പത്ത് മാസം ഉദരത്തിൽ പേറി അമ്മ തൻ കുഞ്ഞിനെ പെറ്റ്പോറ്റി
ഈ പത്ത് മാസവും അച്ഛൻ ആ ഭാരം മനസ്സിൽ ചുമന്നു
ഈ പത്ത് മാസവും അച്ഛൻ ആ ഭാരം മനസ്സിൽ ചുമന്നു
പ്രസവവേദനയുടെ നിമിഷങ്ങളിൽ അമ്മ മരണത്തെ കണ്ടപ്പോൾ
ചങ്ക് പൊട്ടിപിളരുന്ന വേദനയിൽ അച്ഛൻ മരണത്തിനോട് അപേക്ഷിച്ചു
ചങ്ക് പൊട്ടിപിളരുന്ന വേദനയിൽ അച്ഛൻ മരണത്തിനോട് അപേക്ഷിച്ചു
ജീവൻ പണയം വെച്ചമ്മ പെറ്റ കുഞ്ഞിനെ പോറ്റുവാൻ
അച്ഛൻ കാലത്തിന് മുന്നിൽ ജീവിതം പണയം വെച്ചു
അച്ഛൻ കാലത്തിന് മുന്നിൽ ജീവിതം പണയം വെച്ചു
അമ്മയൊരു വക്കീലായ് മക്കൾക്ക് വേണ്ടി വാദിക്കുമ്പോഴെല്ലാം
വിധി പറയുന്ന ജഡ്ജിയായത് അച്ഛന്റെ കരുതലായിരുന്നെന്ന് അറിഞ്ഞിരുന്നില്ല മക്കൾ
വിധി പറയുന്ന ജഡ്ജിയായത് അച്ഛന്റെ കരുതലായിരുന്നെന്ന് അറിഞ്ഞിരുന്നില്ല മക്കൾ
അമ്മയുടെ ചിന്തകളിൽ മക്കളുടെ വിശപ്പടക്കാനുള്ള വെപ്രാളമായിരുന്നു
പക്ഷെ അച്ഛന്റെ ചിന്തകളെല്ലാം മക്കളുടെ നാളെയെ കുറിച്ചായിരുന്നു
പക്ഷെ അച്ഛന്റെ ചിന്തകളെല്ലാം മക്കളുടെ നാളെയെ കുറിച്ചായിരുന്നു
കരയുന്ന നിമിഷങ്ങളിൽ സ്നേഹത്തിന്റെ തലോടലായൊരമ്മയെയും
കരയിപ്പിച്ച് കൊണ്ടെന്നും കരുതലും തണലുമായൊരു അച്ഛനെയും തിരിച്ചറിയാതെ പോകുന്നു ഇന്നിന്റെ ചില മക്കൾ
കരയിപ്പിച്ച് കൊണ്ടെന്നും കരുതലും തണലുമായൊരു അച്ഛനെയും തിരിച്ചറിയാതെ പോകുന്നു ഇന്നിന്റെ ചില മക്കൾ
എഴുതിയാലൊരിക്കലും തീരാത്ത വിഷയം അച്ഛനും അമ്മയും
വാക്കുകൾക്കായ് അലയുന്നു ഞാനീ അക്ഷരകൂട്ടത്തിനിടയിൽ
കിട്ടിയെനിക്കവസാനം രണ്ട് വാക്ക്
കിട്ടിയെനിക്കവസാനം രണ്ട് വാക്ക്
അച്ഛനും അമ്മയും എന്ന രണ്ട് വാക്ക്"
ഇത്രയും എഴുതിയപ്പോഴെക്കും എന്റെ ജീവിതത്തിലെ ഒരു ചെറിയ അനുഭവം എന്റെ ഓർമ്മയിൽ വന്നു അത്കൂടി ഞാനിവിടെ കുറിക്കുന്നു
എന്റെ എല്ലാ കുരുത്തക്കേടുകൾക്കും എന്നെ തല്ലാറുണ്ടായിരുന്ന എന്റെ ഉപ്പ അവസാനമെന്നെ തല്ലിയത് എന്റെ +2 വിദ്യാഭ്യാസം അവസാനിപ്പിക്കുന്ന ദിവസമാണ്. പിന്നെ കുറെ നാളുകൾ ഒരു അകലമുണ്ടായിരുന്നു എനിക്കും ഉപ്പാക്കുമിടയിൽ.
അന്നൊക്കെ എന്റെ പെങ്ങന്മാരോട് സ്നേഹമുള്ള അവരെ ആരെയും അടിക്കാത്ത ഉപ്പയോട് എനിക്കു ഒരു ചെറിയ ദേഷ്യമുണ്ടായിരുന്നു. ചെറിയ തെറ്റുകൾക്കും എന്നെ മാത്രം ശിക്ഷിക്കുന്നതിന്റെ ദേഷ്യം. കാലം കുറച്ച് കഴിഞ്ഞു.
ഞാൻ സൗദിയിലേക്ക് യാത്രയായ്
ഞാൻ സൗദിയിലേക്ക് യാത്രയായ്
മനസ്സിൽ രക്ഷപെട്ടു എന്ന ചിന്തയോടെ ഇനി പേടിക്കണ്ടല്ലൊ. അന്ന് രാത്രി ഞാൻ ഇവിടെ ഒരു ബൂത്തിൽ നിന്ന് വീട്ടിലേക്ക് ഫോൺ ചെയ്തു ആദ്യം ഉമ്മയാണ് സംസാരിച്ചത് പിന്നെ ചേച്ചിയും അനിയത്തിയും എല്ലാവരും സംസാരിച്ച് കഴിഞ്ഞപ്പൊ ഉമ്മ പിന്നെയും ഫോൺ അവരുടെ കയ്യിൽ നിന്നും വാങ്ങി. എന്തൊക്കെയൊ എന്നോട് സങ്കടത്തോടെ പറഞ്ഞു. ഉമ്മയല്ലെ മകൻ ആദ്യമായ് വിദേശത്തേക്ക് പോയതിന്റെയാ. എന്നിട്ടൊടുവിൽ ഉപ്പ ഇവിടെയിരിപ്പുണ്ട് കൊടുക്കാം എന്നും പറഞ്ഞ് കൊടുത്തു.
വലിയ താല്പര്യമില്ലാതെയാണ് കൊടുക്കാൻ പറഞ്ഞത് പക്ഷെ എന്റെ പ്രതീക്ഷകൾക്കപ്പുറമായിരുന്നു സംഭവിച്ചത്
ഒരായുസ്സിലേക്ക് എന്നോടുള്ള മുഴുവൻ സ്നേഹം മനസ്സിൽ ഒളിപ്പിച്ച് വെച്ച് എന്നെ സ്നേഹിക്കുകയായിരുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.
ഞാൻ കേട്ടത് സങ്കടം നിറഞ്ഞിട്ട് വാക്കുകൾ കിട്ടാതെ ബുദ്ധിമുട്ടുന്ന ഉപ്പയുടെ ശബ്ദമായിരുന്നു. ഉപ്പയുടെ തല്ലുകൾ എന്റെ ശരീരത്തെയാണ് നോവിച്ചിരുന്നത്. പക്ഷെ അന്നത്തെ ആ സംഭവം എന്റെ മനസ്സിനെയാണ് പൊള്ളിച്ചത്.
തിരിച്ചറിയാൻ കഴിയാതെ പോയ ഉപ്പയുടെ സ്നേഹം മനസ്സിനെ പൊള്ളിക്കുകയായിരുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാത്ത നിമിഷം എന്റെ ഉപ്പ എന്നെ ഒരുപാട് സ്നേഹിച്ചിരുന്നെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞ നിമിഷം...!
അതാണ് അച്ഛൻ ഒരിക്കലും സ്നേഹം കാണിക്കാതെ എന്നാൽ സ്നേഹം നിറച്ച് അമ്മയിലൂടെ നമുക്ക് പകർന്ന് തന്ന് നമ്മുടെ സന്തോഷങ്ങളിൽ മനസ് കൊണ്ട് ആനന്ദിക്കുന്ന നമ്മുടെ സ്വന്തം അച്ഛൻ
നജീബ് നടയറ
നജീബ് നടയറ
No comments:
Post a Comment