Friday, 25 November 2016

Anilkumarp Sivasakthi

മൃതസഞ്ജീവനി 
=============================================
നീയാഹരിച്ചതൊക്കെവിഷാഹാരമല്ലേ 
നീകുടിച്ചതൊക്കെയും വിഷസലിലമല്ലേ 
പ്രാണന്‍റെജീവനായി നീകാത്തവായുവും 
വിഷാഗ്നിയായി നിന്നെതിന്നുതീര്‍ത്തു
നാളേക്കു നീയെന്ത്കാത്തുവച്ചു
എണ്ണമാറ്റാതുരാലയങ്ങളോ അതോ
ശാന്തികവാടമോ മൃത്സഞ്ജീവനിയായി
അഗസ്ത്യയിനിയെനിക്കങ്ങു മാപ്പേകുമോ
വന്യമാംനിശബ്ദത തുടികൊട്ടിപാടുന്ന
മേഘശകലങ്ങളെ മഴതുള്ളിയാക്കുന്ന
ശൈലശൃംഗങ്ങളിലുറങ്ങുന്ന കാറ്റിന്‍റെ
വന്യതയില്‍ലയിച്ചു ഞാന്‍വെറുമൊരു
മഴക്കിനാവിന്‍റെതേങ്ങലായി കൊറ്റ്കാക്കുന്നു.
.
ശാന്തമായുറങ്ങുന്ന മാമലമേടിനെ-
ശക്തിയാംപ്രകൃതിയെ കുത്തിനോവിച്ചതോ
ഹൃദയതുടിതാളം പ്രകമ്പിതമാക്കിയോ
തൃക്കണ്‍തുറന്നഗ്നി ഭസ്മീകരിച്ചുവോ
നാഗസത്യങ്ങള്‍ ഗൃഹംവിട്ടൊഴിഞ്ഞുവോ
വന്യമാംമാനവകുലത്തിന്‍റെ മരണമന്ത്രങ്ങളോ .
മാനവകുലത്തിന്‍റെ മരണമന്ത്രങ്ങളോ .
.
.ഒച്ചയുണ്ടാക്കാതനങ്ങാതെ
തരുക്കളെ കൊന്നുതിന്നാതെ .
പ്രാണന്‍സ്പുരിക്കുന്നവായുവില്‍ -
വിഷപ്പുകതുപ്പാതെ.
ജീവന്‍മുളയ്ക്കുന്ന നീര്‍നാമ്പുകള്‍
കറുത്തവിഷത്തുള്ളിയാക്കാതെ
.കത്തിജ്വലിക്കുന്നസൂര്യ നിന്‍തപസാ–
മഗ്നിയില്‍ ഭൂമിവെന്തൊടുങ്ങാതെ .
.
ചുട്ടമണ്ണിന്റെയന്ത്യശ്വാസംമുയര്‍ന്നഗ്നിയായി
കുത്തിനോവിക്കുന്നു ശിലാമഞ്ഞുപാളിയെ
കുത്തൊഴുക്കായി പിന്നെപ്രളയമായി
പ്രാണന്‍റെതേങ്ങാലായി കരയെടുക്കും.
.
അഗസ്ത്യ ഇനിയെനിക്കങ്ങുമാപ്പേകുമോ
നീരിലെജീവന്‍റെതുള്ളിതുടിപ്പുകള്‍
ചത്തുവെണ്ണീറകുവാന്‍ വിഷക്കറതൂവിയ
മാനവകുലത്തിനങ്ങുമാപ്പേകുമോ .
.
നെയ്യാര്‍ മെലിഞ്ഞുണങ്ങികരയുന്നു
അവസാനതുള്ളിയും വിഷമായി
മൃതസഞ്ജീവനിയാംനെയ്യാര്‍ മൃതുവിന്‍
തേങ്ങലായി വിഷംതുപ്പി കരയുന്നു
.
നാളേക്കുവേണ്ടി നീകാത്തതൊക്കെയും
മലിനമായി ജീവന്‍കവരുന്നു .
ഒരുപിഞ്ച്പൈതലാം പ്രകൃതിതന്‍
നിലവിളി മഴക്കെടുതിയായി അഗ്നിയായി
ചുട്ടമാംസത്തിന്‍റെഗന്ധം പരത്തുന്നു
.
നാളേക്ക്നീ കാത്തതൊക്കെയും ശൂന്യമായി
പുണ്യംനശിക്കുന്ന പാപഗംഗ .
ശൈലശൃംഗത്തിന്‍റെതേങ്ങലോ ശാപമോ
തപംചെയിത് നീതീര്‍ത്ത പുണ്യഭൂവില്‍
.
ഏകമാംശാന്തത ഓംകാരശബ്ദമായി
നീയേകനായി ഇനിഞാന്‍മലയിറങ്ങട്ടെ
ജീവന്‍റെബാലികേറാമലവിട്ടന്യമായി
വിഷചാറ്കുടിച്ച് ദാഹംമാറ്റട്ടെ
.
.നീതിന്നതൊക്കെയും വിഷാഹാരമല്ലേ
നീകുടിച്ചതൊക്കെയും വിഷസലിലമല്ലേ
പ്രാണന്‍റെജീവനായി നീകാത്തവായുവും
വിഷാഗ്നിയായിനിന്നെ തിന്നുതീര്‍ത്തു
നാളേക്കുനീയെന്ത്കരുതി പുതുനാംപിന്
എണ്ണമാറ്റാതുരാലയങ്ങളോ അതോ
ശാന്തികവാടമോ മൃതസഞ്ജീവനിയായി ...
.
അനില്‍കുമാര്‍പി ശിവശക്തി.

No comments:

Post a Comment