Friday, 25 November 2016

Jobin Joseph Kulapurackal

എന്റെ അച്ഛൻ.........
*******************************************
പിച്ച വെച്ചൊരാ നാൾ മുതൽ
കേൾക്കുന്നു ഒരു കുന്നു ശകാരത്തിൻ
തീ പാറും അമ്പുകൾ
എൻ പ്രിയ പിതാവിൽ നിന്നും.
അന്നെന്റെ ഹൃത്തിന്റെ ഉള്ളിലായി
എരിയും കനൽ പോലെ ജ്വലിച്ചൊരാ
അമ്പുകൾ നാൾക്കുനാൾ എന്നോരം മൂർച്ച കൂടി..
ഒരു നാൾ എന്നോണം എയ്യണം അമ്പുകൾ
തിരിച്ചൊരോന്നായി എന്നു ഞാൻ ചിന്തിക്കെ
എൻ യൗവനം എങ്ങോ പോയ് മറഞ്ഞു.
അന്നേരമെന്നോണം ജീവിതപ്പൊയ്കയിൽ
ആടി ഉലഞ്ഞൊന്നു കരണം മറിഞ്ഞൊന്നു
മറിയുന്ന നേരത്തു
ഓർത്തു ഞാൻ എൻ പ്രിയ അപ്പനെ നൂറു വട്ടം.
കുഞ്ഞിളം മേനിയിൽ തല്ലി പഴുപ്പിച്ചു
പാകപ്പെടുത്തിയ ചിട്ടകൾ ഓരോന്നും
അന്നേരം ഞാനൊന്നു ഓർത്തു പോയ്.
ആ ചിട്ടകളോരോന്നായി ഉയരങ്ങൾ തന്നപ്പോൾ
എന്നുടെ അപ്പന്റെ ചിട്ട തൻ മറവിലായി
എന്നെ പരിഹസിച്ചവർ നിലത്തു വീണു.
ഗോക്കളെ മേച്ചിടും ഇടയനെന്നും.
മീനേ പിടിച്ചീടും അരയനെന്നും
മരത്തിൽ കേറിടും അണ്ണാനെന്നും
ഉപമിച്ച കൂട്ടര് എന്നുടെ ഉയർച്ചയിൽ
കണ്ണൊന്നു തള്ളിയപ്പോൾ,
എന്നുടെ പിതാവിനും എനിക്കും വിരിഞ്ഞു
ചൂടേറ്റ ഹിമകണം പോലുള്ളൊരാ അശ്രുതുക്കൾ.
ഇന്നെന്റെ കണ്ണുനീർ തുള്ളിക്ക് പറയാനുണ്ടൊരു
ബാല്യത്തിൽ തല്ലി പഴുപ്പിച്ചൊന്നു പാകപ്പെടുത്തിയോരം
പൊരുളിന്റെ ഒരായിരം നെല്ലിക്കാ കഥകൾ.
ഇന്നെന്റെ ഉള്ളിന്റെ ഉള്ളിലെ ശ്രീകോവിൽ നടയിലായി
എൻ പ്രിയ അപ്പനെ ഞാനൊന്നു നട ഇരുത്തി.
ഇന്ന് ഞാൻ കാണുന്ന ഭൂമി താൻ ദൈവമായി
അപ്പനെ ഞാൻ ഒന്ന് പ്രതിഷ്ഠിക്കും നേരത്തു
എന്നുടെ അപ്പന്റെ ചിട്ട തൻ മറവിലായി
എന്നിൽ പതിഞ്ഞൊരാ അപ്പനോടുള്ളതാം
പകയെന്നോ എങ്ങോ മാഞ്ഞു പോയി.
ജോബിൻ ജോസഫ് കുളപ്പുരക്കൽ

No comments:

Post a Comment