എന്‍റെ അച്ഛന്‍
===============================================
ഊര്‍വ്വരതതേടിയെന്‍ വേരുകള്‍ഗമിക്കവേ
ഉറവവറ്റാസ്നേഹശില ഗംഗയാവുന്നു .
ഒരുമഹാമേരുവാമെന്നച്ചന്റെ . ഓര്‍മ്മകള്‍
നേരിന്റെപച്ചപ്പില്‍ ജീവന്‍റെയുള്‍വിളി .
.
അമ്മതന്‍മാധുര്യം നുണഞ്ഞുകൊണ്ടാച്ചന്റെ
മാറില്‍മയങ്ങിയും
കൈവിരല്‍തുമ്പിലൂയലാടിയും
പാല്‍പ്പല്ല്കാട്ടിചിരിച്ചും
ജലക്രീഡചെയിതുല്ലസിച്ചും നടന്നുനാം .
ഞാന്‍ കരയുന്ന രാവുകളില്‍
ഉറങ്ങാതുണര്‍ന്നിരിക്കുമെന്നച്ചന്‍ .
.
ഇണങ്ങിയും പിണങ്ങിയും കരകവിഞ്ഞും
രൌദ്രംപൂണ്ട പുഴപോലെയാണെന്റെയച്ഛന്‍.
ഞാന്‍ നിറവയറാഹരിക്കുമെന്നാകിലും
അച്ഛന്റെ ഒരുഉരുളചോറിന്റെ മാധുര്യം
വിസ്മരിച്ചീടുവാനാകുമോ
ജീവന്റെസ്മരണചൂട് വെടിയുവാനാകുമോ ?
.
ദര്ഭയോ തെച്ചിയോ ധാന്യമണികളോ
ബെലിചോറായി നീയെനിക്കേകേണ്ട.
ജീവനുള്ളനാളത്രയും നല്‍കുക
സ്നേഹമൂറും ഒരുവയര്‍ചോറുമാത്രം
വൃദ്ധസദനത്തിന്റെ പടിക്കലെറിയാതെ
പെറ്റവയറിനെ നീ കാത്തീടണം .
.നീയാര്‍ദ്രമനസിന്‍ മനുഷ്യനായീടുക
യെന്നഛന്റെ ആപ്തവാക്യമാണെന്‍റെ
പ്രാണവായു .
ഊര്‍വ്വരതതേടിയെന്‍ വേരുകള്‍ഗമിക്കവേ
ഉറവവറ്റാ സ്നേഹനിധിയാണെനച്ചന്‍ .
===============================================
ഊര്‍വ്വരതതേടിയെന്‍ വേരുകള്‍ഗമിക്കവേ
ഉറവവറ്റാസ്നേഹശില ഗംഗയാവുന്നു .
ഒരുമഹാമേരുവാമെന്നച്ചന്റെ . ഓര്‍മ്മകള്‍
നേരിന്റെപച്ചപ്പില്‍ ജീവന്‍റെയുള്‍വിളി .
.
അമ്മതന്‍മാധുര്യം നുണഞ്ഞുകൊണ്ടാച്ചന്റെ
മാറില്‍മയങ്ങിയും
കൈവിരല്‍തുമ്പിലൂയലാടിയും
പാല്‍പ്പല്ല്കാട്ടിചിരിച്ചും
ജലക്രീഡചെയിതുല്ലസിച്ചും നടന്നുനാം .
ഞാന്‍ കരയുന്ന രാവുകളില്‍
ഉറങ്ങാതുണര്‍ന്നിരിക്കുമെന്നച്ചന്‍ .
.
ഇണങ്ങിയും പിണങ്ങിയും കരകവിഞ്ഞും
രൌദ്രംപൂണ്ട പുഴപോലെയാണെന്റെയച്ഛന്‍.
ഞാന്‍ നിറവയറാഹരിക്കുമെന്നാകിലും
അച്ഛന്റെ ഒരുഉരുളചോറിന്റെ മാധുര്യം
വിസ്മരിച്ചീടുവാനാകുമോ
ജീവന്റെസ്മരണചൂട് വെടിയുവാനാകുമോ ?
.
ദര്ഭയോ തെച്ചിയോ ധാന്യമണികളോ
ബെലിചോറായി നീയെനിക്കേകേണ്ട.
ജീവനുള്ളനാളത്രയും നല്‍കുക
സ്നേഹമൂറും ഒരുവയര്‍ചോറുമാത്രം
വൃദ്ധസദനത്തിന്റെ പടിക്കലെറിയാതെ
പെറ്റവയറിനെ നീ കാത്തീടണം .
.നീയാര്‍ദ്രമനസിന്‍ മനുഷ്യനായീടുക
യെന്നഛന്റെ ആപ്തവാക്യമാണെന്‍റെ
പ്രാണവായു .
ഊര്‍വ്വരതതേടിയെന്‍ വേരുകള്‍ഗമിക്കവേ
ഉറവവറ്റാ സ്നേഹനിധിയാണെനച്ചന്‍ .
No comments:
Post a Comment