പത്തുരൂപ സ്വന്തമായി വേണം എന്ന് തോന്നാത്ത നിർവികാരത പൊതിയുകയാണ് .ജീവിതത്തിൽ ഇനി ഒന്നും നേടാനില്ല .സങ്കടപെരുമഴയിൽ നനഞ്ഞു ...സങ്കടപെരുമ്പുഴയിൽ ഒഴുകിയൊഴുകി ...സങ്കടപ്പെരുങ്കടലിൽ മുങ്ങിപ്പൊങ്ങി എൻറെ ദിനങ്ങൾ .ദിവസങ്ങൾക്കു ശേഷം തൂലിക വിരൽത്തുമ്പിൽ മനസ്സ് ശൂന്യം ..ജീവിതം കടങ്കഥയായി ബാക്കി .വേദനയുടെ ചാരം മൂടിക്കിടക്കുന്ന ഓർമ്മകളായി തീർന്നവ .തുലാമഴ...പെയ്യാതെ വൃശ്ചികത്തിലെത്തി മഴയില്ലാത്ത ...മഞ്ഞില്ലാത്ത തെളിഞ്ഞ വെയിൽ പോലുമില്ലാത്ത ദിനങ്ങൾ ...ചെടികൾ പൂക്കാൻ മടിക്കുന്നു .ഋതുക്കൾ മറന്ന കാലം .നമ്മെ എന്താണ് കാത്തിരിക്കുന്നത്
No comments:
Post a Comment