" ഒരു നീണ്ട മൗനത്തിൻ കാലയളവിനു ശേഷം എന്നിലെ അക്ഷരങ്ങൾ തൻ പറവകളെ വിണ്ണിലേക്ക് സ്വാതന്ത്രരാക്കട്ടെ....
പറയാൻ മറന്നതും, കേൾക്കാൻ കൊതിച്ചതും, മനസ്സിൽ ഈണമിട്ടിന്നേവരെ വെച്ചവയെല്ലാം താമരമൊട്ടാം കൈക്കുമ്പിളിൽ നിന്നും പൂവിതൾ വിരിയും പോലെ തുറന്നിടട്ടെ....
കാലൊച്ചയില്ലാതെ വന്ന ഏതോ സുന്ദര സ്വപ്നത്തിൻ പദങ്ങളാൽ ഞാൻ ഇനിയൊരു കവിത കുറിക്കട്ടെ...
മാഞ്ഞിടും നിറങ്ങളീ സന്ധ്യയോടൊപ്പമെങ്കിലും, മായാതെ നിൽക്കുമവ എന്നുമെൻ മനസ്സിലും...
വേനൽ മഴക്കായ് കേഴുമീ വേഴാമ്പൽ പോൽ, കേഴുന്നു ഞാനും ഇത്തിരി സ്നേഹത്തിനായ്...
കൂരമ്പുകൾ എയ്തിടും മിഴികൾക്കിടയിലും തിരയുന്നു ഞാൻ ഒരു സ്നേഹകടാക്ഷത്തെ....
ഈ വെയിലിൽ വിരിയാതെ വാടി വീണൊരീ സ്വപ്നത്തിൻ മൊട്ടുകൾ കൊണ്ടു ഞാനൊരു ഹാരം തീർത്തിടാം...
വെക്കുക, എൻ ചേതനയറ്റ ശരീരത്തിലായവ...
ഒടുവിൽ, ഒരു നാൾ എൻ ശവകുടീരത്തിൽ നിന്നും ഒരു കുഞ്ഞു മുല്ലമൊട്ടു വിടർന്നിടും നേരം, ഓർക്കുക നിങ്ങളവ എന്നിലെ മരിക്കാത്ത സ്വപ്നങ്ങളായിരുന്നെന്ന്..."

Deepak Nair Valiyakath
No comments:
Post a Comment