Friday, 25 November 2016

Sajini Suresh

......................"എന്റെ അച്ഛൻ ..."
വരികളിലൊതുക്കി പിടിക്കാനാവാത്തവിധം വഴുതി നീങ്ങുകയാണച്ഛൻ ....!
വായിച്ച പുസ്തകത്താളിലിനിയും പഠിക്കാത്ത നന്മയുടെ അധ്യായം .!
മേല്കൂരയിൽനിന്നിറ്റു വീണാ മഴത്തുള്ളിയെ എന്റെ മേൽപ്പതികാതെ സ്വയം ഏറ്റുവാങ്ങിയാ ശിരസ്സു .........
ഏതു കൊടുംവർഷത്തിലും തന്റെ നെഞ്ചിലെ ചൂടുപകർന്നേകിയെന്നച്ചൻ ....
തന്റെ വസ്തുക്കളെല്ലാം പകുത്തുനൽകി പടിയിറങ്ങി പോന്നപ്പോഴും ചേർത്തുപിടിച്ചു തേങ്ങിയാഹൃദയം !!!
അന്നാദ്യമാണാ മനസിലെ നന്മയെ അടുത്തറിഞ്ഞത് ...
എന്നിട്ടും .....,
പ്രിയപെട്ടതെന്തോക്കെയോ അടുത്തെത്തിയപ്പോൾ ..,അതിനുവേണ്ടിയെൻ മനസ്സു ശഠിച്ചപ്പോൾ ...ഓടിയെത്താൻ നന്നേ പണിപ്പെട്ടു ആ മനസ്സു ..
പക്ഷെ .......,,
അറിയുന്നു ഞാനിന്നു ഏറെ വ്യക്തമായി ..
അച്ഛനുറങ്ങാത്ത വീട്ടിലെ അന്തേവാസിയായിരുന്നു ഞാനെന്ന് .....
മറ്റൊരു കൈപിടിച്ചീപടി ഇറങ്ങുംവരെ അച്ഛനുറങ്ങാത്തവീട്ടിലെ അന്തേവാസി മാത്രമെന്ന് ......!!

No comments:

Post a Comment