എന്റെ അച്ഛൻ
******** *******
******** *******
അകലെയെങ്ങോ ചെറുനിഴലു കാണുന്നുവോ,
പൊൻമകളേയെന്നാരോ വിളിച്ചതായ് തോന്നിയോ?
മിഥ്യയാണതെന്നറിഞ്ഞതിൽ പിന്നേയും,
മിഴികൾ തേടുവതെന്തിനെൻ താതനെ?
പൊൻമകളേയെന്നാരോ വിളിച്ചതായ് തോന്നിയോ?
മിഥ്യയാണതെന്നറിഞ്ഞതിൽ പിന്നേയും,
മിഴികൾ തേടുവതെന്തിനെൻ താതനെ?
കണ്ണുനീരിൻ നനവിൽ കുതിർന്നൊരു
കുഞ്ഞുനോവായ് മനസ്സിൽ പിടയുന്നു
നഷ്ടസ്വപ്നങ്ങൾക്കു കാതലായ് മാറിയ
ക്ഷണികഭാഗ്യമാം സ്നേഹവർഷം.
കുഞ്ഞുനോവായ് മനസ്സിൽ പിടയുന്നു
നഷ്ടസ്വപ്നങ്ങൾക്കു കാതലായ് മാറിയ
ക്ഷണികഭാഗ്യമാം സ്നേഹവർഷം.
ഓർമ്മതൻകൂട്ടിൽ ചിക്കിച്ചികയുന്നു
മൂകമായ് തേടുന്നു ഞാനോരോ മാത്രയും
കുഞ്ഞിളം പ്രായത്തിലെന്നോ പതിഞ്ഞൊരാ
കണ്ടുമറന്ന പിതാവിന്‍ മുഖത്തേയും...
മൂകമായ് തേടുന്നു ഞാനോരോ മാത്രയും
കുഞ്ഞിളം പ്രായത്തിലെന്നോ പതിഞ്ഞൊരാ
കണ്ടുമറന്ന പിതാവിന്‍ മുഖത്തേയും...
തോരാത്ത കണ്ണുനീർത്തുള്ളിയാലമ്മതൻ
കാത്തിരിപ്പിൻ തേങ്ങലാണെനിക്കച്ഛൻ
കാണാതെ കാണുന്ന മധുരസ്വപ്നങ്ങളാൽ
വരച്ചൊരാ തെളിയാത്ത ചിത്രമാണച്ഛൻ..
കാത്തിരിപ്പിൻ തേങ്ങലാണെനിക്കച്ഛൻ
കാണാതെ കാണുന്ന മധുരസ്വപ്നങ്ങളാൽ
വരച്ചൊരാ തെളിയാത്ത ചിത്രമാണച്ഛൻ..
അച്ഛനെന്നാദ്യമെൻ നാവറിയാ-
തുരിയാടിയതാരും കേട്ടതില്ലാ...
ആനകളിക്കുവാനാശിച്ചു കൊഞ്ചിയ
കുഞ്ഞിളം വദനവും കണ്ടതില്ലാ...
തുരിയാടിയതാരും കേട്ടതില്ലാ...
ആനകളിക്കുവാനാശിച്ചു കൊഞ്ചിയ
കുഞ്ഞിളം വദനവും കണ്ടതില്ലാ...
നാവിൽ നുണയുവാൻ മധുരങ്ങളില്ലാതെ,
കൈയിൽ പുണരുവാൻ പാവകളില്ലാതെ,
കരയുന്ന ബാല്യത്തിൽ വാത്സല്യമേകു-
വാനാവഴിയാരുമേ വന്നതില്ലാ...
കൈയിൽ പുണരുവാൻ പാവകളില്ലാതെ,
കരയുന്ന ബാല്യത്തിൽ വാത്സല്യമേകു-
വാനാവഴിയാരുമേ വന്നതില്ലാ...
കുട്ടിക്കുറുമ്പുകൾ കാട്ടിചിരിക്കവേ,
സ്നേഹശകാരങ്ങള്‍ കിട്ടിയില്ലാ..
ചൂരൽ കഷായക്കയ്പ്പുകളൊന്നുമേ ,
അന്നൊന്നും തെല്ലുമറിഞ്ഞതില്ലാ
സ്നേഹശകാരങ്ങള്‍ കിട്ടിയില്ലാ..
ചൂരൽ കഷായക്കയ്പ്പുകളൊന്നുമേ ,
അന്നൊന്നും തെല്ലുമറിഞ്ഞതില്ലാ
വെറിപൂണ്ട ചെന്നായ്ക്കൾ മേയുന്ന ലോകത്ത്,
കൈത്താങ്ങായ് യാതൊന്നും കണ്ടതില്ലാ..
സൗഭാഗ്യവതിയായനുഗ്രഹിച്ചേല്പിക്കാൻ
മംഗല്യനാളിലും വന്നതില്ലാ..
മുത്തച്ഛനായിട്ടും മുത്തങ്ങള്‍ നല്കിടാൻ
ഇന്നുമെന്നച്ഛനിങ്ങെത്തിയില്ലാ.
കൈത്താങ്ങായ് യാതൊന്നും കണ്ടതില്ലാ..
സൗഭാഗ്യവതിയായനുഗ്രഹിച്ചേല്പിക്കാൻ
മംഗല്യനാളിലും വന്നതില്ലാ..
മുത്തച്ഛനായിട്ടും മുത്തങ്ങള്‍ നല്കിടാൻ
ഇന്നുമെന്നച്ഛനിങ്ങെത്തിയില്ലാ.
നോവുന്ന ഹൃത്തടം തേങ്ങിക്കൊണ്ടെപ്പോഴും
പിന്നിട്ട വഴികളില്‍ തേടീടുന്നു.
അകലേ, ചെറുനിഴല്‍ കാണുന്നുവോ!
പൊൻമകളേയെന്ന വിളി കേട്ടുവോ?!
പിന്നിട്ട വഴികളില്‍ തേടീടുന്നു.
അകലേ, ചെറുനിഴല്‍ കാണുന്നുവോ!
പൊൻമകളേയെന്ന വിളി കേട്ടുവോ?!
"രതി ശിവദാസ്"
No comments:
Post a Comment