*എൻെറ അച്ഛൻ*
അച്ഛൻെറ രൂപമെൻ ചിത്തത്തിൽ നിത്യവും
ദൈവത്തിനൊപ്പമായ് കൈവണങ്ങുന്നു ഞാൻ
ദൈവത്തിനൊപ്പമായ് കൈവണങ്ങുന്നു ഞാൻ
ധന്യമീ ധരണിയിൽ ഭൂജാതയാകുവാൻ
കാരണഭൂതനെൻ താതനല്ലോ
കാരണഭൂതനെൻ താതനല്ലോ
ഏതു വിഘ്നത്തെയും
ശാന്തമായ് പൊരുതിയു
മേതിലും സത്യത്തെ മുൻനിർത്തിയുംആശങ്കയൊട്ടുമേയില്ലാതെ വാഴ്വിൻെറ തേർ തെളിക്കുന്ന പ്രജാഹൃതന്തൻ
ശാന്തമായ് പൊരുതിയു
മേതിലും സത്യത്തെ മുൻനിർത്തിയുംആശങ്കയൊട്ടുമേയില്ലാതെ വാഴ്വിൻെറ തേർ തെളിക്കുന്ന പ്രജാഹൃതന്തൻ
സ്നേഹാർദ്രമായൊരെൻ ജീവിതപ്രാരാബ്ദo മധുരമുള്ളോർമ്മയായ് മാറ്റിയച്ഛൻ
ആകാശത്തിനും മേലെയാണച്ഛൻ
ആശ്രയമായെന്നും ചാരെയുണ്ടച്ഛൻ
ആകാശത്തിനും മേലെയാണച്ഛൻ
ആശ്രയമായെന്നും ചാരെയുണ്ടച്ഛൻ
അല്ലലറിയിക്കാതന്നമൂട്ടി
അതിരുറ്റ വാത്സല്യതേൻ കുഴമ്പാൽ അച്ഛനന്നൂട്ടിയ അന്നത്തിൽ കണ്ണീരിന്നുപ്പുമാവേർപ്പും കലർന്നിരുന്നെന്നു ഞാനിന്നറിയുന്നു
അതിരുറ്റ വാത്സല്യതേൻ കുഴമ്പാൽ അച്ഛനന്നൂട്ടിയ അന്നത്തിൽ കണ്ണീരിന്നുപ്പുമാവേർപ്പും കലർന്നിരുന്നെന്നു ഞാനിന്നറിയുന്നു
ഇടനെഞ്ചിലെരിയുന്ന തീക്കനൽച്ചൂടിലും
അധരത്തിൽ മായാത്ത പുഞ്ചിരിയുമായ്
അണയാത്ത നെയ്ത്തിരി നാളമായച്ഛൻ
അധരത്തിൽ മായാത്ത പുഞ്ചിരിയുമായ്
അണയാത്ത നെയ്ത്തിരി നാളമായച്ഛൻ
ശൈശവകാലത്തിലമ്മ
യെനിക്കേകി അമ്മിഞ്ഞപ്പാലെങ്കിൽ
അച്ഛനെനിക്കേകി പുഞ്ചിരിപ്പാൽ
യെനിക്കേകി അമ്മിഞ്ഞപ്പാലെങ്കിൽ
അച്ഛനെനിക്കേകി പുഞ്ചിരിപ്പാൽ
ഭുവിയിൽ ഹരിശ്രീ കുറിച്ചു നിരർഘമാം വിജ്ഞാനകോശം പകർന്നു തോഷത്താലെ
അൻപെഴുമെന്നച്ഛനോതിയന്നായ് എളിമ വിജയത്തിൻ കാതലാണാപ്പൊരുൾ മനതാരിലെന്നും കുറിച്ചിടു നീ
അച്ഛായീ ദൈവത്തെ കാണുവാനാകുമോ ദൈവമെന്നുള്ളത് സത്യമാണോ?
അഞ്ചു വയസ്സിൻെറ കൊഞ്ചലിൽ ഞാൻ
തൂമന്ദഹാസം പൊഴിച്ഛനോതി
അഞ്ചു വയസ്സിൻെറ കൊഞ്ചലിൽ ഞാൻ
തൂമന്ദഹാസം പൊഴിച്ഛനോതി
സത്യമായ് നിത്യം വിളങ്ങും പ്രകൃതി നിൻ സത്യ സ്വരൂപമാം ദൈവമാണ്
കാവിയും, ലോഹയും,തൊപ്പിയും- തോരയും
മാനുഷരങ്ങനെ മൂന്നായ് പിരിഞ്ഞതും
അച്ഛനാം പാഠം പഠിപ്പിച്ചു തന്നതും
മാനുഷരങ്ങനെ മൂന്നായ് പിരിഞ്ഞതും
അച്ഛനാം പാഠം പഠിപ്പിച്ചു തന്നതും
കാലമേ നീയെനിക്കേകൂ പതംഗങ്ങൾ ബാല്യത്തിലേക്കൊന്നു തിരികെ പറക്കുവാൻ
ജീവിതമെന്നതനശ്വര നാടകമപ്പൂർണ്ണമാക്കീടുന്നു കാലത്തിൻ വൈകൃതം
എന്നുമെന്നച്ഛൻ കൂടെയായ് വേണമെൻ
ജീവിതയാത്രതൻ തേർതെളിക്കാൻ
ജീവിതയാത്രതൻ തേർതെളിക്കാൻ
ഇനിയെത്ര പിറവിയെടുത്താലു മച്ഛൻെറ ഓമന പുത്രിയായ് വാഴണം ക്ഷോണിയിൽ.
No comments:
Post a Comment