Friday, 25 November 2016

മനു വാസു ദേവ്

തേടി നടന്നു ഞാൻ
കാലങ്ങളേറെയായ്
നിൻ നിഴൽ ചിത്രങ്ങൾ
ഒപ്പിയെടുക്കുവാൻ
ഊർന്നിറങ്ങുന്ന
തൂമഞ്ഞിൻ കണികയെ പൂക്കളോരോന്നായ്
മാടി വിളിക്കുന്നു
പൂക്കൾ ചുരത്തുന്ന
നറുതേൻ കണികകൾ
കരിവണ്ട്ആർത്തിയാൽ
മുത്തി കുടിക്കുന്നു
നിശ തൻ കൂരിരുൾ
മനസിൻ മരവിപ്പിൻ
ആക്കങ്ങൾ വല്ലാതെ
കൂടിടുന്നു
കാത്തിരിപ്പിൻ ദൈർഘ്യങ്ങൾ കൂടുമ്പോൾ
മനസിലെ തീക്കനൽ
വല്ലാതെ തെളിയുന്നു
മരുഭൂവിലൊഴുകുന്ന
തെളിനീരുപോൽ
വറ്റി പോകുന്നു
ഇന്നെന്നിലെ പ്രണയങ്ങൾ
കാത്തിരിക്കാനിനി വയ്യ
കാത്തു വച്ചതൊക്കെയും
ചാരങ്ങൾ മാത്രം.....

No comments:

Post a Comment