Wednesday, 30 November 2016

Jamaludheen Jamaludheenchennara

ഓർമ്മകൾ മഞ്ഞുതുള്ളികൾ
ലാടവെെദ്യന്റെ കെെയിൽനിന്നും രണ്ടുരൂപകൊടുത്തുവാങ്ങി ഇറയത്തുവച്ച മയിൽപ്പീലിത്തൂവൽ വിസ്മൃതിയുടെ ഭാണ്ഡക്കെട്ടിൽ മറഞ്ഞുകിടന്നിരുന്ന നനുത്തഓർമ്മകൾ വീണ്ടും ഉയിർത്തെ
ഴുനേൽക്കാൻ വിശ്വനാഥന് കാരണമായി.
ഒരിക്കലും മറക്കാതിരിക്കാൻവേണ്ടിമാത്രം മനസ്സിന്റെ ഏറ്റവും പുറത്തെ അറയിൽ
സൂക്‌ഷിച്ചുവച്ച പൊന്നണിഞ്ഞസ്വപ്നങ്ങൾ,ജിവിതത്തിന്റെ കൂർത്തുമൂർത്ത യാഥാർത്ഥ്യങ്ങളാൽ മാഞ്ഞുപോവുകയോ മറഞ്ഞുകിടക്കുകയോ ചെയ്യുക സ്വാഭാവികമാണ്. പിന്നീട് വെറുതെയിരിക്കുമ്പോൾ നാം ആവശ്യപ്പെടാതെതന്നെ ചിറകുകുടഞ്ഞ് എഴുനേറ്റുവരുന്ന ഓർമ്മപ്പക്ഷിയുടെ ചെറുനഖങ്ങളേറ്റുണ്ടാവുന്ന നനുത്ത സുഖകരമായ വേദന ജീവിതത്തിലുണ്ടാവുന്ന അവാച്യമായ അനുഭൂതികളിലൊന്നായിരിക്കും. ഒരുനിമിഷംകൊണ്ട് മനസ്സിന്റെ അഭ്രപാളികളിൽ തെളിഞ്ഞുവരികയും
അല്പനേരത്തേക്കെങ്കിലും കണ്ണിലിത്തിരി നനവും, മനസ്സിലിത്തിരി
കുളിർമയും നല്കുന്നവയുമായിരിക്കും
ഗതകാല ജീവിതസ്പന്ദനങ്ങളിൽ മിക്കതും. സപ്തവർണ്ണങ്ങളിൽ മിന്നിത്തിളങ്ങുന്ന ഈ മയിൽപ്പീലിത്തൂവലും വശ്വനാഥന്റെ കണ്ണിൽ ഇത്തിരി നനവ് പടർത്താതിരുന്നില്ല.
പലരുടേയും കുഞ്ഞുനാളിലെ പ്രണയം പോലെത്തന്നെ വി
ശ്വനാഥന്റെ പ്രണയം തുടങ്ങുന്നതും
ഒരുതുണ്ട് മയിൽപ്പീലിയിൽനിന്നായിരുന്നു.
വിശ്വനാഥൻ മൂന്നാംക്ലാസ്സിൽ പഠിക്കുന്ന കാലം. അന്ന് വിശ്വനാഥന് ഒരു കുട്ടിയോട് പ്രണയമുണ്ടായിരുന്നു.ഇത്രയും ചെറുപ്പത്തിൽ പ്രേമിക്കുമോ എന്നുചോദിച്ചാൽ,,ഉണ്ടായിരുന്നു എന്ന്
വിശ്വനാഥന് മനസ്സിലായത് അവൻ കുറേക്കൂടി വലുതായപ്പോഴാണ്. ഓർമ്മകൾ ചികഞ്ഞടുക്കുമ്പോൾ ബാല്യകാലജീവിതം വിശ്വനാഥന് മനസ്സിലാക്കിക്കൊടുക്കുന്നത് അന്നുമുതലെ താനവളെ സ്നേഹിച്ചിരുന്നു എന്നാണ്.
സ്ലേറ്റുകഷണം തറയിലുരച്ചുണ്ടാവുന്ന
സ്ലേറ്റുപൊടി പുസ്തകത്താളുകൾക്കിടയിൽ വാരിവെച്ച് അതിന്നുമുകളിൽ മയിൽപ്പീലി വെക്കുമ്പോൾ ഷെറി ചോദിച്ചു.
''എന്തിനാ വിശ്വാ മയിൽപ്പീലിക്ക് ഇത്രേം സ്ലേറ്റ്പൊടി?.''
''ന്റെ മയിൽപ്പീലി പ്രസവിക്കാനായതാ. തോനെ സ്ലേറ്റുപൊടി കൊടുത്താലെ തോനെ കുട്ട്യോളുണ്ടാവു.'' വിശ്വൻ മറുപടി പറഞ്ഞു.
''ന്നെട്ട്..തോനെ ചോറ് തിന്നിട്ട് ന്റെമ്മ മോനുട്ടനെ മാത്രാല്ലൊ പെറ്റത്?.
''അതിന് മ്മെളൊക്കെ മന്ഷരല്ലേ? ...മ്മെളെപ്പോലേണോ മയിൽപ്പീലി ?. ഇയ്യൊരു ബ്ലൂസാ..! ..നിനക്കൊന്നും അറീല.''
എല്ലാം അറിയുന്നവനെപ്പോലെ
വിശ്വം പറഞ്ഞപ്പോൾ ഷെറി തന്റെ കുട്ടിക്കണ്ണുകളോടെ അവന്റെ ചുണ്ടിലേക്കുതന്നെ നോക്കിയിരുന്നു.വിടർന്നുനില്ക്കുന്ന
അവളുടെ നീലക്കണ്ണുകളുടെ പ്രകാശം
അവന് വല്ലാതെ ഇഷ്ടമായി.അവൻ അവളുടെ കണ്ണുകളിലേക്ക് കൗതുകത്തോടെ നോക്കിക്കൊണ്ട് ചോദിച്ചു.
''നിനയ്ക്ക് വേണോ പ്രസവിക്കാനായ ഒന്നിനെ?.''
അവൾ ചിരിച്ചുകൊണ്ട് തലയാട്ടി.സന്തോഷംകൊണ്ട് അവളുടെ കവിളിൽ ഒരു നുണക്കുഴി വിരിഞ്ഞു.
ആ നുണക്കുഴിയിൽ വേണമെങ്കിൽ
ഒരു കുഴിയാനയ്ക്ക് ഒളിച്ചിരിക്കാം.
വിശ്വത്തിന്റെ കെെയിൽനിന്നും മയിൽപ്പീലി വാങ്ങുമ്പോൾ അവളാ കാതിൽ സ്വകാര്യമായിപ്പറഞ്ഞു.
''നിനയ്ക്ക് ഞാൻ നാളെ ഓർക്കാമ്പുളി കൊണ്ടത്തരാട്ടോ?..
അതുകേട്ടപ്പോൾ വിശ്വത്തിന്റെ നാവിൽ വെള്ളമൂറി.
ആ സംഭവത്തിന്ശേഷം വിശ്വത്തിന്റെ കെെയിലുള്ള ഏതു സാധനത്തിന്റേയും ഒരുപങ്ക് ഷെറിക്കായിരുന്നു.അതുപോലെത്തന്നെ ഷെറിയുടെ കെെയിൽനിന്നും.എല്ലാവർക്കും കറുകയില പെൻസിലിനു നല്കുമ്പോൾ
വിശ്വം അവൾക്ക് മാത്രം വെറുതെ കൊടുക്കും. സ്കൂളിൽ ഉപ്പുമാവിന്റെ
ലീഡർ മുബാറക്ക് വിശ്വത്തിന്റെ കൂട്ടുകാരനായിരുന്നു, അതുകൊണ്ടുതന്നെ മറ്റുള്ളവർക്ക് കിട്ടുന്നതിനേക്കാൾ കൂടുതൽ ഉപ്പുമാവ്
വിശ്വത്തിനു കിട്ടുമായിരുന്നു.കിട്ടുന്ന ഉപ്പുമാവിന്റെ പകുതി അവൻ അവൾക്ക് വേണ്ടി മാറ്റിവെക്കുക പതിവായിരുന്നു.അവൾക്ക് ഉപ്പുമാവ്
വളരെ ഇഷ്ടമായിരുന്നു.
എൽ പി സ്കൂളിൽനിന്നും ആ ഇഷ്ം യു പിയിലേക്കും വളർന്നു.എെസുകാരൻ അയ്യപ്പന്റെ
ഉന്തുവണ്ടിയിൽ നിന്നും വിശ്വം സ്ഥിരമായി എെസ് വാങ്ങിക്കും.ചിരവ പോലെയുള്ള ഒരു സാധനത്തിൽ എെസുരച്ച് അതിന്റെ കൃസ്റ്റലിൽ സർബത്തോ അല്പം മോരോ ഒഴിച്ചുതരും. ഇരുപത്തഞ്ചു പെെസയാണ് വില.ഷെറിക്കിഷ്ടം എെസിൽ മോരൊഴിച്ച് അതിൽ മുളകുപൊടിയും ഉപ്പും ചേർത്ത് കഴിക്കുന്നതാ. അവളുടെ ഇഷ്ടംനോക്കി വിശ്വം എന്നും മോരൊഴിച്ച എെസുമാത്രം വാങ്ങി.എെസു വാങ്ങിക്കഴിഞ്ഞാൽ
മറ്റുകുട്ടികളിൽനിന്നുംമാറി അടുത്തുള്ള മെെലാഞ്ചിക്കാട്ടിന്റെ അടുത്തേക്ക് പോകും.അവിടെ ഷെറി അവനേയും കാത്തുനിൽക്കുന്നുണ്ടാവും.
ഒരു ദിവസം എെസുമായിച്ചെന്നപ്പോൾ ഷെറിയുടെ
മുഖത്ത് വല്ലാതെ പരിഭവം ഘനീഭവിച്ചു
നില്ക്കുന്നുണ്ടായിരുന്നു.അവൻ സ്പൂൺകൊണ്ട് എെസ് കോരിയെടുത്ത് അവൾക്ക് നേരെ നീട്ടി.
അവൾ കെെ നീട്ടാതെ മുഖംവീർപ്പിച്ച്
നിന്നപ്പോൾ അവന്ന് സങ്കടമായി.
''ന്തേ..നിനക്കെന്നോട് പിണക്കാണോ?.''
അവൻ വിഷാദത്തോടെ ചോദിച്ചു.
''അല്ല..''
അവൾ തലയിളക്കി.
''പിന്നെന്താ..നീ എെസ് വാങ്ങാത്തത?.''
''നീയെന്തിനാ എെസിൽ തുപ്പീത്?.''
അതുകേട്ടപ്പോൾ അവൻ കളിയാക്കിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
''നീയെപ്പഴും ബ്ലൂസാ..തുപ്പിയ എെസ്
ഞാന്‍ നിനയ്ക്ക് തര്വോ?''.
''ഞാന്‍ കണ്ടല്ലോ ,വിശ്വം എെസിൽ തുപ്പുന്നത്?.''
അവൾ പരിഭവത്തോടെ പറഞ്ഞു.
''ഞാൻ തുപ്പീതല്ല.തുപ്പിയപോലെ കാണിച്ചതാ. ആ കൊതിയന്മാരെന്നോട്
എെസ് ചോദിച്ചപ്പോ. അവർക്ക് കൊടുത്താൽ നിനയ്ക്ക് തരാൻ ബാക്കിയുണ്ടാവോ?.അപ്പോ തുപ്പീത്പോലെ കാണിച്ചതാ.അതോണ്ടാ പിന്നാരും ചോദിക്കാഞ്ഞത്.''
ചിരിയിൽപൊതിഞ്ഞ അവന്റെ വാക്കുകൾകേട്ടപ്പോൾ ഷെറിയുടെ കണ്ണുകൾ വിടർന്നു.അവൾ കെെ നീട്ടി.എെസ് തിന്നുന്നതിന്നിടയിൽ അവൾ ചോദിച്ചു .
''വിശ്വത്തിന് അത്രക്കിഷ്ടാ..ന്നേ?''.
'' ഉും.''
''ന്താ ...ഇഷ്ടം?.''
''നിന്റെയീ കുപ്പിവളയിട്ട കൊലുന്നനെയുള്ള കെെയും,വലിയ കണ്ണും,നീണ്ട മുടിയും...പിന്നെ...പിന്നെ...'''
അവൻ പറയാൻമടിച്ചുനിന്നപ്പോൾ
അവൾക്ക് വല്ലാത്ത ആകാംക്ഷയായി,തുടർന്നുകേൾക്കാൻ.
തുടരും

No comments:

Post a Comment