Friday, 25 November 2016

Niharadass Niharikaa

മെല്ലെപോക്ക്
സമപ്രായക്കാർ മധുരകൗമാരസ്വപ്നങ്ങൾ
നെയ്തതിലെ ഓരോ ഓരോ നനുത്ത സ്വപ്നങ്ങളിലും ലയിച്ചലിഞ്ഞു വാഴവേ.......
ഈ ഞാനോ അങ്ങാ ചിത്രശലഭകാലത്തിൽ 
പറത്തിയാവർണ്ണപട്ടത്തിന്റെ നൂലിൽ
മുറുകെപിടിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ജീവിതനൗകയത്തിന്റെ പ്രയാണംതുടരുമ്പോൾ
കൗമാരവും ഭൂതകാലത്തിന്റെ തടവിലായി.
യൗവനം വജ്രശോഭയിൽ തെളിഞ്ഞും മങ്ങിയും
സമ്മാനിച്ച ഒരുപാടൊരുപാട്പദവികൾക്കിടയിലും
കാലത്തിന്റെനേരെയുള്ള എന്റെ മെല്ലെപോക്ക്
തുടർന്നുകൊണ്ടേയിരിക്കയുന്നു........
ഇന്നും ഈ ഞാൻ ദിവാസ്വപ്നങ്ങൾ പകരുന്ന
ചെറുചൂടിൽ സ്വപ്നങ്ങൾക്കുമേൽ
അടയിരിക്കുന്നു ഒരു ബാല്യക്കാരിയെന്നപോൽ..

No comments:

Post a Comment