മയിൽപ്പീലിസ്നേഹം
***********************
***********************
സായം സന്ധ്യയുടെ ചുവപ്പുനിറം അനുവിൻെറ വെളുത്ത മുഖത്തിൻെറ ശോഭ കൂട്ടി..ചെറുതായി മഴപൊടിക്കുന്നുണ്ടായിരുന്നു അപ്പോൾ.അരുണും അനുവും കടൽതീരത്തെത്തിയിട്ട് കുറച്ചുനേരമായി..ജോലി രണ്ട് സ്ഥലത്തായതിനാൽ രണ്ടുപേരും വിവാഹശേഷം അധികനാൾ ഒന്നിച്ച് കഴിഞ്ഞിട്ടില്ലായിരുന്നു..
മാസത്തിൽ ഒരുതവണ അരുൺ അനുവിനെ കാണാൻ പാഞ്ഞെത്തും..
വെള്ളിയാഴ്ച ഉച്ചവരെ ജോലി ചെയ്ത് അരുൺ അനുവിനടുത്തെത്തുമ്പോഴേക്കും സൂര്യൻ അസ്തമയത്തിന് തയ്യാറെടുപ്പ് തുടങ്ങിയിരിക്കും.
പതിവ് പോലെ വെള്ളിയാഴ്ച വെെകുന്നേരം ശാന്തമായ കടലിൻെറ സംഗീതസാന്ദ്രമായ അന്തരീക്ഷത്തിൽ
കടലമ്മയുടെ സ്നേഹവുമായി തലോടിയെത്തുന്ന കാറ്റിൽ എല്ലാം മറന്ന് നിൽക്കവേ മധുവിധുനാളുകളുടെ മാധുര്യമോർത്ത് ഇരുവരുടേയും മനസ്സ് ഒാർമ്മകളിലേക്ക് ഊളിയിട്ടു .. പകൽമുഴുവൻ വീട്ടുജോലിയും വിരുന്നുമൊക്കെ കഴിഞ്ഞ് അനുവിനെ ഒന്നടുത്ത് കിട്ടാൻ അരുൺ കാത്തിരിക്കാറുള്ള രാത്രികൾ..അവൾ വന്നുകഴിയുമ്പോൾ ആരും കാണാതെ അവൾക്കായി വാങ്ങിവെച്ച മുല്ലപ്പൂവ്..അതുമായി അനുവിനേയും കൂട്ടി ടെറസിലേക്ക് പോകും..
അവിടെ നിലാവ് പൊഴിച്ചുനിൽക്കുന്ന ആകാശത്തെ ചന്ദ്രനെ നോക്ക് രണ്ടുപേരും മലർന്നുകിടക്കും..
അന്നത്തെ വിശേഷങ്ങളും പരാതികളുമൊക്കെ പറഞ്ഞുതീർക്കുമ്പോൾ അവരെ നാണിപ്പിക്കാൻ ഇത്തിരി വെട്ടത്തിൻെറ അഹങ്കാരവുമായി പറന്നെത്തുന്ന മിന്നാമിനുങ്ങുകളെ നോക്കി അനു കൊതിയോടെ ഇരിക്കും..ഒരിക്കൽ അനുവിൻെറ ആഗ്രഹം പോലെ അരുൺ കുറേ മിന്നാമിനുങ്ങുകളെ പിടിച്ച് ഒരു കുപ്പിയിലാക്കികൊടുത്തു..
കുറച്ച് കഴിഞ്ഞ് പാവല്ലേ അതുങ്ങളെന്നാത്മഗതം പറഞ്ഞ് അനു തന്നെ അവയെ സ്വതന്ത്രരാക്കി. അപ്പോൾ ആ മുഖത്തെ പുഞ്ചിരി കണ്ടാൽ കളഞ്ഞുപോയ കളിപ്പാട്ടം തിരികെകിട്ടിയ കുട്ടിയുടെ മനസ് പോലെ തോന്നുമായിരുന്നു.
പാടത്തും പറമ്പിലുമെല്ലാം അരുണിൻെറ നടപ്പാതയിൽ അവളുടെ പാദയടികളിൽ പാദം വെച്ച് കൊച്ചുകുട്ടികളേപ്പോലെ നടക്കുക അനുവിൻെറ ഒരു വിനോദമായിരുന്നു..നടന്നുപോകുമ്പോൾ രണ്ടുപേരും കെെകൾ കോർത്ത് പിടിച്ച് വഴിയരികിലെ പൂക്കളോടും കിളികളോടും കിന്നാരം പറയും..ഒരിക്കൽ അരുണിന് കഠിനമായ തലവേദന..അന്ന് വേദന അനുഭവിച്ചത് അനുവായിരുന്നു..തൻെറ കൊച്ച് ആഭരണപ്പെട്ടിക്കുള്ളിൽ ആകാശം കാണാതെ വർഷങ്ങളായി സൂക്ഷിച്ചുവെച്ച മയിൽപ്പീലി അവളന്നാദ്യമായി പുറത്തെടുത്തു..
എന്തിനെന്നോ , ആകാശം കാണാത്ത മയിൽപ്പീലിയോട് എന്താഗ്രഹമുണ്ടെങ്കിലും ചോദിച്ചാൽ അത് സാധിച്ചുതരുമെന്ന് അവളുടെ അമ്മൂമ്മ പറഞ്ഞിട്ടുണ്ടത്രേ..അരുണിൻെറ തലവേദനമാറാൻ അന്ന് അവൾ പ്രാർത്ഥിച്ചത് തൻെറ ഏറ്റവും വലിയ ദെെവമായി കണ്ട ആ മയിൽപ്പീലിക്കുമുൻപിലായിരുന്നു..ഇതാണ് നിഷ്കളങ്കമായ അനുവിൻെറ സ്നേഹം ..ആ സ്നേഹത്തിൻെറ ആഴവും വ്യാപ്തിയും നന്നായറിയുന്നതുകൊണ്ടാണ് ഇന്നും മാസത്തിൽ രണ്ടുദിവസമെങ്കിലും അനുവിനോപ്പം നിൽക്കാനാഗ്രഹിച്ച് അരുണോടിയെത്തുന്നത്..

No comments:
Post a Comment