Saturday, 26 November 2016

Basheer Puthan'z

മുഖപുസ്തകം വന്നതോടെ
പലരും മനസ്സു തുറക്കാൻ
തുടങ്ങിയിരിക്കുന്നു -
കേൾവിക്കാരില്ലാതായ
ലോകത്ത് മനസ്സുതുറക്കാൻ 
പറ്റിയ ഇടം.....
മനസ്സിലുള്ള ഇഷ്ടങ്ങളും
നഷ്ടങ്ങളും സങ്കടങ്ങളുമൊക്കെ കവിതയും കഥയും
ഓർമ്മകളുമായി
മുന്നിലെത്തുമ്പോൾ
അറിയപ്പെടാത്ത പലരും
ഇഷ്ടക്കാരായി മാറുന്നു -
ഇഷ്ടങ്ങൾ തേടിയുള്ള
സെൽഫികൾ പല
രൂപത്തിലും ഭാവത്തിലും
മിന്നിമറയുന്നു -
ഒന്നു കണ്ടിട്ടുപോലുമില്ലാത്ത
സുഹൃത്തുക്കളുടെ എണ്ണം
കൂടുന്തോറും അടുത്തറിയുന്ന
ഇഷ്ടക്കാരുടെ അകൽച്ച
കൂടി വരുന്നു -
സ്നേഹം പങ്കുവെയ്ക്കാൻ
മടി കാണിക്കുന്നവർ
നല്ല വാർത്ത കേൾക്കാനും
മനസ്സമാധാനം ലഭിക്കാനും
ആത്മീയ വാക്കുകളും
ചിത്രങ്ങളും പങ്കുവെയ്ക്കാൻ
മത്സരിക്കുന്നു....
കൈകൊണ്ട് ദാനം ചെയ്യാത്തവർ
വിരലുകൾ കൊണ്ട് ദാനത്തിന്റെ
കഥകൾ മെനയുന്നു -
ഇല്ലായ്മകളും - പട്ടിണിയും -
രോഗങ്ങളുമൊക്കെ ഷെയർ
ചെയ്ത് തൃപ്തിയടയുന്നു -
എല്ലാം അറിയുന്നവരായിട്ടും
വിരൽ തുമ്പിലേക്ക്
ലോകത്തെ വരുതിയിലാക്കിയ
നാം പലപ്പോഴും
പലതും കാണുകയും
കേൾക്കുകയും ചെയ്യുമ്പോൾ
അറിയാതെ പറഞ്ഞു പോകും ----
" വേണ്ടിയിരുന്നില്ല ഈ ജന്മം
മനുഷ്യജന്മം - പുണ്യ ജന്മം"........
............
വിഷാദത്തിന്റെ സഹ യാത്രികൻ

No comments:

Post a Comment