Himakanam
Friday, 25 November 2016
Deepa Ajay
എന്റെ അച്ഛൻ
...............................
നാക്കിലയിൽ എള്ളും പൂവുമർപ്പിച്ചു.
പവിത്രമോതിരംമെല്ലെയൂരിയങ്ങിലയി
ലിട്ട്,
പുഴയുടെആഴങ്ങളിലേക്ക്പിൻതിരിയവേ
ചാഞ്ഞ മരക്കൊമ്പിലെന്നെയുറ്റുനോക്കി
ബലിച്ചോറുണ്ണാൻ കാത്തിരിപ്പുണ്ടൊരു കാക്ക'
ഒരുജൻമംമുഴുവനുണ്ണിക്കായ്കാത്തിരുന്നപോൽ .
അച്ഛനിനിയില്ല! ഉൾക്കൊള്ളാൻ മടിക്കുന്നുമനം.
ആൾക്കൂട്ടത്തിലൊരുമാത്ര,യേകനായ പോൽ.
പൊടുന്നനെയച്ഛന്റെ വിരൽത്തുമ്പു കൈവിട്ട,
ദിശയറിയാതെപകച്ചൊരാപ്പഴയബാല്യ
മായ്.
ജീവിതഗർത്തങ്ങളിൽ പലവുരു പകച്ച് നിൽക്കേ,
അദൃശ്യമായച്ഛന്റെകരങ്ങളെൻതാങ്ങായിരുന്നെന്നും .
ഒരു നറുനിലാവുപോലെന്നുമെൻ ചിത്തത്തിൽ
ആത്മാവിൻകൈത്തിരിവെട്ടമായിരു
ന്നച്ഛൻ.
ഇനി,വെറുമൊരോർമകൾമാത്രമായൊന്നുമേ,
ചൊല്ലാതെ,കേൾക്കാതെമാഞ്ഞുപോ
യെന്നോ
പാഥേയംബലിച്ചോറായ്കാകനുനൽകവേ,
എൻഹൃത്തടംനോവിനാൽപുളയുന്നുവോ
ഒന്നിച്ചോരോണമുണ്ണുവാനെത്രനാളായെന്നച്ഛൻ,
പടിവാതിലിലെന്നെയുംകാത്തിരുന്നിരിക്കാം.
''തിരക്കല്ലെ നീ വരേണ്ട "ന്നലിവോടെ ചൊല്ലിയാ,
മുറ്റത്തെയസ്ഥിത്തറതൻമൺചിരാതിനോട്,
"നീ പോയശേഷമവനെന്നെയും മറന്നെ"
ന്നെത്രപ്രാവശ്യംസങ്കടപ്പരിഭവംപറഞ്ഞി
രിക്കാം.
ജീവിതക്കണക്കുപുസ്തകത്താളുകൾക്കിടയിലെൻ,
സ്വപ്നതീരങ്ങളൊക്കെയുംകയ്യെത്തി
പ്പിടിക്കവേ,
ഇടവപ്പാതിയിലാർത്തുപെയ്യുമോർമ്മച്ചിന്തിൽ,
മഴവെള്ളത്തിലെന്നോഞാനൊഴുക്കിവിട്ടൊരു,
കടലാസുതോണിതിരയുകയായിരുന്നച്ഛൻ.
എന്നെത്തിരയുകയായിരുന്നെന്റയച്ഛൻ.
മറവിരോഗം കാർന്നുതിന്നൊരാ മനസ്സിൽ,
നിന്നിനിയുമകലാൻമടിച്ചൊരോർമയായ്.
ഒറ്റമകനും,പൊയ്പ്പോയജീവിതവാസരങ്ങളും.
ഒടുവിലൊരുപിൻവിളികേട്ടുഞാനണയുമ്പോൾ,
നിർജ്ജീവമാംചുണ്ടിലൊരുസുസ്മേരവുമായ്,
ഉമ്മറക്കോലായിൽചാരിയിരുപ്പുണ്ടായി
രുന്നച്ഛൻ.
ഒരുനോക്കു കാണുവാനിന്നു കരൾ പിടയുന്നു.
ഇനിയുമൊരു ജന്മംകൂടി ലഭിക്കുമോ ഭൂവിൽ
മകനാവണം വീണ്ടുമാപ്പാദങ്ങൾ നമസ്കരിക്കണം.
പറയാൻ ബാക്കിവച്ചതൊക്കെപ്പറഞ്ഞു തീർക്കണം.
അറിഞ്ഞുമറിയാതെയും ചെയ്തു പോയൊരാ,
പാപങ്ങളേറ്റുപറഞ്ഞു മാപ്പു ചോദിക്കണം.
മൂർദ്ധാവിലാ,കരാംഗുലികളേറ്റുവാങ്ങണം.
ജീവനിൽ ഇനിനീയേകിയ നറുതരിവെട്ടം മാത്രം.
(ദീപ അജയ് )
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment