Friday, 25 November 2016

അനുരാജ് കെ ടി

അന്നു നീ ഇരുട്ടിൽ നടക്കുമ്പോൾ -
ഞാൻ നടന്നത് വെളിച്ചത്തിലായിരുന്നു ...
കൂരിരുട്ടിൽ നീ വഴിതെറ്റിയപ്പൊൽ -
വെളിച്ചമെനിക്ക് അനുഗ്രഹമായിരുന്നു ...
തെറ്റിയ വഴിയിലൂടെ നീ തിരിച്ചു നടന്നപ്പോൾ ആരോ വരുന്നതും കാത്തു -
വഴിയിലെവിടയോ നിൽപായിരുന്നു ഞാൻ ...
കൂരിരുട്ടിൽ നീ കണ്ട പ്രതീക്ഷയുടെ കിരണങ്ങൾ സത്യമെങ്കിൽ -
ആ വെളിച്ചം എന്റെ കയ്യിലായിരുന്നു ...
നീകണ്ട വെളിച്ചമെന്റെ സ്വപനമാണ് ...
അണയാതെ ഞാൻ സൂക്ഷിച്ച സ്വപ്നം ...!
എന്റെ സ്വപ്നത്തിന്റെ കൂടെ
നടക്കുവാൻ ഇഷ്ട്ടമെങ്കിൽ
ഇതാ ഈ വെളിച്ചവും വാങ്ങി
നീയെന്റെ മുൻപെ നടന്നാലും ...!!!

No comments:

Post a Comment