Friday, 25 November 2016

Vipin Vijay Kavilkadavil

എന്റെ അച്ഛൻ
-*-*-*-*-*-*-*-*-*-*-*-*-*-*-*-
വിരുന്നുകാരനായിരുന്നെനിക്കച്ഛൻ..
വേനലവധിയിലെനിക്കായിരം കളിക്കോപ്പു-
കളുമായെത്തുന്ന അപരിചിതനായ വിരുന്നുകാരൻ...
കൂടെയുള്ള നാളുകളിലെപ്പോഴോ
അപരിചിതനിൽ ഞാനെന്റെ ലോകം കണ്ടെത്തി..
ആ കളിക്കോപ്പുകൾക്കിടയിലെന്റെ ബാല്യം തിരഞ്ഞെടുത്ത വിലമതിക്കാനാവാത്ത കളിക്കോപ്പായ്‌ പിന്നെയച്ഛൻ
ജീവിതഭാരമെനിക്കച്ഛനെ വീണ്ടുമപരിചിതനാക്കി....
കാലത്തിന്റെ കുത്തൊഴുക്കിലെൻ ബാല്യവും
കൗമാരവുമൊഴുകിയകന്നു....
ഒഴുക്കിനിടയിലെപ്പൊഴൊക്കെയോ ഒരു കളിയോടമായ്‌
അപരിചിതൻ വീണ്ടുമെത്തിയിരുന്നു..
ഇന്ന്
എന്റെ ബാല്യവും കൗമാരവും യൗവ്വനത്തിനു
വഴിമാറി..
ജീവിതഭാരമേറെ ചുമന്ന് തളർന്ന അപരിചിതനെ
ഞാനെന്ന് കുട്ടി മറന്നു കഴിഞ്ഞിരുന്നു..
ആർഭാടത്തിന്റെ പുതിയ ലോകത്ത്‌ പഴയ
കളിക്കോപ്പുൾക്ക്‌ സ്ഥാനമില്ലാതയിരിക്കുന്നു....
ദൂരെയേങ്ങോ വൃദ്ധസദനത്തിന്റെ നാലുചുവരുകൾക്കിടയിൽ
നൊമ്പരങ്ങൾ കടിച്ചമർത്തി ആണ്ടിലൊരിക്കലെത്തുന്ന ഞാനെന്ന
വിരുന്നുകാരനേയെൂം കാത്തിരിക്കുന്നുണ്ടായിരിക്കുമച്ഛ്ൻ
പറയാനേറെ വിശേഷങ്ങളുമായി...
വിപിൻ വിജയ്‌ കാവിൽക്കടവിൽ

No comments:

Post a Comment