എന്റെ അച്ഛൻ
അച്ഛെനെയൊരുകവിതയിലൊതുക്കുവാനാവി-
ല്ലെനിക്ക്,
ഒരു പുസ്തകമെഴുതിതീർത്താലും പിന്നെയും
കുറിക്കാനുണ്ടാവും അച്ഛനെന്ന മഹാകാവ്യം.
എനിക്കായ് വളർന്നു പന്തലിച്ചു തലയുയർത്തി
വിടർന്നുനിൽകുന്നൊരു വൻദ്രുമമാനെൻ അച്ഛൻ
അകലെയാണെകിലും ആ വിസ്മയത്തിന്റെ
ശീതളച്ഛായയിലാണെന്നും എൻ സുഖശയനം
ബാല്യത്തിൽ എൻ പ്രിയകളിത്തോഴനും
യൗനത്തിൽ എൻ മാർഗദീപവുമായിരുന്ന
ദീർഘവീക്ഷിയാം എൻ അച്ഛൻ
ഇന്നെൻ കുരുന്നുകളുടെ പ്രിയകളിതോഴനുമായി.
ഞാനിന്നഹക്കരിക്കുന്ന എൻ നേട്ടങ്ങളിലെലാം
എന്റെയച്ഛന്റെ വിയർപ്പിന്റെ മണമുണ്ട്..
എന്തിന് ഇനിയുള്ള എന്റെ സ്വപ്നങ്ങൾക്കുപോലും
ഹേതുവും നിമിത്തവും സഹയാത്രികനുമെല്ലാം
എന്റെയച്ഛനാണ്
ഒരുക്കലും വയ്യെന്നുപോലും പറയാത്ത എൻ
അച്ഛൻ
അസുഖത്തിന്റെ പിടിയിലർമാർന്നിരിക്കയുന്നയിവേളയിൽ
ഞാൻ ഉണരുമ്പോഴും ഉണ്ണുമ്പോഴും ഉറങ്ങുമ്പോളും
എന്തിന് ഉറക്കംവരാതെ തിരിഞ്ഞുംമറിഞ്ഞും കിടക്കുമ്പോഴുംമെല്ലാം പ്രാത്ഥിച്ചു കൊണ്ടിരുന്നു
എന്നെ ഞാനാക്കിയെൻ അച്ഛന്റെ
ആയുരാരോഗ്യവർദ്ധനക്കായ്.....
ല്ലെനിക്ക്,
ഒരു പുസ്തകമെഴുതിതീർത്താലും പിന്നെയും
കുറിക്കാനുണ്ടാവും അച്ഛനെന്ന മഹാകാവ്യം.
എനിക്കായ് വളർന്നു പന്തലിച്ചു തലയുയർത്തി
വിടർന്നുനിൽകുന്നൊരു വൻദ്രുമമാനെൻ അച്ഛൻ
അകലെയാണെകിലും ആ വിസ്മയത്തിന്റെ
ശീതളച്ഛായയിലാണെന്നും എൻ സുഖശയനം
ബാല്യത്തിൽ എൻ പ്രിയകളിത്തോഴനും
യൗനത്തിൽ എൻ മാർഗദീപവുമായിരുന്ന
ദീർഘവീക്ഷിയാം എൻ അച്ഛൻ
ഇന്നെൻ കുരുന്നുകളുടെ പ്രിയകളിതോഴനുമായി.
ഞാനിന്നഹക്കരിക്കുന്ന എൻ നേട്ടങ്ങളിലെലാം
എന്റെയച്ഛന്റെ വിയർപ്പിന്റെ മണമുണ്ട്..
എന്തിന് ഇനിയുള്ള എന്റെ സ്വപ്നങ്ങൾക്കുപോലും
ഹേതുവും നിമിത്തവും സഹയാത്രികനുമെല്ലാം
എന്റെയച്ഛനാണ്
ഒരുക്കലും വയ്യെന്നുപോലും പറയാത്ത എൻ
അച്ഛൻ
അസുഖത്തിന്റെ പിടിയിലർമാർന്നിരിക്കയുന്നയിവേളയിൽ
ഞാൻ ഉണരുമ്പോഴും ഉണ്ണുമ്പോഴും ഉറങ്ങുമ്പോളും
എന്തിന് ഉറക്കംവരാതെ തിരിഞ്ഞുംമറിഞ്ഞും കിടക്കുമ്പോഴുംമെല്ലാം പ്രാത്ഥിച്ചു കൊണ്ടിരുന്നു
എന്നെ ഞാനാക്കിയെൻ അച്ഛന്റെ
ആയുരാരോഗ്യവർദ്ധനക്കായ്.....
No comments:
Post a Comment