അന്നും പതിവുപോലെ മോളെ സ്കൂളിൽ വിട്ട് മുഖപുസ്തകം തുറന്നതായിരുന്നു ഞാൻ, എല്ലാ ഗ്രൂപ്പിലും ഒന്ന് കണ്ണോടിക്കുമ്പോഴാണ് ഒരു എഴുത്തുകാരി തന്റെ അച്ഛനെ കുറിച്ചെഴുതിയ കുറച്ച് വരികൾ ഹൃദയത്തിലുടക്കിയത്.ആ പ്രചോദനത്താൽ നാല് വരി ഞാനും കുറിച്ചിട്ടു. കൂട്ടുകാർ ആശംസകളുമായി വന്ന് പ്രോത്സാഹിപ്പിച്ചപ്പോൾ മനസ്സിന് വല്ലാത്തൊരു
നൊമ്പരo. പത്ത് വർഷങ്ങൾക്ക് മുമ്പ് നഷ്ടപെട്ട അച്ഛനെ കുറിച്ചുള്ള ഒരു പാട് ഓർമ്മകൾ മനസ്സിനെ വല്ലാതെ അലട്ടി തുടങ്ങി.
അന്നത്തെ ദിവസം ശരിക്കും സങ്കടക്കടൽ പോലെ ഒഴുകി കൊണ്ടിരുന്നു.
നൊമ്പരo. പത്ത് വർഷങ്ങൾക്ക് മുമ്പ് നഷ്ടപെട്ട അച്ഛനെ കുറിച്ചുള്ള ഒരു പാട് ഓർമ്മകൾ മനസ്സിനെ വല്ലാതെ അലട്ടി തുടങ്ങി.
അന്നത്തെ ദിവസം ശരിക്കും സങ്കടക്കടൽ പോലെ ഒഴുകി കൊണ്ടിരുന്നു.
വൈകുന്നേരം ഓഫിസിൽ നിന്നെത്തിയ ഏട്ടൻ മുഖഭാവം കണ്ടിട്ടാവണം കാര്യമന്വേഷിച്ചപ്പോൾ ഒന്ന് പൊട്ടി കരയാനേ എനിക്ക് കഴിഞ്ഞുള്ളു.
അല്ലെങ്കിലും അതങ്ങനെയാണ്, എന്റെ മനസ്സിന്റെ ചെറിയൊരു അസ്വസ്ഥത പോലും എന്നേക്കാൾ മുന്നേ തിരിച്ചറിയുന്നയാളാണ് അദ്ദേഹം, പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഈ താലിയുടെ മാഹാത്മ്യത്തെ കുറിച്ച് നമ്മുടെ ആരുമല്ലാതിരുന്ന ഒരാൾ പെട്ടെന്ന് ഒരു ദിവസം ഒരു താലി ചരടിൽ കോർത്തിണക്കിയ ദൃഢബന്ധം ,പ്രവാസിനിയായത് കൊണ്ടാവും ആ ബന്ധം ശരിക്കും അനുഭവിച്ചറിയുവാനും പറ്റിയിട്ടുള്ളത്. ചിലപ്പോൾ പെറ്റമ്മയായും, അച്ഛനായും, പിന്നെ ആരെല്ലാമോ ആയി തീരുന്ന ആ മനുഷ്യൻ പലപ്പോഴും എന്നെ അത്ഭുത പെടുത്തിയിട്ടുണ്ട്.

ഒരു വിധം കാര്യം പറഞ്ഞൊപ്പിച്ചപ്പോൾ, മക്കളോടൊപ്പം ചേർന്ന് കളിയാക്കിയെങ്കിലും എന്റെ ഈ മനോഭാവം അദ്ദേഹത്തേയും അസ്വസ്ഥനാക്കിയിരുന്നു. ആ അന്തരീക്ഷത്തിൽ നിന്നും ഒന്ന് മാറാനായിട്ടായിരിക്കണം,നിർബന്ധിച്ച് പുറത്തേക്ക് കൂട്ടികൊണ്ടു പോയത്.
ഞങ്ങൾ കയറി ചെന്നത് ഒരു ഷോപ്പിംഗ് മാളിലായിരുന്നു. മക്കൾക്ക് ഓരോ ഉടുപ്പ് വാങ്ങാനായി ഗാർമെന്റ് സെക്ഷനിലേക്ക് ചെന്നപ്പോഴാണ് ഒരു ആറുവയസ്സുകാരി എന്റെ അടുത്തേക്ക് ഓടി വന്നത്.
ആന്റി ഈ ഉടുപ്പ് കൊള്ളാവോ?
അവളുടെ ആ ചോദ്യം കേട്ട് ഞാൻ തെല്ലൊന്നമ്പരന്നു. ആ ഉടുപ്പ് വാങ്ങി അവളുടെ ശരീരത്തോട് ചേർത്ത് പിടിച്ചപ്പോൾ ആ കുട്ടിയുടെ മുഖത്ത് വല്ലാത്ത സന്തോഷം. കുട്ടികളെ ഒരു പാട് ഇഷ്ടപെടുന്ന എന്റെ മക്കളുമായി അവൾ പെട്ടെന്ന് അടുത്തു.
അമ്മയെവിടെ മോളെ .?
എന്റെ ആ ചോദ്യത്തിനുള്ള മറുപടിയായി അവൾ കൈവിരൽ ചൂണ്ടിയത് 65 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയുടെ നേർക്കാണ്, അവർ എന്റെ അടുത്തേക്ക് വന്നപ്പോൾ ഞാൻ ആ പൊന്നുമോളെ കുറിച്ച് കൂടുതലന്വഷിച്ചു..
ഒരു സങ്കടത്തിൽ നിന്നും മുക്തി നേടാൻ പോയ എന്നെ വീണ്ടും സങ്കട കടലിലാഴ്ത്തിയ കഥ.
ഒരു സങ്കടത്തിൽ നിന്നും മുക്തി നേടാൻ പോയ എന്നെ വീണ്ടും സങ്കട കടലിലാഴ്ത്തിയ കഥ.
പ്രസവിച്ചയുടനെ അമ്മ നഷ്ടമായ ദിയ (പേര് സാങ്കല്പികം) മോളുടെ കഥ. ഈശ്വരൻ കാട്ടിയ ക്രൂരതയോ, ദിയ മോളുടെ ദൗർഭാഗ്യമോ അവളെ അവശേഷിപ്പിച്ച് അമ്മ എന്ന സത്യം മൺമറഞ്ഞ കഥ. എന്നിട്ടും മറ്റൊന്നും ആഗ്രഹിക്കാതെ മകൾക്ക് വേണ്ടി ജീവിക്കുന്ന ഒരച്ഛൻ.മകളെ മാറ്റിനിർത്താൻ താല്പര്യമില്ലാതെ തന്റെ ഒപ്പം നിർത്താനായി ,ഭർത്താവും മക്കളുമില്ലാത്ത ചിറ്റയേയും ഒപ്പം കൂട്ടിയ ഒരു മനുഷ്യൻ .
ഇണകൾ കൂടെ ഉണ്ടായിട്ടും പരസ്പരം വഞ്ചിതരാകുന്ന ഇന്നത്തെ സമൂഹത്തിൽ ദിയ കുട്ടിയുടെ അച്ഛൻ ഒരു മാതൃകയാവട്ടെ.
കുറച്ചു സമയം ദിയ യോടൊപ്പം ചില വെഴിച്ച് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഞങ്ങളുടെ കൂടെ വരാനായി അവൾ ആഗ്രഹം പറഞ്ഞപോഴാണ് കഴിഞ്ഞ ആഴ്ച കണ്ടുമുട്ടിയ @ Sebiya Thasnim
മകൾ കിച്ചൂസിന്റെ കാര്യം മക്കൾ വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നത്.
മകൾ കിച്ചൂസിന്റെ കാര്യം മക്കൾ വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നത്.
ഇനിയും ദിയ മോളെ എവിടെയെങ്കിലും കണ്ടുമുട്ടാമെന്ന് വാക്കു കൊടുത്ത് വീട്ടിലെ നമ്പറും വാങ്ങി വന്നപ്പോൾ പ്രതീക്ഷയുടെ രണ്ട് കണ്ണുകൾ ഞങ്ങൾക്ക് പിന്നാലെ ഉണ്ടായിരുന്നു.
പത്മിനി നാരായണൻ.
No comments:
Post a Comment