
ഖൽബിലെ കനകമേ ചൊല്ലിടാമോ
എന്നെ നിനക്കേറെ ഇഷ്ടമാണോ...!?
ണവിടെയാണവൾ വസിപ്പതല്ലോ!
അവളുടെ വാക്കുകൾ ഒത്തിരി മധുരമാ-
ഖൽബൊരു മധുര തടാകമല്ലോ!
കണ്ണിലായ് കരിമഷി എഴുതിടേണ്ട!
ചുണ്ടിലായ് ചായവും തേക്കവേണ്ട!
കൈകളിൽ മൈലാഞ്ചി ചാന്തു വേണ്ട!
ചന്തത്തിന്‍ ലോലാക്കും ചാർത്തിടേണ്ട!
ചില്ലിക്കൊടികളെ ചേലിലുമാക്കേണ്ട!
വാർമുടി കുലകളിൽ വാസന തേക്കേണ്ട!
അരിമുല്ല പല്ലിലായ് അഴകുവരുത്തേണ്ട!
മന്ദം നടക്കുമെൻ മന്ദാരപ്പൂവല്ലെ...
എന്താണുനിന്റെ മനസു കുറുകുവ-
തെന്നാലുമെന്നോട് ചൊല്ലുകില്ലേ?
പതിനാലാംരാവിലെ പൂനിലാപ്പെണ്ണേ നിൻ
കാർമുകിൽ തട്ടമൊന്നുയർത്തിടാമോ?
കണ്ണുകൾ നാണത്താൾ തിളങ്ങണല്ലൊ!
പുഞ്ചിരി നല്ലോണം വിളങ്ങണല്ലൊ!
ഖൽബിലെ കനകമേ ചൊല്ലിടാമോ
എന്നെ നിനക്കേറെ ഇഷ്ടമാണോ...!?
.
No comments:
Post a Comment