Saturday, 26 November 2016

Suneeshnarendran

അച്ഛൻ
****************************
നിറമാർന്നരു ഓർമ്മയാണെൻ അച്ഛൻ
എന്തേ ആ നിറങ്ങൾക്കൊപ്പമേത്താഞ്ഞു
ഞാനേറെ ആശിച്ചു പോയില്ലേ
നിറമാർന്നൊരാ പൂവിന്റെ ദളമാകാൻ
നമ്മൊളൊന്നായ് തുഴഞ്ഞൊരാ നൗകതൻ
പാതിയടർത്തി അകന്നീടവേ
ജീവിതകയത്തിലാഴുമാ ദളങ്ങളെ
പിന്മാറഞ്ഞൊരാ തുഴച്ചിലേറെ നോവുന്നു
കാലമേകിയ തിരിച്ചറിവിൽ തുഴയവേ
ഞാനറിയുന്നു ഇനിയുമേറെ ദളങ്ങളീയുലകിൽ
ജീവിതം പകുത്തുമാറ്റുന്നോർ ഓർക്കുകിൽ പിഞ്ചിയ
ദളങ്ങളാൽ ഭംഗി പോയൊരാ പൂവിന്റെ വേദന
വെറുക്കുവാനാകില്ലയെൻ പിതാവിനെ
ശപിയ്ക്കാനുമാവില്ല എനിയ്ക്കായെകിയ ബീജത്തെയും
വരും ജന്മത്തിലെനിയ്ക്കേകണം പിതൃധർമങ്ങളൊക്കെയും
അതിനായ് ഞാനേകിടാം നിറസ്‌നേഹത്താലൊരു ബലിയൂട്ടൽ

No comments:

Post a Comment