Wednesday, 30 November 2016

Shamsu Pooma

സായാഹ്ന വെയിൽ ച്ചൂട്‌ ........
"""""""""""""""""""""""""""""
കല്ലായി പുഴയുടെ ഓളങ്ങളെ തഴുകി വരുന്ന
കാറ്റിന് ഉപ്പിന്റെയും ,മധുരത്തിന്റെയും ഗന്ധം
ഉണ്ടാവും.കാരണം അതിഥികളെയും ആതിഥേയരെയും ഒരുപോലെ സ്വീകരിച്ച കല്ലായിപ്പുഴക്ക് ഒരുപാട് കഥകൾ പറയാൻ ഉണ്ട്.
കല്ലായിപാലത്തിന്റെ കൈ വഴികളെ പിൻതളികൊണ്ടു കാർ മെല്ലെ മുന്നോട്ടു നീങ്ങുകയാണ്.പടിഞ്ഞാറൻ ആകാശത്തു സിന്ദൂരം വാരിവിതറികൊണ്ട് അസ്തമയസൂര്യൻ
തന്റെ അന്നത്തെ ദൗത്യം കഴിഞ്ഞു കുടുംബമണ
യാൻ പോവുകയാണ്.ഞാനും അതുപോലെ തന്നെ.
റോഡരികിൽ ഭംഗിയായി അട്ടിയിട്ടിരിക്കുന്ന മരക്കൂട്ടങ്ങൾ കണ്ടപ്പോൾ ഗതകാലസ്മരണകൾ
മനസ്സിലേക്ക് മന്ദമന്ദം കയറി വരാൻ തുടങ്ങി.അതിൽപെട്ട ഒരു സംഭവം പറയാം.
ഖാദറിന്റെ
വറുത്ത കടലയും കൊറിച്ചുകൊണ്ടു
വൈവിധ്യമുള്ള തമാശകളും പറഞ്ഞു മരമില്ലിലെ അട്ടിയിട്ട തടികളിൽഇരുന്നു വട്ടമേശ സമ്മേളനം നടത്തുകയാണ് ഞങ്ങൾ ബാല്യകാല സുഹൃത്തുക്കൾ അഞ്ചു പേർ.
ഇപ്പോൾ പലരും വ്യത്യസ്ത മേഖലയിൽ ആണെങ്കിലും മൂന്നുമാസം കൂടുമ്പോഴെങ്കിലും ഒത്തുചേരണം എന്ന് നിർബന്ധം ആണ് എല്ലാവർക്കും.
അഞ്ചു പേരും വ്യത്യസ്ഥ സ്വഭാവ ഗുണമുള്ളവർ
ഒരുത്തൻ ,കഥയെഴുത്തും ,പ്രസംഗങ്ങളുംആയി ,നടക്കുന്നു .മറ്റൊരുവൻ പഠിപ്പിൽ
മാത്രം ശ്രദ്ധ .. കയ്യിലൊതുങ്ങാത്ത ഡിഗ്രിയുമായി
നടക്കുന്നു.കോർപ്പറേഷനിൽ സ്വീപ്പറായി നിത്യ വേതനത്തിന് ജോലി നോക്കുന്നു വേറൊരാൾ.
നാലാമത്തെ ആൾക്ക് വൻ ബിസിനസ്സ് ,അത്യാവശ്യം പണമുള്ളവൻ .ഇനി
അഞ്ചാമന്റെ കാര്യം നോക്കുകയാണെങ്കിൽ പോക്കിരി , അത്യാവശ്യം
ഗുണ്ടാ പണിയും ഒക്കെയായി നടക്കുന്നു.
ആകാശത്തിനു കീഴിലുള്ള എന്തും ഞങ്ങളുടെ ചർച്ചയിൽ വരും .മുന്നൊരുക്കങ്ങൾ ഇല്ലാത്ത പതിവുസംസാരത്തിനടയിൽ അന്ന് വന്ന വിഷയം പരസ്ത്രീ ഗമനം ആയിരുന്നു .രണ്ടുപേർ അതിൽ പയറ്റിതെളിഞ്ഞവർ എന്ന് വീരവാദം മുഴക്കി .
"എന്നാൽ നീയൊരു ചൂടുള്ള കഥ പറയെടാ "ഒരുത്തൻ പ്രോത്സാഹിപ്പിക്കുന്നു .ഞാൻ പറയാം എന്ന് മറ്റവൻ .
"വേഗം പറയ് "
വിഷയം സ്ത്രീ സംഗമം ആയതിനാൽ കേൾക്കാൻ എല്ലാവര്ക്കും അക്ഷമ ,
'നവമാധ്യമത്തിലെ കൂട്ടുകാരി ' എന്ന തലക്കെട്ടോടെ ഞാൻ കഥ പറയാൻ ആരംഭിച്ചു .
എന്റെ കൂട്ടുക്കാരിക്ക് അന്പത്തിയെട്ടു വയസ്സുണ്ട് .സർക്കാർ ഉദ്യോഗത്തിൽ നിന്നും വിരമിച്ച സ്ത്രീ .നിങ്ങൾ കരുതുന്ന പോലെയല്ല .പ്രണയത്തിനും ,കാമത്തിനും പ്രായമോ ,ജാതിയോ ,മതമോ ഒന്നും ഇല്ല .
"അതെന്തേലും ആകട്ടെ .നീ കാര്യം പറ .ഇതൊക്കെ അല്ലേ കേൾക്കേണ്ടത് .അയ്യായിരമോ ,പതിനായിരമോ കൊടുത്താൽ കിട്ടുന്ന കഥയല്ല യഥാർത്ഥ ലൈംഗികാനുഭവത്തിന്റെ സ്വാദ് അനുഭവിച്ചത്‌ പറയു "
ആകാംഷ കൊണ്ട് ഇരിക്കപൊറുതി മുട്ടിയ കൂട്ടുകാർ .
"അടങ്ങു മക്കളെ ,അത് തന്നെയല്ലേ പറഞ്ഞു വരുന്നതും ." എന്ന് ഞാനും.
ഞാൻ ഒന്നുകൂടി മരഅട്ടിയിൽ അമർന്നിരുന്നു.ഒരു തയ്യാറെടുപ്പോടെ,
തികഞ്ഞ മദ്യപാനവും ദുർനടപ്പും കാരണം സർവീസിലിരിക്കെ തന്നെ ഭർത്താവ് മരണപ്പെട്ട അവരുടെ പിന്നെയുള്ള ജീവിതം മക്കൾക്ക് വേണ്ടിയായിരുന്നു .ജോലിതേടി മക്കൾ വിദേശത്തുപോയതോടെ കൂട്ടിനു കുമിഞ്ഞുകൂടിയ പണമല്ലാതെ അവർക്കു ഒന്നുമുണ്ടായില്ല .മക്കളോട് സംസാരിക്കുന്നതിനു വേണ്ടിയാണ് അവർ ആദ്യമായി ഒരു സോഷ്യൽ മീഡിയയിൽ അംഗമാവുന്നതു .ഏകാന്തതയുടെ മടുപ്പിൽ അവർ പിന്നെ അതിലേക്കു മുങ്ങാം കുഴി ഇടുകയായിരുന്നു .
എങ്ങിനെയോ ഒരു വേളയിൽ ലഭിച്ച ഞങ്ങളുടെ സഹൃദം വളരാൻ പിന്നെ കുറഞ്ഞ സമയമേ വേണ്ടിവന്നുള്ളൂ .
ഫോൺ വിളിയും ,ചാറ്റിങ്ങും ഇടതടവില്ലാതെ നടന്നു .ഒരിക്കലും പിരിയാൻ പറ്റാത്ത മാനസിക അടുപ്പം .ഒരിക്കൽ അവർ എന്നോട് ചോദിച്ചു ."എന്റെ ഈ പ്രായവും രൂപവും കണ്ടിട്ടും എന്തേ എന്നോട് ഇങ്ങിനെ തോന്നാൻ "
"എനിക്ക് നിങ്ങളോട് യാതൊരു വിധ ലൈംഗികാഭിനിവേശവും ഇല്ല.പക്ഷെ ,എനിക്കാ മടിയിൽ തലവെച്ചു കിടക്കണം "
മറുതലക്കൽ മനം മടുത്ത പോലൊരു മൂളൽ കേട്ടു.
ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടേയിരുന്നു .ഫോൺ വിളിയും ചാറ്റിങ്ങും തുടർന്ന് പൊയ്ക്കൊണ്ടിരുന്നു .ഒരു ദിവസം എനിക്ക് എറണാകുളത്തൊരു മീറ്റിംഗിങ്ങിൽ പങ്കെടുക്കേണ്ടതായി വന്നു .ഞാൻ അവരെ വിളിച്ചു പറഞ്ഞു "എറണാംകുളത്തൊരു മീറ്റിങ്ങ് ഉണ്ട് .സൗകര്യപ്പെടുമെങ്കിൽ കാണാം ."
"കാണാം " സാധാരണ മട്ടിലൊരു മറുപടി കിട്ടി .
എനിക്ക് കൂടുതൽ ആകാംഷയോ ,കൊതിയോ ഒന്നും തോന്നിയില്ല .പറഞ്ഞ വാക്ക് പാലിക്കുന്നതിന് വേണ്ടി രണ്ടുമണിക്കൂർ മുന്നേ അവിടെ എത്തി .
ചുമ്പന സമരങ്ങളെക്കൊണ്ടും ചുമ്പനങ്ങളെ കൊണ്ടും കോരിത്തരിച്ച ഹൈക്കോടതി മുതൽ രാജേന്ദ്ര മൈതാനം വരെയുള്ള മറൈൻ ഡ്രൈവിന്റെ കാൽനട പാതയിലൂടെ ഞാൻ നടന്നുകൊണ്ടേയിരുന്നു .
പെട്ടന്ന് പോക്കറ്റിൽ കിടന്ന മൊബൈലിൽ നിന്നും മണിനാദം മുഴങ്ങി .ഞാൻ ഫോണെടുത്തു ."ഹലോ"
മറുതലക്കൽ നേർത്ത ശബ്ദം ."ഞാൻ റെയിൽവേ സ്റ്റേഷനിൽ എത്താറായി .എവിടെ വരണം "
മറൈൻ ഡ്രൈവിലെ നടപ്പാതയിലൂടെ ഞാൻ ഉലാത്തുകയാണ് .ഇങ്ങോട്ടു വരൂ .തീവണ്ടിയുടെ ചൂളം വിളി മൊബൈലിലൂടെ നേർത്തു നേർത്തു വന്നു . അതുകേട്ടപ്പോൾ എനിക്ക് മനസ്സിലായി എന്തോ ഓർത്തുകൊണ്ട് അല്പം വൈകിയാണ് അവർ ഫോൺ കട്ട് ചെയ്തത് എന്ന് .
ആകാംഷ ഒട്ടും തന്നെ ഇല്ലാതെ ഞാൻ നടത്തം നിർത്തി .ഒരുഭാഗത്തു നിന്നുകൊണ്ട് അറബിക്കടലിലെ തിരമാലകളോട് സല്ലപിക്കുന്ന, കൊച്ചി കായലിലെ കുഞ്ഞോളങ്ങളെ
തഴുകിയൊഴുകി കായല്‍പ്പരപ്പിലൂടെ പോകുന്ന ബോട്ടുകളിൽ കമിതാക്കൾ എന്ന് തോന്നിപ്പിക്കുന്നവരുടെ നർമ്മസല്ലാപങ്ങൾ ആസ്വദിച്ചു. വീണ്ടും കിളിനാദം .അവർ തന്നെ .നിൽക്കുന്ന സ്പോട് കൃത്യമായി പറഞ്ഞുകൊടുത്തു .അടുത്തെത്തിയ ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത ആ പെൺസുഹൃത്തിനു നേരെ എന്റെ കൈകൾ നീണ്ടു .യന്ത്രികമെന്നോണം ആ കൈകളും എന്റെ നേർക്ക് നീണ്ടു .ആദ്യമായി കിട്ടുന്ന ഒരു സ്പര്ശനം പോലെ അവരെന്റെ കൈകകളെ മുറുകെ പുണർന്നു .
മറൈൻ ഡ്രൈവിന്റെ അരികിൽ നിൽക്കുന്ന തരുക്കളിൽ നിന്നും കേൾക്കുന്ന മർമരത്തിനു പോലും ഏതോ പ്രണയഗാനങ്ങളുടെ ശീലുണ്ടായിരുന്നു .കായലിലേക്കും നോക്കി ഒട്ടിച്ചേർന്നു ഞങ്ങൾ നടന്നു .ഇടയ്ക്കു മൗനത്തെ ഞാൻ ഭഞ്ജിച്ചു ."ഇനി എന്താണ് പ്രോഗ്രാം ?"
"ഇന്ന് നിന്റെ കൂടെ .അതിനല്ലേ ഞാൻ വന്നത് ."
നടന്നു നീങ്ങി തൊട്ടടുത്ത ഓട്ടോയിൽ കയറി അവർ ഏതോ ഹോട്ടലിന്റെ പേരുപറഞ്ഞു .കൂടുതൽ ശ്രദ്ധ ഞാനതിൽ കൊടുത്തിരുന്നില്ല അപ്പോൾ .
ഓട്ടോയിൽ നിന്നും ഇറങ്ങി നേരെ സ്യൂട്ടിലെക്കു .ആഡംബരങ്ങൾക്ക് ഒട്ടും കുറവില്ലാത്ത സ്യൂട്ട. ശീതീകരിച്ച മുറിയിൽ കണ്ണിൽ കണ്ണിൽ നോക്കിയിരിക്കുമ്പോൾ അവരുടെ കണ്ണുകളിൽ ഒരു വജ്ര തിളക്കം ഞാൻ കണ്ടു .
സമയം നേർത്തു നേർത്തു വന്നു .രണ്ടുപേരിൽ നിന്നും അപരിചിത്വത്തിന്റെ മേൽക്കുപ്പായം അഴിഞ്ഞു വീണു .ഏതോ ഒരുനിമിഷത്തിൽ എന്റെ കണ്ണ് വാച്ചിൽ ഉടക്കി .ഞാൻ ചോദിച്ചു ."സമയം ഒൻപതു കഴിഞ്ഞു .എന്തെങ്കിലും കഴിക്കേണ്ടേ?"
"വേണം "
ചപ്പാത്തിയും ചിക്കെൻ ഫ്രൈയും പോരെ എന്നുഞാൻ ചോദിച്ചു .എന്നെ പോലും ഞെട്ടിച്ചു കൊണ്ട് രണ്ടു ബോട്ടിൽ ബിയറിനും അവർ ഓർഡർ ചെയ്തു .
ഭക്ഷണം കഴിച്ചു കഴിഞ്ഞു .ഭക്ഷണ വേസ്റ്റും കാലിയായ ബീയർ കുപ്പിയും റൂം ബോയ് മടക്കി കൊണ്ടുപോയി .ഞാൻ വാതിൽ ബോൾട്ടിടാൻ പോയപ്പോൾ അവർ ബാത്റൂമിലെ വാതിൽ തുറന്നു .
വീണ്ടും മുഖാമുഖം വന്നിരുന്നു .സംസാരം നീണ്ടുനീണ്ടുപോയി .എന്നെകുറിച്ചും അവരുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും ഞങ്ങൾ ഒരുപാട് സംസാരിച്ചു .സമയം പന്ത്രണ്ടോടക്കുന്നു .ഉറങ്ങേണ്ടേ ഞാൻ ചോദിച്ചു .
"ഉറങ്ങണോ?"ഉത്തരത്തിനു പകരം ഒരു മറുചോദ്യം അവരും ചോദിച്ചു .
"ങും"ഞാനൊന്നു നേർത്തു മൂളി .
"എന്നാൽ എന്റെ മടിയിൽ കിടന്നോ ,നിന്റെ ആഗ്രഹമല്ലേ...?"
ഞാനൊന്നു ചെറുതായി അമ്പരന്നു .ആഗ്രഹം ഉണ്ട് .എങ്കിലും ചെറിയൊരു ലജ്ജ എന്നിൽ പ്രവേശിച്ചു .എന്റെ കൈപിടിച്ചു അവർ ആമടിയിൽ എന്നെ കിടത്തി .രണ്ടു കട്ടിലുകൾ ഉണ്ടെങ്കിലും ഒന്ന് അനാഥമായി ആ ശീതീകരിച്ച മുറിയിൽ കിടന്നു .
അവരുടെ കൈവിരലുകൾ എന്റെ മുടിയിഴകളിലൂടെ ഇഴഞ്ഞു നടന്നു .
ഏതോ മേൽക്കൂരകളിൽ ചേക്കേറിയ ഇണപ്രാവിന്റെ നേർത്തൊരു മൂളൽ അവരിൽ നിന്നും എത്തി .ഞാൻ എന്നെത്തന്നെ മറന്നിരുന്നു അപ്പോഴേക്കും .
രാപ്പുള്ളുകൾ പോലും നിശബ്ദമായിരിക്കുന്ന ഈ നിശീഥിനിയിൽ ഞങ്ങൾ ഉറങ്ങിയില്ല .തനുവും മനവും ഒരുപോലെ ഒന്നായിക്കഴിഞ്ഞു .പതിനെട്ട് വർഷത്തിന്റെ ഒറ്റപ്പെടൽ ആ ഒരൊറ്റ രാത്രിയിൽ അലിഞ്ഞില്ലാതായി ..അഗ്നിസ്ഫുലിംഗങ്ങൾ കെട്ടടങ്ങിയ ചിതയിലേക്ക് ഇറ്റു വീഴുന്ന മഴത്തുള്ളികൾ പോലെ അവരുടെ നെറ്റിയിൽ നിന്നും എന്റെ മാറിലേക്ക് വിയർപ്പു തുള്ളികൾ പതിച്ചുകൊണ്ടിരുന്നു .
ശരിക്കും ഒന്ന് കണക്കെടുക്കുകയാണെങ്കിൽ പല രീതിയിലുള്ള സ്ത്രീകളെ ഞാൻ അനുഭവിച്ചിട്ടുണ്ട് .എങ്കിലും ഇതെന്തോ എന്നിൽ മായാതെ കിടക്കുകയാണ് .തന്നിൽ അടഞ്ഞു കൂടിയിരുന്ന ആ വികാരം പടർന്നു കയറാൻ പറ്റിയ ഒരു മരം കിട്ടിയപ്പോൾ കാട്ടുവള്ളിയെ പോലെ അവർ പടർന്നുകയറി .
പറഞ്ഞു നിർത്തിയപ്പോഴും അവന്റെ കണ്ണുകളിൽ അന്നത്തെ ആ ആനന്ദത്തിന്റെ അനുഭൂതി ഞങ്ങൾക്ക് കാണാമായിരുന്നു .അതിനാൽ തന്നെ അവനെ അവിശ്വസിക്കേണ്ട കാര്യവും ഞങ്ങൾക്കില്ലായിരുന്നു .
ഓർമ്മകളുടെ വാതായനം അടച്ചപ്പോഴേക്കും എന്റെ കാർ മെല്ലെ വീടിന്റെ ഗെയ്റ്റിനരികിൽ എത്തിയിരുന്നു .അടുത്തൊരു ഒഴിവുദിനത്തിനും അതിൽ വരുന്ന വിഷയത്തിനും കാതോർത്തു കൊണ്ട് ഞാൻ പൂമുഖത്തേക്കു കയറി .
ശുഭം

ഷംസുപൂമ

വി കെ ആർ

ഒറ്റക്കാകുമ്പോൾ ഒക്കെ ഉറക്കെ നിലവിളിക്കണം 
ഓടി കൂടിയവരെ നോക്കി അട്ടഹസിക്കണം

Jamaludheen Jamaludheenchennara

ഓർമ്മകൾ മഞ്ഞുതുള്ളികൾ
ലാടവെെദ്യന്റെ കെെയിൽനിന്നും രണ്ടുരൂപകൊടുത്തുവാങ്ങി ഇറയത്തുവച്ച മയിൽപ്പീലിത്തൂവൽ വിസ്മൃതിയുടെ ഭാണ്ഡക്കെട്ടിൽ മറഞ്ഞുകിടന്നിരുന്ന നനുത്തഓർമ്മകൾ വീണ്ടും ഉയിർത്തെ
ഴുനേൽക്കാൻ വിശ്വനാഥന് കാരണമായി.
ഒരിക്കലും മറക്കാതിരിക്കാൻവേണ്ടിമാത്രം മനസ്സിന്റെ ഏറ്റവും പുറത്തെ അറയിൽ
സൂക്‌ഷിച്ചുവച്ച പൊന്നണിഞ്ഞസ്വപ്നങ്ങൾ,ജിവിതത്തിന്റെ കൂർത്തുമൂർത്ത യാഥാർത്ഥ്യങ്ങളാൽ മാഞ്ഞുപോവുകയോ മറഞ്ഞുകിടക്കുകയോ ചെയ്യുക സ്വാഭാവികമാണ്. പിന്നീട് വെറുതെയിരിക്കുമ്പോൾ നാം ആവശ്യപ്പെടാതെതന്നെ ചിറകുകുടഞ്ഞ് എഴുനേറ്റുവരുന്ന ഓർമ്മപ്പക്ഷിയുടെ ചെറുനഖങ്ങളേറ്റുണ്ടാവുന്ന നനുത്ത സുഖകരമായ വേദന ജീവിതത്തിലുണ്ടാവുന്ന അവാച്യമായ അനുഭൂതികളിലൊന്നായിരിക്കും. ഒരുനിമിഷംകൊണ്ട് മനസ്സിന്റെ അഭ്രപാളികളിൽ തെളിഞ്ഞുവരികയും
അല്പനേരത്തേക്കെങ്കിലും കണ്ണിലിത്തിരി നനവും, മനസ്സിലിത്തിരി
കുളിർമയും നല്കുന്നവയുമായിരിക്കും
ഗതകാല ജീവിതസ്പന്ദനങ്ങളിൽ മിക്കതും. സപ്തവർണ്ണങ്ങളിൽ മിന്നിത്തിളങ്ങുന്ന ഈ മയിൽപ്പീലിത്തൂവലും വശ്വനാഥന്റെ കണ്ണിൽ ഇത്തിരി നനവ് പടർത്താതിരുന്നില്ല.
പലരുടേയും കുഞ്ഞുനാളിലെ പ്രണയം പോലെത്തന്നെ വി
ശ്വനാഥന്റെ പ്രണയം തുടങ്ങുന്നതും
ഒരുതുണ്ട് മയിൽപ്പീലിയിൽനിന്നായിരുന്നു.
വിശ്വനാഥൻ മൂന്നാംക്ലാസ്സിൽ പഠിക്കുന്ന കാലം. അന്ന് വിശ്വനാഥന് ഒരു കുട്ടിയോട് പ്രണയമുണ്ടായിരുന്നു.ഇത്രയും ചെറുപ്പത്തിൽ പ്രേമിക്കുമോ എന്നുചോദിച്ചാൽ,,ഉണ്ടായിരുന്നു എന്ന്
വിശ്വനാഥന് മനസ്സിലായത് അവൻ കുറേക്കൂടി വലുതായപ്പോഴാണ്. ഓർമ്മകൾ ചികഞ്ഞടുക്കുമ്പോൾ ബാല്യകാലജീവിതം വിശ്വനാഥന് മനസ്സിലാക്കിക്കൊടുക്കുന്നത് അന്നുമുതലെ താനവളെ സ്നേഹിച്ചിരുന്നു എന്നാണ്.
സ്ലേറ്റുകഷണം തറയിലുരച്ചുണ്ടാവുന്ന
സ്ലേറ്റുപൊടി പുസ്തകത്താളുകൾക്കിടയിൽ വാരിവെച്ച് അതിന്നുമുകളിൽ മയിൽപ്പീലി വെക്കുമ്പോൾ ഷെറി ചോദിച്ചു.
''എന്തിനാ വിശ്വാ മയിൽപ്പീലിക്ക് ഇത്രേം സ്ലേറ്റ്പൊടി?.''
''ന്റെ മയിൽപ്പീലി പ്രസവിക്കാനായതാ. തോനെ സ്ലേറ്റുപൊടി കൊടുത്താലെ തോനെ കുട്ട്യോളുണ്ടാവു.'' വിശ്വൻ മറുപടി പറഞ്ഞു.
''ന്നെട്ട്..തോനെ ചോറ് തിന്നിട്ട് ന്റെമ്മ മോനുട്ടനെ മാത്രാല്ലൊ പെറ്റത്?.
''അതിന് മ്മെളൊക്കെ മന്ഷരല്ലേ? ...മ്മെളെപ്പോലേണോ മയിൽപ്പീലി ?. ഇയ്യൊരു ബ്ലൂസാ..! ..നിനക്കൊന്നും അറീല.''
എല്ലാം അറിയുന്നവനെപ്പോലെ
വിശ്വം പറഞ്ഞപ്പോൾ ഷെറി തന്റെ കുട്ടിക്കണ്ണുകളോടെ അവന്റെ ചുണ്ടിലേക്കുതന്നെ നോക്കിയിരുന്നു.വിടർന്നുനില്ക്കുന്ന
അവളുടെ നീലക്കണ്ണുകളുടെ പ്രകാശം
അവന് വല്ലാതെ ഇഷ്ടമായി.അവൻ അവളുടെ കണ്ണുകളിലേക്ക് കൗതുകത്തോടെ നോക്കിക്കൊണ്ട് ചോദിച്ചു.
''നിനയ്ക്ക് വേണോ പ്രസവിക്കാനായ ഒന്നിനെ?.''
അവൾ ചിരിച്ചുകൊണ്ട് തലയാട്ടി.സന്തോഷംകൊണ്ട് അവളുടെ കവിളിൽ ഒരു നുണക്കുഴി വിരിഞ്ഞു.
ആ നുണക്കുഴിയിൽ വേണമെങ്കിൽ
ഒരു കുഴിയാനയ്ക്ക് ഒളിച്ചിരിക്കാം.
വിശ്വത്തിന്റെ കെെയിൽനിന്നും മയിൽപ്പീലി വാങ്ങുമ്പോൾ അവളാ കാതിൽ സ്വകാര്യമായിപ്പറഞ്ഞു.
''നിനയ്ക്ക് ഞാൻ നാളെ ഓർക്കാമ്പുളി കൊണ്ടത്തരാട്ടോ?..
അതുകേട്ടപ്പോൾ വിശ്വത്തിന്റെ നാവിൽ വെള്ളമൂറി.
ആ സംഭവത്തിന്ശേഷം വിശ്വത്തിന്റെ കെെയിലുള്ള ഏതു സാധനത്തിന്റേയും ഒരുപങ്ക് ഷെറിക്കായിരുന്നു.അതുപോലെത്തന്നെ ഷെറിയുടെ കെെയിൽനിന്നും.എല്ലാവർക്കും കറുകയില പെൻസിലിനു നല്കുമ്പോൾ
വിശ്വം അവൾക്ക് മാത്രം വെറുതെ കൊടുക്കും. സ്കൂളിൽ ഉപ്പുമാവിന്റെ
ലീഡർ മുബാറക്ക് വിശ്വത്തിന്റെ കൂട്ടുകാരനായിരുന്നു, അതുകൊണ്ടുതന്നെ മറ്റുള്ളവർക്ക് കിട്ടുന്നതിനേക്കാൾ കൂടുതൽ ഉപ്പുമാവ്
വിശ്വത്തിനു കിട്ടുമായിരുന്നു.കിട്ടുന്ന ഉപ്പുമാവിന്റെ പകുതി അവൻ അവൾക്ക് വേണ്ടി മാറ്റിവെക്കുക പതിവായിരുന്നു.അവൾക്ക് ഉപ്പുമാവ്
വളരെ ഇഷ്ടമായിരുന്നു.
എൽ പി സ്കൂളിൽനിന്നും ആ ഇഷ്ം യു പിയിലേക്കും വളർന്നു.എെസുകാരൻ അയ്യപ്പന്റെ
ഉന്തുവണ്ടിയിൽ നിന്നും വിശ്വം സ്ഥിരമായി എെസ് വാങ്ങിക്കും.ചിരവ പോലെയുള്ള ഒരു സാധനത്തിൽ എെസുരച്ച് അതിന്റെ കൃസ്റ്റലിൽ സർബത്തോ അല്പം മോരോ ഒഴിച്ചുതരും. ഇരുപത്തഞ്ചു പെെസയാണ് വില.ഷെറിക്കിഷ്ടം എെസിൽ മോരൊഴിച്ച് അതിൽ മുളകുപൊടിയും ഉപ്പും ചേർത്ത് കഴിക്കുന്നതാ. അവളുടെ ഇഷ്ടംനോക്കി വിശ്വം എന്നും മോരൊഴിച്ച എെസുമാത്രം വാങ്ങി.എെസു വാങ്ങിക്കഴിഞ്ഞാൽ
മറ്റുകുട്ടികളിൽനിന്നുംമാറി അടുത്തുള്ള മെെലാഞ്ചിക്കാട്ടിന്റെ അടുത്തേക്ക് പോകും.അവിടെ ഷെറി അവനേയും കാത്തുനിൽക്കുന്നുണ്ടാവും.
ഒരു ദിവസം എെസുമായിച്ചെന്നപ്പോൾ ഷെറിയുടെ
മുഖത്ത് വല്ലാതെ പരിഭവം ഘനീഭവിച്ചു
നില്ക്കുന്നുണ്ടായിരുന്നു.അവൻ സ്പൂൺകൊണ്ട് എെസ് കോരിയെടുത്ത് അവൾക്ക് നേരെ നീട്ടി.
അവൾ കെെ നീട്ടാതെ മുഖംവീർപ്പിച്ച്
നിന്നപ്പോൾ അവന്ന് സങ്കടമായി.
''ന്തേ..നിനക്കെന്നോട് പിണക്കാണോ?.''
അവൻ വിഷാദത്തോടെ ചോദിച്ചു.
''അല്ല..''
അവൾ തലയിളക്കി.
''പിന്നെന്താ..നീ എെസ് വാങ്ങാത്തത?.''
''നീയെന്തിനാ എെസിൽ തുപ്പീത്?.''
അതുകേട്ടപ്പോൾ അവൻ കളിയാക്കിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
''നീയെപ്പഴും ബ്ലൂസാ..തുപ്പിയ എെസ്
ഞാന്‍ നിനയ്ക്ക് തര്വോ?''.
''ഞാന്‍ കണ്ടല്ലോ ,വിശ്വം എെസിൽ തുപ്പുന്നത്?.''
അവൾ പരിഭവത്തോടെ പറഞ്ഞു.
''ഞാൻ തുപ്പീതല്ല.തുപ്പിയപോലെ കാണിച്ചതാ. ആ കൊതിയന്മാരെന്നോട്
എെസ് ചോദിച്ചപ്പോ. അവർക്ക് കൊടുത്താൽ നിനയ്ക്ക് തരാൻ ബാക്കിയുണ്ടാവോ?.അപ്പോ തുപ്പീത്പോലെ കാണിച്ചതാ.അതോണ്ടാ പിന്നാരും ചോദിക്കാഞ്ഞത്.''
ചിരിയിൽപൊതിഞ്ഞ അവന്റെ വാക്കുകൾകേട്ടപ്പോൾ ഷെറിയുടെ കണ്ണുകൾ വിടർന്നു.അവൾ കെെ നീട്ടി.എെസ് തിന്നുന്നതിന്നിടയിൽ അവൾ ചോദിച്ചു .
''വിശ്വത്തിന് അത്രക്കിഷ്ടാ..ന്നേ?''.
'' ഉും.''
''ന്താ ...ഇഷ്ടം?.''
''നിന്റെയീ കുപ്പിവളയിട്ട കൊലുന്നനെയുള്ള കെെയും,വലിയ കണ്ണും,നീണ്ട മുടിയും...പിന്നെ...പിന്നെ...'''
അവൻ പറയാൻമടിച്ചുനിന്നപ്പോൾ
അവൾക്ക് വല്ലാത്ത ആകാംക്ഷയായി,തുടർന്നുകേൾക്കാൻ.
തുടരും

Harish Natraj


Ansari Kouzari

അനീതി നടക്കുമ്പോൾ നിങ്ങൾ നിക്ഷ്പക്ഷരാണെങ്കിൽ നിങ്ങൾ അക്രമിയുടെ പക്ഷത്താണ്.

Prasanna Surendran


വിമൽ വനജാ സുരേന്ദ്രകുമാർ

" ചിലപ്പോൾ..."
"നാടായ നാട്ടിലെ നായകൾ
കാടായ കാടാക്കി മാറ്റാൻ
വീടായ വീടുകൾ കേറുന്നൂ
പാടാത്ത പാട്ടുകൾ പാടിയും
വേണ്ടാത്ത വേലകൾ ചെയ്തും
പടവെട്ടിയും തമ്മിൽ തല്ലിച്ചും
കീഴ്പ്പെടുത്താൻ തുനിഞ്ഞാൽ
കീഴ്പ്പെടുവാനുള്ളതോ നിന്നിലെ
സ്വാർത്ഥമാം മൗലീകാവകാശങ്ങൾ!
ഏറെമുട്ടിയാലും മുള്ളുവാൻപോലും
ഭയപ്പെട്ടിടുന്നുണ്ടേറെ, പേപിടിച്ചോരീ
നായ്ക്കളെങ്ങാനും വന്നുപോയേക്കാം
ന്യായങ്ങളന്യായമാകും നയങ്ങളുമായ്.
ചാണകമിടുമളവിനും കണക്കുമായ്
മൃഗങ്ങളിവിടം ഭരിക്കും നാടായാൽ
അമേദ്യം പുറംതള്ളുവാനും വരാം,
നിയമമെഴുതിവയ്ക്കും നികുതികൾ
കണക്കിനപ്പുറമായാലതിനും വരാം
നാളെകൾ നിങ്ങളെ കാത്തിരിക്കുന്നൂ."
- വിമൽ വനജാ സുരേന്ദ്രകുമാർ

Sreed Suresh

അപൂര്‍വ്വ ബന്ധങ്ങള്‍...............ഇണങ്ങിയും പിണങ്ങിയും
Photo Sreed Suresh

Tuesday, 29 November 2016

Lijeesh Pallikkara

'' അവനീശതവേണമാഢ്യനുർവീ-
ധവനാശിപ്പതു ചക്രവർത്തിയാവാൻ
അവനോ ഭുവനാധിപത്യലുബ്ധൻ
ശിവനേ മർത്യനു തൃഷ്ണ തീരലുണ്ടോ ?"
അത്യാഗ്രഹം മനുഷ്യന്റെ കൂടെപ്പിറപ്പാണ് . ഓരോ സ്ഥാനത്തു ചെന്നുചേരുമ്പോഴും അവന്റെ ആഗ്രഹം അതിനപ്പുറം കടക്കാനാണ് . പ്രഭുവിന് രാജാവാകണം , രാജാവിന് ചക്രവർത്തിയാക്കണം, ചക്രവർത്തിയോ ? ലോകം മുഴുവൻ അടക്കി ഭരിക്കാൻ കൊതിക്കുന്നു . ഉള്ളതുകൊണ്ട് തൃപ്തിയടയാനല്ല , കൂടുതൽ കൂടുതൽ ആഗ്രഹിച്ച് മനസ്സ് അസ്വസ്ഥമാക്കാനാണ് മനുഷ്യന്റെ ശ്രമം . ഇന്ന് ലോകത്തു കാണുന്ന സകല അസ്വസ്ഥതകൾക്കും കാരണം മനുഷ്യന്റെ അതിരു കടന്ന തൃഷ്ണയാണ് . എത്രയെത്ര ലഹളകളും യുദ്ധങ്ങളും കലാപങ്ങളുമാണ് അതിരു കടന്ന ആഗ്രഹം വരുത്തിവയ്ക്കുന്നത് . വ്യക്തിയുടേയും സമുദായത്തിന്റെയും രാഷ്ട്രത്തിന്റെയും ഇത്തരം തൃഷ്ണ ജനസമൂഹത്തിന് പൊതുവേ നാശം വരുത്തിവെയ്ക്കും . എല്ലാവരുടേയും സുഖമാണ് തന്റെയും സുഖമെന്നും പരദുഃഖം സ്വ ദുഃഖമാണെന്നും ഉള്ള വിചാരം മനുഷ്യനുണ്ടായെങ്കിലേ ലോകത്ത് ശാന്തിയും സമാധാനവുമുണ്ടാകൂ .
#ലിജീഷ് പള്ളിക്കര .

Jiju Calicut Chelanur


Suma Anand


K X Preetha Xavier


Manju Ranjith


Ramesh Nair

ഞാൻ തിരിച്ചുനൽകിയ നിന്നിലെ നിന്നെയും 
നിന്റെ സ്വപ്നങ്ങളെയും നീ മാറോടണക്കുക.. 
അതിലെന്റെ ജീവനുണ്ട്.. 
എന്റെ നിശ്വാസങ്ങളുണ്ട്..
എന്റെ ശൂന്യത.. അതിന്റെ ആഴം.. എനിക്കറിയാം.. 
ഇനിയൊരു തിരിച്ചുവരവ്.. അതെന്നൊന്നില്ല..
അകലങ്ങളിൽ ആത്മാവിന്റെ
കൂടിച്ചേരലുണ്ടെങ്കിൽ..
മറുജന്മങ്ങളുടെ പിറവിയുണ്ടെങ്കിൽ..
നമുക്കൊന്നുചേരാം..

G V Kizhakkambalam

ആദ്യമായെന്നിൽ പ്രണയത്തിൻ തിരിതെളിച്ചയെൻ പ്രാണസഖീ
പെയ്തിറങ്ങട്ടേ നിന്നിലേയ്ക്കൊരു കുളിർമഴയായി ഞാനെന്നും...
പറന്നുയരാം നമുക്കൊന്നായ് ആകാശച്ചെരുവുകളിൽ
ആർക്കും പിടികൊടുക്കാത്തൊരാ അപ്പൂപ്പൻതാടി പോൽ...
എഴുതാം ഞാനെന്റെ പ്രണയം മേഘപാളികളിൻമേൽ
നാണിച്ചൊളിക്കട്ടെ നക്ഷത്രക്കൂട്ടങ്ങൾ നമ്മുടെ പ്രണയത്താൽ...
നീ കേൾക്കുവാൻ മാത്രമായ് ഞാൻ പാടാം
മഴവില്ലിൻ നിറങ്ങളായ് നമുക്കൊരുമിച്ച് നൃത്തമാടിടാം...
നിനക്ക് മാത്രമായെൻ തൂലിക ചലിപ്പിച്ചിടാം ഞാൻ
എൻ കവിതകളിൻമേലൊരു പ്രാവായ് നീ അടയിരിക്കുക...
നിന്റെ തൂ മന്ദഹാസത്താൽ സൂര്യദേവൻ മയങ്ങിടട്ടേ
അസ്തമിക്കാത്തൊരുദിനം നമുക്കായ് ഏകിടട്ടേ...
ഋതുക്കൾ മാറിമറഞ്ഞു നീങ്ങിയാലും
തെളിഞ്ഞിടട്ടേയൊരു കെടാവിളക്കായ് എന്റെ പ്രണയം നിന്റെമേലെന്നും...
❤️❤️ജിവി കിഴക്കമ്പലം❤️❤️

Saturday, 26 November 2016

Hridya Rakesh

പ്രണയം ഒരു വല്ലാത്ത അനുഭൂതിയാ ലെ.... ന്തിനാ മൂക്ക് ചുളിക്കണത്?? സത്യല്ലേ പറഞ്ഞത്‌?? എന്‍റെ ആദ്യത്തെ പ്രണയം... <3 <3 <3 .... കണ്ടോ കണ്ടോ എല്ലാരടേം മൂക്ക് ചുളിയണ കണ്ടോ... എന്താ?? നിക്കും പ്രേമിചൂടെ??? അല്ലേലും ഇങ്ങനാ... പ്രണയം ദിവ്യമാണ് തേങ്ങയാണ് മാങ്ങയാണ് എന്നൊക്കെ പറയും.. എന്നാ ആരെങ്കിലും പ്രേമിക്കുന്നെന്നു പറഞ്ഞാലോ???...ഭര്‍ത്താവ് ഗ്രൂപ്പിലുള്ളതല്ലേ... അദ്ദേഹം കണ്ടാല്‍ എന്ത് വിചാരിക്കും?? എന്നൊക്കെ കരുതിയാണോ കൂട്ടുക്കാരെ ??? എങ്കി മുഴോനും വായിക്കാതെ പോവല്ലേ...
<3
<3
<3
അന്ന് മൂന്നോ നാലോ വയസ് പ്രായം....അഞ്ചാറു ദിവസം ഒരുമിച്ചവധി കിട്ട്യാ വല്യമ്മ കുട്ട്യോളേ പെറുക്കി കെട്ടി അവരുടെ വീട്ടില്‍ പോകും... ചങ്ക് ബ്രോസ് പോയ പിന്നെ നിക്ക് മുഷിചിലാണ്... അമ്മേനെ ഇട്ടു വട്ടം കറക്കും... അവരുള്ളപ്പോ അമ്മേനെ ശല്യം ചെയ്യാറില്യെ... ഞങ്ങള് മൂന്നാളും അപ്പറത്തെ ചിക്കൂം അന്നും കൂടിയായാ ജങ്ക ജക ജക യാ... ആ നാട് തലകീഴായങ്ങട് വെക്കും... ന്നാ ആരേലും മാറി പോയാലോ അപ്പൊ നാട്ടുക്കാരും അയല്‍ക്കാരും അടക്കം പറച്ചില് തൊടങ്ങും.. കുട്ട്യോളുള്ളപ്പോ രസാര്‍ന്നൂ ന്നു... കൊറേ വിക്രിത്യൊക്കെ കാണിക്കുമെങ്കിലും എല്ലാര്‍ക്കും ഞങ്ങളെ പെരുത്തിഷ്ടാ... ചാമ്പ പ്പൂക്കൂമ്പോ സിസ്റ്ററമ്മ പൊട്ടിചേരും... ബിരിയാണി വെക്കുമ്പോ ഞങ്ങള്‍ക്ക്‌ പ്രത്യേകം പൊതിഞ്ഞു മാറ്റി വെക്കുന്ന ആമിനുമ്മ... അതൊക്കെ നിഷ്കളങ്ക സ്നേഹാ..അങ്ങനൊരീസം വല്യമ്മ വീട്ടീപോയപ്പോ വാശിപിടിച്ചു വട്ടം കൂട്യോണ്ട് ന്നേം കൊണ്ടോയി... മൂന്ന് വണ്ടി കേറി വേണം അമ്മാമെടെ വീടെത്താന്‍.. അവസാനത്തെ ബസും ഇറങ്ങി കഴിഞ്ഞതോണ്ട് ചങ്ക് ബ്രോ വണ്ണും ടുവും ഓട്ടം തൊടങ്ങി... വഴി അറീല്യെങ്കിലും ഞാനും ഓടി.. അന്നവിടത്തെ ഉത്സവായിരുന്നൂട്ടോ... അങ്ങനെ ഓടി ഓടി വല്യമ്മേടെ വീട്ടിലെത്ത്യെപ്പോ വല്യേട്ടനും കുഞ്ഞേട്ടനും ഉമ്മറത്തിരുന്നു വെള്ളം കുടിക്കാ... രണ്ടും നല്ലോണം വിയര്‍ത്തിട്ട്ണ്ട്... ഞാനും വാങ്ങി കുടിച്ചു രണ്ടു ഗ്ലാസ്‌ വെള്ളം.. ഹോ ന്തൊരു ദാഹം...
ഉച്ചത്തെ ഊണും കഴിഞ്ഞാ ഞങ്ങള് പൂരം കാണാന്‍ പോയത്‌.. പൊതുവേ തൃശൂര്‍ പൂരങ്ങള്‍ടെ നാടല്ലേ... പൊടി പൊടിച്ചു.. അപ്പഴാണ് തിടമ്പേറ്റി നിക്കണ ആനേല് കണ്ണ് പെട്ടത്... അപ്പൊ തന്നെ വല്യേട്ടനെ തോണ്ടി.. "ഏതാന്യാ അത്...???" അതാ തായങ്കാവ് മണികണ്ഠന്‍... ഏട്ടന്‍ പേര് പറഞ്ഞു തന്നു.... നിക്ക് വല്ലാണ്ട് ഇഷ്ടായി.. ഓം ശാന്തി ഒശാനേല് നസ്രിയ നിവിനെ കണ്ട അവസ്ഥയിലായി ഞാന്‍.. അത്രക്കിഷ്ടായി അവനെ... നല്ല ഒത്തൊരു ഗജവീരന്‍... നിലത്തിഴയുന്ന തുമ്പിക്കൈ.... ഇടതൂര്‍ന്ന ആനവാല്‍... വിരിഞ്ഞ മസ്തിഷ്കം.. ആകെ മൊത്തം അവന്റെ ആരാധികയായി മാറി.. മൂന്ന് വയസേ ഉള്ളൂ ന്നോര്‍ക്കണേ.... പൂരത്തിന്റെ പിറ്റേന്ന്... ഞങ്ങള് മുറ്റത്ത് കളിചോണ്ടിരുന്നപ്പോ അവനും പാപ്പാനും ആ വഴി വന്നു.. വല്യമ്മ പഴം കൊടുക്കാന്‍ മുറ്റത്തേക്ക്‌ ഇറങ്ങ്യെപ്പം ഞങ്ങളും പോയി... വല്യമ്മേടെ കുട്ടിക്കാലതാണ് അവന്‍ കാടിറങ്ങി തായങ്കാവ് അമ്പലത്തിന്റെ മുറ്റത്തെത്തിയത്രേ...ആദ്യം പറഞ്ഞയചെങ്കിലും ഒരു നിയോഗം പോലെ അവന്‍ വീണ്ടും വന്നു.. അങ്ങനെ തായങ്കാവ് ശാസ്താവിനു ശീവേലിക്കായി നാട്ടുക്കാര്‍ ഒത്തൊരുമിചൊരാനേ വാങ്ങി... അതാണ്‌ എന്റെ മുന്നില് നിക്കണതു ന്നു വല്യമ്മ പറഞ്ഞപ്പോ ആരാധന കൂടി... ഞങ്ങള് മൂന്നാളും ആന പുറത്ത്‌ കേറി കൊറേ നേരം ഇരുന്നു... പിന്നെ പോകാന്‍ നേരം തുമ്പിക്കയ്യിലൊരുമ്മേം കൊടുത്തു... വല്യമ്മേനേ അവനു വല്യ കാര്യാര്‍ന്നു.. കണ്ടാ ഒടനെ കൈ പൊക്കി സലാം പറയും... ശീവേലിക്കിടെല് വല്യമ്മേ കണ്ടാ ഒരു നിമിഷം ഒന്ന് നോക്കി നിക്കും എന്നിട്ടേ പിന്നേം നടക്കൂ... നാട്ടുക്കാര്‍ക്കും എന്തിനു തൃശൂര്‍ പാലക്കാട്‌ മലപ്പുറം ക്കാര്‍ക്കും വല്യ കാര്യാര്‍ന്നു അവനെ... കാലം കടന്നു പോയി.. എന്റെ വയസ് മൂന്നായി.... നാലായി...അങ്ങനെ കൂടിക്കൊണ്ടിരുന്നു...ഒപ്പം മണികണ്ഠനോടുള്ള സ്നേഹവും വളര്‍ന്നു... വല്യേട്ടന് പൊതുവേ ആനയും വിജയും കാറും ബൈക്കുമൊക്കെ യാണ് താല്പര്യം... പക്ഷെ വിജയും കാറുമൊക്കെ ഏട്ടന്റെ മുറിയിലെ ചുവരിലൊതുങ്ങിയപ്പോ ആനകളുടെ ഫോട്ടോ മാത്രം വീടിന്റെ എല്ലായിടത്തും പതിക്കാന്‍ അനുവാദം കിട്ടി.. ആനെടെ അടയാളം പറഞ്ഞാ പേര് പറയും അത്രക്ക് പ്രാന്താ ഏട്ടന്... അതിന്റെ കൂടെ കൂട്യോണ്ടാ ന്നറിയില്ല.. നിക്കും അതേ സ്വഭാവാ... എന്റെ റൂമിലും നിറച് ആനെടെ ഫോട്ടോയാ.. അതില് ഭൂരിഭാഗവും മണികണ്ഠ ന്റ്യാട്ടോ... പിന്നെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.. പാറമേക്കാവ് ശ്രീ പത്മനാഭന്‍... തിരുവമ്പാടി കുട്ടിശങ്കരന്‍.... അങ്ങനെ അങ്ങനെ അങ്ങനെ നീണ്ടു... പിന്നെ പത്താം ക്ലാസിലൊക്കെ എത്ത്യേപ്പോ ആ വട്ടൊക്കെ മാറി.. പെണ്‍കുട്ടികള്‍ക്ക് ആനപ്രേമം പൊതുവേ കുറവായിരിക്കും ന്നാ പൊതുവേ ഉള്ള കാഴ്ചപ്പാട്... ന്നാ എനിക്കങ്ങനെ പ്രേമം തോന്നാന്‍ കാരണം ഏട്ടന്മാരടെ ഇഷ്ടം ആയിരുന്നൂട്ടോ... അവരെന്ന്യാ ഫോട്ടോ ഒക്കെ കൊണ്ട തന്നിരുന്നത്... അങ്ങനെ കാലം പിന്നെയും കടന്നു പോയി.. ആനകളെ വിട്ട് യഥാര്‍ത്ഥ മനുഷ്യനെ പ്രണയിച്ച കാലം ഞാന്‍ പ്ലസ്‌ ടു പഠിക്കുന്ന കാലം... അന്ന് ക്ലാസ്സില്ലായിരുന്നു... രാകേഷേട്ടനോട് എഫ് ബിയില്‍ സംസാരിചോണ്ടിരിക്കുന്ന ഇടയിലാണ് ഒരു നോട്ടിഫിക്കേഷന്‍ വന്നത്.. തായങ്കാവ് മണികണ്ഠന്‍ ആഡട് എ ന്യൂ ഫോട്ടോ... പഴയ ആന പ്രേമം കൊണ്ട് അപ്പൊ തന്നെ ഓപ്പണ്‍ ചെയ്തു ... കണ്ടപ്പോ എനിക്കെന്റെ കണ്ണുകളെ നിയന്ത്രിക്കാനായില്ല....
.
.
.
.
.
.
.
.
അതെ... അഭിമാനത്തോടെ അവന്‍ കഴുത്തിലണിഞ്ഞിരുന്ന അവന്റെ പേരെഴുതിയ മാല അഴിച്ചു വെച്ചിരിക്കുന്നു.. ഒപ്പം കണ്ണീര്‍ പ്രണാമങ്ങള്‍ എന്നൊരു വാചകവും... അതെ അവന്‍ എന്ന... അവനെ സ്നേഹിച്ചിരുന്ന എന്നെ പോലെ ഒരായിരം പേരെ വിട്ടുപോയിരിക്കുന്നു... എത്ര നേരം ഞാന്‍ കരഞ്ഞു എന്നെനിക്കറിയില്ല.. അല്‍പ്പമൊന്നു കണ്ണുനീര്‍ നിയന്ത്രിക്കാനായപ്പോ വല്യമ്മയെ ഓര്‍ത്തു.. ഉടനെ അങ്ങോട്ടോടി.. വല്യമ്മക്കും ആ വാര്‍ത്ത സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല...അവര്‍ അങ്ങോട്ട്‌ പോകാന്‍ ഒരുങ്ങുകയായിരുന്നു.. ഞാനും പോയി അവനെ അവസാനമായി കാണാന്‍... കണ്ടു....നെറ്റിപട്ടം ചുറ്റി തിടമ്പേറ്റി ആദ്യമായി ഞാനവനെ കണ്ട അതെ സ്ഥലത്ത്‌... ജീര്‍ണിച്ച ഒരു ശരീരം മാത്രമായി.... അന്ന് രാത്രി ഏറെ വൈകിയാണ് ഞങ്ങള്‍ തിരിച്ചെത്തിയത്‌... ഫോണ്‍ നോക്കിയപ്പോ ഒരു പത്തമ്പത് മെസ്സേജും മിസ്സ്‌ കോളും... രാവിലെ ഏട്ടനോട് ഒരു വാക്കുപോലും പറയാതെയാണ് പോയത്‌... പേടിച്ചിട്ടാണ് ആ പാവം വിളിച്ചിരുന്നത്... വഴക്കുപറയുമെന്നറിഞ്ഞിട്ടും തിരിച്ചു വിളിച്ചു... അങ്ങോട്ടൊന്നും പറയാന്‍ സമ്മതിക്കാതെ എന്നെ വഴക്ക് പറഞ്ഞു.. എല്ലാം കേട്ടു നിന്നു... അവസാനം കാര്യം തിരക്കിയപ്പോ കരച്ചില്‍ മാത്രമായിരുന്നു മറുപടി........... കാലം പിന്നെയും കടന്നു പോയി.. ഞങ്ങള്‍ ഒരുമിച്ച് ആ ക്ഷേത്രമുറ്റത്തെത്തി... അവനെ ഞാന്‍ ആദ്യമായി കണ്ട... അവന്റെ അന്ത്യകര്‍മങ്ങള്‍ക്ക് സാക്ഷിയായ.. അതെ മണ്ണില്‍...

Sailesh Sarang Swami


Deepa Das

My hero's pencil drawing !!!!!!








Suneeshnarendran

അച്ഛൻ
****************************
നിറമാർന്നരു ഓർമ്മയാണെൻ അച്ഛൻ
എന്തേ ആ നിറങ്ങൾക്കൊപ്പമേത്താഞ്ഞു
ഞാനേറെ ആശിച്ചു പോയില്ലേ
നിറമാർന്നൊരാ പൂവിന്റെ ദളമാകാൻ
നമ്മൊളൊന്നായ് തുഴഞ്ഞൊരാ നൗകതൻ
പാതിയടർത്തി അകന്നീടവേ
ജീവിതകയത്തിലാഴുമാ ദളങ്ങളെ
പിന്മാറഞ്ഞൊരാ തുഴച്ചിലേറെ നോവുന്നു
കാലമേകിയ തിരിച്ചറിവിൽ തുഴയവേ
ഞാനറിയുന്നു ഇനിയുമേറെ ദളങ്ങളീയുലകിൽ
ജീവിതം പകുത്തുമാറ്റുന്നോർ ഓർക്കുകിൽ പിഞ്ചിയ
ദളങ്ങളാൽ ഭംഗി പോയൊരാ പൂവിന്റെ വേദന
വെറുക്കുവാനാകില്ലയെൻ പിതാവിനെ
ശപിയ്ക്കാനുമാവില്ല എനിയ്ക്കായെകിയ ബീജത്തെയും
വരും ജന്മത്തിലെനിയ്ക്കേകണം പിതൃധർമങ്ങളൊക്കെയും
അതിനായ് ഞാനേകിടാം നിറസ്‌നേഹത്താലൊരു ബലിയൂട്ടൽ

Najeeb A Nadayara


Abi Lash

"നീന്റെ പ്രണയം എന്നിൽ ആദ്യം നൽകിയ കണ്ണൂനീർ തന്നെ
ഇന്നും നിന്റെ വിടവാങ്ങലിലും ബാക്കിയായത്

Najeeb A Nadayara


Bindu Unni

മനസ്സെന്ന മാന്ത്രിക കൂട്ടിലേയ്ക്ക് നമ്മള്‍ പോലും അറിയാതെ ചട പടേന്നു പാഞ്ഞു കയറുന്ന സൗഹൃദങ്ങള്‍.............മുട്ട പൊട്ടിയ എട്ടുകാലി കുഞ്ഞുങ്ങളെപ്പോലെ........എന്താാാാലേേേേ....

Nishanth Nishu

ഇനിയും ഒരു ക്യു വരും..
ഇതിലും വലിയ ക്യു
നിര നിരയായി നാം നിൽക്കും
ആരെയും കുറ്റപ്പെടുത്താതെ
ഹർത്താലുകൾ വഴിമുടക്കില്ല
രാഷ്ട്രീയം ചേരി തിരിയില്ല
നിര നിരയായി നാം നിൽക്കും
പരസ്പരം നോക്കാനാവാതെ
കാത്തിരിക്കും ക്ഷമയോടെ
മണിക്കൂറുകൾ
വഴിയരികിൽ
നിരയായ് വരിയായ്
നാം ചെയ്ത നെറികേടിൻ
വില നാമറിയും
വൈകാതെ ...
നിരയായ് നാം നിൽക്കും
നിനക്കായ് ...

Sreedevi Vijayan

എന്‍റെ അച്ഛന്‍
തെളിഞ്ഞു നില്പതുണ്ടിതെന്‍റെ ഹൃത്തിലേറെ ശോഭയായ്
തെളിപ്പതുണ്ട് കൂരിരുട്ടിലേറെ മണ്‍ചിരാതുകള്‍
മറഞ്ഞുപോയിയെങ്കിലും മരിക്കുകില്ലയോര്‍മകള്‍
കരുത്തുമായിയെന്നുമെന്നുമൊപ്പമെന്‍ പിതാമഹന്‍
നിരന്തരം വിതച്ചു നന്മയാകുമേറെ വിത്തുകള്‍
പുറം തിരിഞ്ഞുമില്ല, വീഴ്ചയെന്നിലേറെയെത്തവേ
പറഞ്ഞു തന്നു തെറ്റുകള്‍, ചൊരിഞ്ഞു സ്നേഹസാന്ത്വനം,
നയിച്ചു നേര്‍വഴിക്ക് സൌമ്യമായിയെന്നെയെന്നുമേ
കടുത്ത കല്ലു, മുള്ളുകള്‍ നിറഞ്ഞ വീഥി തന്നിലും
ഒരുക്കി പൂക്കള്‍ കൊണ്ട് പാത, യെത്രയോ കരുതലായ്‌
തളര്‍ന്നു പോയിടുന്ന നേരമെത്തിടുന്നു താങ്ങുവാന്‍
അദൃശ്യമാം കരങ്ങള്‍, എന്നിലേറ്റിടുന്നു ധൈര്യവും
കുരുന്നു ബാല്യകാലചിത്രമെത്രയോ മനോഹരം
നിറഞ്ഞു വര്‍ണജാലമായ്, സുഗന്ധമായ്‌, കുളിര്‍മയായ്,
മറന്നതില്ലയൊന്നുമേ കടന്നുപോയ നാളുകള്‍
പൊതിഞ്ഞിടുന്നു മന്ദമായി, തെന്നലിന്‍ തലോടല്‍ പോല്‍,
വിരിഞ്ഞ മാറിലായിയെന്നെ ചേര്‍ത്തണച്ചിടുന്നതും
കുറുമ്പിലും അരുമയോടെയൊപ്പമായി നിന്നതും
കരം പിടിച്ചു കാന്തനോട് ചേര്‍ത്ത നാളില്‍ വിങ്ങലായ്
തരിച്ചു നിന്ന രൂപവും മറക്കുവാനിതാകുമോ?
സുകൃതം, എത്ര ജന്മപുണ്യ, മില്ല വേറെ ചൊല്ലുവാന്‍
പിറവി കൊണ്ടതീയതുല്യ സ്നേഹസാഗരത്തിലായ്
ഇരന്നിടുന്നതീശനോടിതൊന്നു മാത്രമെന്നുമേ
വരുന്ന ജന്മവും എനിക്ക് നല്കണേ, യീ സൌഭഗം.

Basheer Puthan'z

മുഖപുസ്തകം വന്നതോടെ
പലരും മനസ്സു തുറക്കാൻ
തുടങ്ങിയിരിക്കുന്നു -
കേൾവിക്കാരില്ലാതായ
ലോകത്ത് മനസ്സുതുറക്കാൻ 
പറ്റിയ ഇടം.....
മനസ്സിലുള്ള ഇഷ്ടങ്ങളും
നഷ്ടങ്ങളും സങ്കടങ്ങളുമൊക്കെ കവിതയും കഥയും
ഓർമ്മകളുമായി
മുന്നിലെത്തുമ്പോൾ
അറിയപ്പെടാത്ത പലരും
ഇഷ്ടക്കാരായി മാറുന്നു -
ഇഷ്ടങ്ങൾ തേടിയുള്ള
സെൽഫികൾ പല
രൂപത്തിലും ഭാവത്തിലും
മിന്നിമറയുന്നു -
ഒന്നു കണ്ടിട്ടുപോലുമില്ലാത്ത
സുഹൃത്തുക്കളുടെ എണ്ണം
കൂടുന്തോറും അടുത്തറിയുന്ന
ഇഷ്ടക്കാരുടെ അകൽച്ച
കൂടി വരുന്നു -
സ്നേഹം പങ്കുവെയ്ക്കാൻ
മടി കാണിക്കുന്നവർ
നല്ല വാർത്ത കേൾക്കാനും
മനസ്സമാധാനം ലഭിക്കാനും
ആത്മീയ വാക്കുകളും
ചിത്രങ്ങളും പങ്കുവെയ്ക്കാൻ
മത്സരിക്കുന്നു....
കൈകൊണ്ട് ദാനം ചെയ്യാത്തവർ
വിരലുകൾ കൊണ്ട് ദാനത്തിന്റെ
കഥകൾ മെനയുന്നു -
ഇല്ലായ്മകളും - പട്ടിണിയും -
രോഗങ്ങളുമൊക്കെ ഷെയർ
ചെയ്ത് തൃപ്തിയടയുന്നു -
എല്ലാം അറിയുന്നവരായിട്ടും
വിരൽ തുമ്പിലേക്ക്
ലോകത്തെ വരുതിയിലാക്കിയ
നാം പലപ്പോഴും
പലതും കാണുകയും
കേൾക്കുകയും ചെയ്യുമ്പോൾ
അറിയാതെ പറഞ്ഞു പോകും ----
" വേണ്ടിയിരുന്നില്ല ഈ ജന്മം
മനുഷ്യജന്മം - പുണ്യ ജന്മം"........
............
വിഷാദത്തിന്റെ സഹ യാത്രികൻ

മനു വാസു ദേവ്

ഇരുളിന്റെ തീവ്രത
കീറി മുറിക്കുമൊരു
മിന്നാമിന്നിന്റെ
നറു വെളിച്ചം പോൽ
കീറി മുറിക്കും നിൻ
കഠിനഹൃത്തിനെ
പ്രണയമെന്ന
എൻ മസ്മരിക വികാരത്താൽ
പടർന്നു കയറുന്നെൻ
വികാരത്തിൻ കണികകൾ
വേരുപിടിക്കുന്നു
നിന്റെ ഹൃത്തടങ്ങളിൽ
എന്നും നിൽക്കട്ടെയാ മായാത്ത പുഞ്ചിരി ചെഞ്ചുണ്ടിൻ ഭംഗിയായ്
മാറിടട്ടേ
നിന്നുടെ നീല നയനങ്ങളെപ്പോഴും
എൻ ചിത്രങ്ങൾ മാത്രം
തെളിച്ചിടട്ടേ
ഓർമ്മകൾ നിറയ്ക്കാനായ്
സന്തോഷം പകർന്നിടാൻ
ഈ പ്രണയമൊരു പൂമരമായ് പടർന്നിട്ടേ...

Friday, 25 November 2016

Manju Ranjith


GV Kizhakkambalam

ശ്രീകോവിലിൻ നടയിലെ ആദ്യ ദർശനത്താലേ സഖീ
അനുരാഗത്തിൻ വിത്തുകൾ പൊട്ടിമുളച്ചുയെന്നിൽ...
പതിഞ്ഞുപോയ് നിൻ മുഖമെൻ ഹൃത്തിലൊരു
തിളങ്ങും വെൺതാരകമെന്നപോൽ...
മായ്ക്കാനെനിക്കാവതില്ലയാനുറുങ്ങുവെട്ടം
എൻ ചിത്തത്തിൽ നിന്നൊരിക്കലുമേ...
ഏകിടാം നിൻ കരിവളക്കൈയ്യിലൊരു
പട്ടിന്റെ ചേല നിനക്കായ് മാത്രമെന്നും...
എൻ ഹൃദയരക്തത്താൽ ചാലിച്ചെടുത്തു ഞാൻ
ചാർത്തിടാം നിൻ നെറുകിലൊരു സിന്ദൂരതിലകം...
ചേർന്നിടാം നിൻ തുണയായെന്നും സഖീ
എൻ ജീവിതാന്ത്യംവരേയും...
❤️💚❤️ജിവി കിഴക്കമ്പലം❤️💚❤️

Neethu Anitha


Suma Anand


Ramshad Chennanath

വയർ കുറക്കാൻ എളുപ്പ വഴി
****************************
25/11/2016
വയറു കുറക്കാൻ എളുപ്പ വഴിയൊ😳
കുടവയറനും ചെറു കുംഭ വയറനും മൂക്കത്ത്‌ 🤔വിരൽ വെച്ച്‌ ആകാംക്ഷയിലായിരിക്കും😌.

ഇനി ഇപ്പൊ ഇവൻ പറയാൻ പോവുന്നത്‌
നമ്മുക്ക്‌ അറിയാവുന്ന പരീക്ഷിച്ചുമടുത്ത മല്ലിചെപ്പും ചെറുനാരങ്ങായും മിക്സ്‌ ചെയ്ത വെള്ളമാണൊ എന്നാ ഞമ്മളിത്‌ കുറേ പയറ്റിയതാ മോനെ എന്ന ചിന്തയിലാകും ല്ലേ..😅😅
ഇത്‌ അതൊന്നുമല്ല മാശെ.. നേരിട്ടുള്ള അനുഭവത്തിന്റെ വെള്ളി വെളിച്ചത്തിൽ പറയുന്നതാണു😎
പ്രത്യേകിച്ച്‌ പ്രവാസികളായ ദുബായിക്കാരോട്‌ അവിടെയാണൂ ഈ മരുന്നിന്റെ. ഹോൾസെയിൽ മാർക്കറ്റ്‌🤓
ഇത്‌ ഇപ്പൊ ഞാൻ ഓർമ്മിക്കാനുള്ള കാരണം ന്താന്നു വെച്ചാ ഈ അടുത്തൊരു ദിവസ്സം ഞാൻ ബർദ്ദുബായിൽ പോയിരുന്നു. 😅
ഞാനങ്ങനെ ഞമ്മടെ വൺ റ്റു ടെൻ കട നോക്കി നടക്കുകയാണു വളരെ വിലപിടിപ്പുള്ള സാധങ്ങൾ ആയതോണ്ട്‌ വൺ റ്റു ടെനിലാണു കയറാറു😆
അങ്ങനെ നടക്കുംബോഴാണു എന്നെ നോക്കി രണ്ടു പച്ചകൾ പിറു പിറുക്കുന്നോ ന്ന് ഒരു സംശയം 🤔
ഹേയ്‌ സംശയമല്ലാട്ടാ പിറു പിറുക്കുന്നുണ്ട്‌... ഞാൻ അവരോട്‌ ചോദിച്ചു !! ക്യാ ഹുവാ😠
അപ്പൊ പച്ച പറയുകയാണു മേരാ ബായി പെയ്ഡ്‌ ബഹുത്ത്‌😤😤മലയാളത്തിൽ പറയാം
സഹോദാരാ നിന്റെ വയറു ഒരു പാട്‌ ചാടിയിട്ടുണ്ടല്ലൊ ന്ന്😔
ഒന്നുമറിയാത്ത ഭാവത്തിൽ ഞാൻ പറഞ്ഞു എന്ത്‌ ചെയാനാ ഭായ്‌😒
അപ്പൊ തന്നെ പച്ച പറഞ്ഞു ഒരു നല്ല മരുന്നുണ്ട്‌.😎
ഞാൻ ചോദിച്ചു നീ ഡോക്ടറാണൊന്ന്😠
അവനൊന്ന് പരുങ്ങി
എനിക്കെന്റെ സകല നിയന്ത്രണവും പോയി കാ യും മായും ഹിന്ദിയിൽ ചേർത്ത്‌ മതിയാകുവോളം ചീത്ത വിളിച്ചു😤😤😡😡. സംഗ്ഗതി പന്തിയല്ലാന്നു കണ്ടു. അവരു മുങ്ങി😂😂
മനസ്സിനു വല്ലാത്തൊരു സംതൃപ്തി😎😎
എങ്ങനെ സന്തോഷമാകാതിരിക്കും
അമ്മാതിരി ചീത്തയല്ലെ വിളിച്ചത്‌😌
അപ്പൊ ഞ്‌ ഇങ്ങളു ചോദിക്കും എന്തിനാടൊ അവരെ വഴക്ക്‌ പറഞ്ഞതെന്ന് 😕😦
അതൊരു കഥയാടൊ 😕
കഴിഞ്ഞ വെക്കേഷൻ സമയത്ത്‌ പർച്ചേസിങ്ങിനായി വന്നതായിരുന്നു ബർദ്ദുബായിൽ 😁പർച്ചേസിംഗ്‌ എല്ലാം കഴിഞ്ഞു കാണുന്ന കടയിലൊക്കെ കയറി എവിടെ എത്തി യെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല നേരം ഇത്തിരി വയ്കിപോയിരുന്നു. 😑ഇനി ഇപ്പൊ ആരോടെങ്കിലും ബസ്സ്‌ സ്റ്റാൻഡ്‌ എവിടെയാണെന്ന് ചോദിച്ചുനോക്കാം 😰അപ്പൊ ഒരു ഐഡിയ കിട്ടും😎
അങ്ങനെ നിൽക്കുബോഴുണ്ട്‌ ഒരാളിങ്ങനെ നിൽക്കുന്നു ഞാൻ ചോദിച്ചു ഭായി ബസ്റ്റാൻഡ്‌ ഏത്‌ ഭാഗത്താണു😢
ആളു ഇന്ത്യക്കാരനാണു. മൂപ്പരു പറഞ്ഞു ദാ ലവിടെ😂😂😂
താങ്ക്സ്‌ പറഞ്ഞു നടക്കാൻ തുടങ്ങിയ എന്നോട്‌ അവൻ പറഞ്ഞു എവിടെയാ താമസ്സം ഞാൻ പറഞ്ഞു ജുമെയ്‌റാ☺️☺️
ശ്സോ😯സോറി ഞാൻ ഷാർജ്ജയിലേക്കാണു വയ്ഫും ഉമ്മയും ഉണ്ട്‌ വണ്ടിയിൽ അവരു നാട്ടിലേക്ക്‌ പോവുകയാണു ഇല്ലേൽ ഞാൻ വിട്ടു തരുമായിരുന്നു😌😌
ആഹാ എന്തു നല്ല മനുഷ്യൻ 😍😍മനസ്സിൽ ഒത്തിരി സന്തോഷം തോന്നി🤗
ഹേയ്‌ അതോന്നും വേണ്ട എന്റെ വണ്ടിയുണ്ട്‌ ക്യാരിഫോറിനടൂത്ത്‌ യാത്ര പറഞ്ഞ്‌ പോകാൻ നേരം എന്നോട്‌ ചോദിച്ചു നിന്റെ വയസ്സ്‌ എത്രയാ😦
ഞാൻ വയസ്സ്‌ അവനോട്‌ പറഞ്ഞപ്പൊ ആ പഹയൻ പറയുവാ എന്നിട്ട്‌ ആണോ വയറിങ്ങനെ ചാടിയിരിക്കുന്നത്‌😯
ഞാൻ എന്റെ വയറിലൊന്ന് നോക്കി ഉണ്ടോ🤔ഹേയ്‌☺️ഇല്ല
എന്നാലും ഞാൻ പറഞ്ഞു. മ്മ് കുറച്ച്‌ ദിവസ്സായി ശ്രദ്ധിക്കാൻ പറ്റിയില്ല അതാവും🤓
ഉടനെ അവൻ അവന്റെ പേഴ്സ്സ്‌ തുറന്ന് ഒരു ഫോട്ടൊ എനിക്ക്‌ നീട്ടി പറഞ്ഞു ഇതു കണ്ടാ എന്റെ പഴയ ഫോട്ടോയാ😕
എനിക്കും നല്ല വയറുണ്ടായിരുന്നു നിനക്ക്‌ ഞാൻ നല്ലൊരു മരുന്ന് പറഞ്ഞു തരാം അത്‌ പോലെ ചെയണം എന്നിട്ടവൻ. കുറച്ച്‌ മരുന്നിന്റെപേരു പറഞ്ഞു ഞാൻ അതെല്ലാം ഈ ചെവിയിൽ കൂടി കേട്ട്‌ മറ്റേ ചെവിയിലൂടെ വിട്ടു 🤓🤓🤓
പോകാൻ തിരിഞ്ഞ എന്നോട്‌ വീണ്ടും അവൻ ആ മരുന്നിന്റെ പേരു വീണ്ടും ചോദിച്ചു😯
ഞാൻ പറഞ്ഞു അത്‌ കുഴാപ്പമില്ലാന്ന്
എന്താണു ഭായി ഇത്‌ ചെറുപ്പമല്ലെ ശ്രദ്ധിക്കേണ്ടെ എനിക്ക്‌ ഒട്ടും സമയമില്ല എന്നാലും സാരമില്ല്ല വായോ ഞാൻ വാങ്ങിതരാം ന്ന് പറഞ്ഞു അടുത്തുള്ള ഒരു സൂപ്പ മാർക്കറ്റിൽ കയറ്റി ഒരു കുപ്പി ദാബർ അം ലാ ച്യവനപ്രാവ്ശ്യം വാങ്ങിപ്പിച്ചു വെറും 15 ദിർഹമിനുള്ളിലെ ആയുള്ളു...😌😌
ഞാൻ മനസ്സിലോർത്തു എന്ത്‌ നല്ല മനുഷ്യൻ 😍എനിക്ക്‌ വേണ്ടിയല്ലെ പാവം😔 ദെയ്‌വം കൊണ്ടുതന്നതാവും
എന്റെ അടുത്ത്‌ അതും കല്ല്യാണം കഴിക്കാൻ പോകുന്ന ഈ വെക്കേഷൻ സമയത്ത്‌😌😌😌😌
അതുമായി പുറത്തിറങ്ങിയ എന്നോട്‌ പറഞ്ഞു. ഇതിലിനി കുറച്ച്‌ മരുന്നിടാനുണ്ട്‌ അത്‌ ഇറാൻ ഷോപ്പിലെ കിട്ടു എന്നിട്ട്‌ എന്തോ ഇത്തിരി പേരും പറഞ്ഞു 😕
ഒന്നും മനസ്സിലാകാതെ നിന്ന എന്നോട്‌ വീണ്ടും അവൻ
എന്താ ഭായി ഇത്‌ എനിക്ക്‌ സമയമുണ്ടായിട്ടല്ല. എന്റെ സഹോദരനല്ലെ സാരമില്ല അവൻ അടുത്ത്‌ നിന്ന് ഒരു ചെറുപ്പക്കാരനോട്‌ ഇറാൻ ഷോപ്പുണ്ടോ അടുത്തെന്ന് ചോദിച്ചു അവൻക്കറിയില്ലാന്നു മറുപടികിട്ടിയപ്പോൾ പറഞ്ഞു ഇവിടെ അടുത്തെങ്ങാനും കാണും വായോ 😦
ഞാൻ പറഞ്ഞു നിങ്ങൾക്ക്‌ ഏർപ്പോട്ടിലേക്ക്‌ പോകേണ്ടതല്ലെ നിങ്ങൾ പൊയ്ക്കോളൂ ലേറ്റാവണ്ട🙁പുള്ളി പറഞ്ഞു അത്‌ സാരല്ല്യ നീ വായോ
ഒന്ന് രണ്ട്‌ ഗല്ലി കഴിഞ്ഞപ്പോൾ ഒരു ഇറാൻ ഷോപ്പുകണ്ടു. ഇവൻ എന്തോ മരുന്നിന്റെ പേരു ചോദിച്ചു എന്തോ രണ്ട്‌ കുപ്പിയെടുത്ത്‌ ഇറാനി ഒരു ടേബിളിൽ വെച്ചു ഇത്‌ ഗ്രാമിനു 10 മറ്റത്‌ ഇരുപത്‌ എന്റെ കൂടെയുള്ള ഉടായിപ്പ്‌ പറഞ്ഞു 10 ന്റെത്‌ മതി. അതാണു ഞാൻ വാങ്ങിയത്‌😁
അങ്ങനെ ഇറാനി ഒരു പേപ്പറിൽ ഏഴു നുള്ളു വിതറി ഏഴു ഗ്രാം
മൂന്ന് കൂട്ട്‌ മരുന്ന് വേണം ഒരു കൂട്ടിട്ട്പ്പോൾ ദിർഹം 70 ഡിം😕😕
രണ്ടാമത്തെ കൂട്ടിട്ടു ഗ്രാമിനു 30. 7 ഗ്രാം 210 ഡിം ഡിം😕😕😕 മൂന്നാമത്തെത്‌ ഇടുംബോ എനിക്ക്‌. സംഗതി പന്തിയല്ലാന്നു തോന്നി😐 ഞാൻ പറഞ്ഞു ഇനി ഒരു ദിർഹം ഞാൻ തരൂല ഇത്‌ വരെ ഇട്ട പയ്സ്സ ഞാൻ തരാം. മരുന്ന് നീ നിന്റെ കുടുംബത്തിലെ ആർക്കേലും കൊടുത്തൊ പുല്ലെ😡😡😡
നല്ല എട്ടിന്റെ പണിയും കിട്ടി അന്തം വിട്ട്‌ ഒരു കഫ്റ്റീരിയക്ക്‌ മുന്നിൽ നിന്ന് ഒരു ചായ കുടിക്കുബോഴാണു അടുത്തൊരു ഉടയിപ്പ്‌ വന്നത്‌ 😱
ഭായ്‌ പെയ്ഡ്‌ ബഹുത്ത് ബഡാഹോകയാ😨😨😨
അഞ്ജു മിനിറ്റ്‌ മുൻപേ പറ്റിക്കപെട്ടവന്റെ രോദനം😤😤😤 എന്റെ എല്ലാ ദേശ്യവും ഞാൻ അവനോട്‌തീർത്തു😡😡😡
കഫ്റ്റീരിയക്കാരൻ പറഞ്ഞപ്പോഴാണു എനിക്ക്‌ മനസ്സിലായത്‌ മുടികുറവുള്ളവരെ കണ്ടാൽ ഇവർ അതിനുള്ള മരുന്നും കൊടുക്കുന്നുണ്ടെന്നും😨ഒരാളല്ല ഒരുപാട്‌ ഉടായിപ്പുകളുണ്ടെന്നും😰😰
പിന്നെ ഇങ്ങനെ ഉള്ളവരെ കാണുംബോ രണ്ടു ചീത്ത വിളിക്കുബോഴാണു മനസ്സിനോരു ആശ്വാസം 🤓🤓🤓
പറഞു പറഞ്ഞു വൺ റ്റു ടെൻ എത്തിയതറിഞ്ഞില്ല😌😌😌
Ramshad Chennanath