Tuesday, 29 November 2016

Lijeesh Pallikkara

'' അവനീശതവേണമാഢ്യനുർവീ-
ധവനാശിപ്പതു ചക്രവർത്തിയാവാൻ
അവനോ ഭുവനാധിപത്യലുബ്ധൻ
ശിവനേ മർത്യനു തൃഷ്ണ തീരലുണ്ടോ ?"
അത്യാഗ്രഹം മനുഷ്യന്റെ കൂടെപ്പിറപ്പാണ് . ഓരോ സ്ഥാനത്തു ചെന്നുചേരുമ്പോഴും അവന്റെ ആഗ്രഹം അതിനപ്പുറം കടക്കാനാണ് . പ്രഭുവിന് രാജാവാകണം , രാജാവിന് ചക്രവർത്തിയാക്കണം, ചക്രവർത്തിയോ ? ലോകം മുഴുവൻ അടക്കി ഭരിക്കാൻ കൊതിക്കുന്നു . ഉള്ളതുകൊണ്ട് തൃപ്തിയടയാനല്ല , കൂടുതൽ കൂടുതൽ ആഗ്രഹിച്ച് മനസ്സ് അസ്വസ്ഥമാക്കാനാണ് മനുഷ്യന്റെ ശ്രമം . ഇന്ന് ലോകത്തു കാണുന്ന സകല അസ്വസ്ഥതകൾക്കും കാരണം മനുഷ്യന്റെ അതിരു കടന്ന തൃഷ്ണയാണ് . എത്രയെത്ര ലഹളകളും യുദ്ധങ്ങളും കലാപങ്ങളുമാണ് അതിരു കടന്ന ആഗ്രഹം വരുത്തിവയ്ക്കുന്നത് . വ്യക്തിയുടേയും സമുദായത്തിന്റെയും രാഷ്ട്രത്തിന്റെയും ഇത്തരം തൃഷ്ണ ജനസമൂഹത്തിന് പൊതുവേ നാശം വരുത്തിവെയ്ക്കും . എല്ലാവരുടേയും സുഖമാണ് തന്റെയും സുഖമെന്നും പരദുഃഖം സ്വ ദുഃഖമാണെന്നും ഉള്ള വിചാരം മനുഷ്യനുണ്ടായെങ്കിലേ ലോകത്ത് ശാന്തിയും സമാധാനവുമുണ്ടാകൂ .
#ലിജീഷ് പള്ളിക്കര .

No comments:

Post a Comment