Friday, 25 November 2016

Najeeb A Nadayara

എത്ര നാളായ് ഞാൻ കാത്തിരിക്കുന്നു പ്രിയസഖി നിന്റെ സാമിപ്യത്തിനായ്
കാത്തിരിപ്പുകൾക്ക് അർത്ഥമില്ല എന്ന്
അറിയാം എങ്കിലും കാത്തിരിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു
നീ കൂടെയുണ്ടായിരുന്ന നിമിഷങ്ങൾ ഓർമ്മയിൽ എപ്പോഴും
അറിയാം നിനക്കൊരിക്കലും തിരികെ വരാനാവില്ലെന്ന് എങ്കിലും നിന്റെ വരവിനായ് കാത്തിരിക്കുന്നു ഞാൻ
നാമ്മളെന്നും കാണാറുണ്ടായിരുന്ന നമുക്കായ് പ്രണയത്തിന്റെ പൂക്കൾ പൂത്തുലഞ്ഞിരുന്ന ഈ ഗുൽമോഹറിന്റെ ചുവട്ടിൽ നിന്നെയും കാത്തിരിപ്പുണ്ട് ഞാൻ ഒരിക്കലും വരില്ലെന്നറിഞ്ഞിട്ടും
നിന്റെ സൈക്കിളിന്റെ ബല്ലിനായ് കാതോർത്ത്, വഴിയുടെ ദൂരത്തിലേക്ക് കണ്ണും നട്ട് അന്ന് ഞാൻ കത്തിരുന്നില്ലെ അത്പോലെ
വരുവാനാകില്ല പ്രിയസഖീ എനിക്ക് നിന്നരികിൽ
പക്ഷെ മുടങ്ങാതെന്നും വരുന്നുണ്ട് നീ എന്റെ കിനാവുകളിൽ
സ്നേഹത്തിന്റെ തലോടലായ് പുഞ്ചിരിയായ് ചുമ്പനമായ് നീയുണ്ടെന്നും എന്നോടൊപ്പം
നജീബ് നടയറ

No comments:

Post a Comment