Friday, 25 November 2016

വിഷാദം പൂക്കുന്ന മരങ്ങൾ

മനസ് ഒരു മഴ പെയ്തു തോർന്നപോലെ 
ഒരായിരം ആശയങ്ങൾ അങ്ങിങ്ങു പാറി നടക്കുന്നു 
ചിന്തകൾ അതിന്റെ ഉച്ചസ്ഥായിയിൽ നില്കുന്നു 
എങ്ങോ എവിടേയോ പറയാൻ മറന്നു വെച്ച വാചകങ്ങൾ ബാക്കിയാക്കി 
ഉള്ളിന്റെ ഉള്ളിലെ കുഞ്ഞു നൊമ്പരം ഇടയ്ക്കിടയ്ക്ക് മറനീക്കി പുറത്തേക്കു എത്തി നോക്കുന്നു 
ഇതാണ് പരമാർത്ഥം മനസിന്റെ വിങ്ങലുകൾ
വാക്കുകളായി പ്രവഹിക്കുന്നു
നിലക്കാതെ നൊമ്പരത്തിന്റെ സൂക്ഷിപ്പുകാരൻ മനസെന്ന സത്യം
ഒന്നിൽ നിന്നും അകലാൻ നോക്കുമ്പോൾ അതിലേക്കു തന്നെ നമ്മെ വലിച്ചടുപ്പിക്കും കാന്തിക ശക്തിയായി മനസ്സ്
വിഷാദം പൂക്കുന്ന മരങ്ങൾ

No comments:

Post a Comment