Tuesday, 29 November 2016

G V Kizhakkambalam

ആദ്യമായെന്നിൽ പ്രണയത്തിൻ തിരിതെളിച്ചയെൻ പ്രാണസഖീ
പെയ്തിറങ്ങട്ടേ നിന്നിലേയ്ക്കൊരു കുളിർമഴയായി ഞാനെന്നും...
പറന്നുയരാം നമുക്കൊന്നായ് ആകാശച്ചെരുവുകളിൽ
ആർക്കും പിടികൊടുക്കാത്തൊരാ അപ്പൂപ്പൻതാടി പോൽ...
എഴുതാം ഞാനെന്റെ പ്രണയം മേഘപാളികളിൻമേൽ
നാണിച്ചൊളിക്കട്ടെ നക്ഷത്രക്കൂട്ടങ്ങൾ നമ്മുടെ പ്രണയത്താൽ...
നീ കേൾക്കുവാൻ മാത്രമായ് ഞാൻ പാടാം
മഴവില്ലിൻ നിറങ്ങളായ് നമുക്കൊരുമിച്ച് നൃത്തമാടിടാം...
നിനക്ക് മാത്രമായെൻ തൂലിക ചലിപ്പിച്ചിടാം ഞാൻ
എൻ കവിതകളിൻമേലൊരു പ്രാവായ് നീ അടയിരിക്കുക...
നിന്റെ തൂ മന്ദഹാസത്താൽ സൂര്യദേവൻ മയങ്ങിടട്ടേ
അസ്തമിക്കാത്തൊരുദിനം നമുക്കായ് ഏകിടട്ടേ...
ഋതുക്കൾ മാറിമറഞ്ഞു നീങ്ങിയാലും
തെളിഞ്ഞിടട്ടേയൊരു കെടാവിളക്കായ് എന്റെ പ്രണയം നിന്റെമേലെന്നും...
❤️❤️ജിവി കിഴക്കമ്പലം❤️❤️

No comments:

Post a Comment