ഇരണ്ടകൾ പറന്നുകൊണ്ടേയിരുന്നു
..................................................................
ആരാണ് മരിച്ചുകിടക്കുന്നത് ? അയ്യോ .. ബന്ധുവാണല്ലോ?? എപ്പോ???
അപ്പോൾ അവിടെ തുണിയിൽ പൊതിഞ്ഞിട്ടിരിക്കുന്ന കുഞ്ഞിന്റെ ശരീരമോ?
"ഇനി ആരെങ്കിലും കാണാനുണ്ടെങ്കിൽ അതിനുള്ള സമയമാണ്.. " കർമ്മിയുടെ സ്വരം ഉയർന്നു.
തിക്കിത്തിരക്കി അടുത്തേക്കുചെന്നു..
പതിയെ കുനിഞ്ഞു .. മുഖത്തൊന്നു തൊട്ടുനോക്കി.. ഹെന്താത്..? തിരിച്ചുവലിച്ച കൈയുടെകൂടെ അയാളുടെ ചുണ്ട് പറിഞ്ഞുപോരുന്നോ.. ?
അടുത്തുനിന്ന സ്ത്രീ ആ ചുണ്ട് പിഴുതെടുത്തുതന്നു
"ഇതൂടെ കൊണ്ടോയി തിന്ന് .. നിനക്കൊക്കെ സമാധാനമാകട്ടെ.. "
തിരിഞ്ഞോടി .. കുട്ടിയുടെ ശരീരത്തിലെ പട്ടുമാറ്റി നോക്കി.. അയ്യോ.. ഇതിനു ജീവനുണ്ട്..
പട്ടു വലിച്ചുകീറി കുട്ടിയെ പുറത്തെടുത്തു..
അലർച്ചകേട്ട് ഓടിവന്ന കുട്ടിയുടെ അച്ഛനെയും അമ്മയേയും നല്ല പരിചയം.. ഇത്.. ശാരിയല്ലേ .. അരവിന്ദും .. ?
ഞെട്ടിയെണീറ്റു.. തലയ്ക്കുമുകളിൽ നേരെ ഘടിപ്പിച്ചിരിക്കുന്ന ക്ളോക്കിൽ സമയം 5 മണി..
നേരം പുലരുന്നു.. അപ്പോൾ ഞാൻ കണ്ടത് .. ?
പെട്ടെന്ന് ലാൻഡ് ലൈൻ അടിച്ചു..
അങ്ങേത്തലക്കൽ നിന്നും കരച്ചിലിന്റെ അകമ്പടിയോടുകൂടി ആ വാർത്തവന്നു ..
ശ്രീധരൻ ചേട്ടൻ മരിച്ചു..
"അടക്കം..?"
നാലിന്.. എല്ലാവരും എത്തിച്ചേരേണ്ടേ .?
"എപ്പോഴായിരുന്നു ?"
"ഇപ്പൊ.. നാലരക്ക് "
"ശരി.. "
ശ്രീധരൻ ചേട്ടന്റെ മിനിയാന്നും കണ്ടതാണ്.. വയ്യാതെ കിടപ്പിലായിരുന്നു.. കണ്ടപ്പോൾ തോന്നിയിരുന്നു ഇനി അധികദിവസമില്ലെന്ന്

അപ്പൊ.. ഇന്നവധിയെടുക്കാം.. അവിടെവരെയൊന്നു പോകാം.. ഓഫീസിൽ പോയാൽ പിന്നെ അവിടെച്ചെല്ലുമ്പോഴേക്കും അടക്കം കഴിഞ്ഞിരിക്കും..
ഭാര്യ ചായയുമായി വന്നുവിളിച്ചപ്പോഴാണ് ചിന്തകൾ ഒഴിഞ്ഞുപോയത്.
ഒരിറക്ക് ചായകുടിച്ചപ്പോഴേക്കും അവളുടെ മൊഴിമുത്തുകൾ വീണു.

"അറിഞ്ഞില്ലേ.. 'കലികാലം' ജൂവലറിയിൽ വമ്പിച്ച കിഴിവ്.. നോട്ടുകൾ കിട്ടാത്തതുമൂലം കഷ്ടതയനുഭവിക്കുന്ന ജനങ്ങൾക്ക് നോട്ട് കൊടുക്കാതെയും സ്വർണ്ണം വാങ്ങാമെന്ന് ...കൂടാതെ പവന് വന്പിച്ച കിഴിവും.. "
"ഉം.. "
പരസ്യം ഇന്നലെ ഞാനും കണ്ടിരുന്നു.. കൂടുതൽ മിണ്ടിയാൽ പ്രശ്നമാ .. അതുകൊണ്ടാ

"ഇങ്ങിനെ മൂളിക്കൊണ്ടിരുന്നോ.. ആണുങ്ങളൊക്കെ ഇന്നലെത്തന്നെ പോയിവാങ്ങിക്കാണും.. ഇവിടൊരുത്തനുണ്ട് .. എന്തുകണ്ടാലും അവര് കളിപ്പീരാ .. ഇവര് കളിപ്പീരാ ന്നൊക്കെ പറഞ്ഞോണ്ടിരിക്കും.. നോട്ടിന്റെ പ്രശ്നമുള്ളതുകൊണ്ടാ .. ഇല്ലേ അവരൊക്കെ ഫ്രീ തരുമോ.. ?"
ചായ മുഴുവൻ കുടിക്കണമോ .. അതോ എണീറ്റ് പോണോ .. എന്റെ നോട്ടത്തിന്റെ അർത്ഥം അവൾക്കു പിടികിട്ടി..
"എന്റെ ദൈവമേ .. ഏതു നേരത്താണോ .. ഇതിയാനെയൊക്കെ തലേ വലിച്ചുകേറ്റാൻ തോന്നിയത്? .. എന്തോരം നല്ല കല്യാണങ്ങൾ വന്നതാ.. എന്തോ പറയാനാ .. മനുഷേന്റെ ഓരോ വിധി .. "
അവളെന്നോട് മേടിക്കുമെന്നു തോന്നുന്നു ..
"നീയാ ഷർട്ടും പാന്റുമൊന്നു തേച്ചുവേച്ചേ ..ശ്രീധരൻചേട്ടൻ മരിച്ചുപോയി .. ഞാനവിടംവരെ പോയിട്ടുവരാം.. "
മാനത്തൂടെ ശബ്ദമുണ്ടാക്കിക്കൊണ്ട് കുറെയധികം ഇരണ്ടകൾ പറന്നുപോയി.. അന്നം തേടിയുള്ള യാത്ര..
അവൾക്കു മൂക്കൊലിപ്പ് എപ്പോൾ തുടങ്ങിയെന്നറിയില്ല .. വല്ലാതെ വലിച്ചുകേറ്റുന്നുണ്ട് .. ഇടയ്ക്കു പിഴിഞ്ഞും പതം പറഞ്ഞും.
"ബന്ധുക്കളൊക്കെ എന്റെയും ചാകാറുണ്ട്. അപ്പൊ ഓഫീസിൽ പോയില്ലെങ്കിൽ ഭൂമി കറങ്ങില്ലാന്നു പറഞ്ഞിട്ടുണ്ട്.. ഇപ്പൊ നിങ്ങടെ ബന്ധു ആയപ്പോൾ അവധിയൊക്കെ തന്നെ വരും.. "
ഇനിയൊരു പൂരമാണ്.. അത് നിങ്ങൾ കേൾക്കേണ്ടാ ..
................................................................................................
ഹലോ .. നൂറല്ലേ ..
"അതെ.. "
"ഇവിടൊരു സ്ത്രീ തലക്കടിയേറ്റുകിടക്കുന്നു.. "
"എവിടുന്നാ.. ? ആരാ വിളിക്കുന്നത് .. ??"
" പള്ളിയുടെ അടുത്ത വീടാ .. ചെങ്കൽ കളറിലുള്ള വീട്.. അതെ.. അതെ. പെട്ടെന്ന് വരണേ .. "
":താങ്കളാരാണ് .. ?"
"അതൊക്കെ പറഞ്ഞുവരുമ്പോഴേക്കും ചിലപ്പോൾ അവർ ചത്തുപോകും. സാറ് പെട്ടെന്ന് വന്നു നോക്ക്.. "
"താങ്കളവിടുണ്ടല്ലോ അല്ലെ.. ?"
"ഇല്ല .. ഞാനൊരു ശവമടക്കിനു പോവാ.. അത് കഴിഞ്ഞുവരുമ്പോൾ ഇതിനും കൂടാം .. "

ഇരണ്ടകൾ വീണ്ടും പറന്നുപോയി. വരിതെറ്റാതെ ..
വേണു 'നൈമിഷിക'
No comments:
Post a Comment